twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്ക മഹത്തരം! തെലുങ്ക് മികവിനെ പുകഴ്ത്തി പൃഥ്വിരാജ്! യുവതാരത്തിന്‍റെ ട്വീറ്റ് വൈറലാവുന്നു! കാണൂ!

    |

    വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആന്ധ്രാപ്രദേശിന്റെ എക്കാലത്തെയും മികച്ച മുഖ്യമന്ത്രിമാരിലൊരാളായ വൈഎസ് രാജശേഖരറെഡ്ഡിയുടെ ജീവിതകഥയുമായെത്തുന്ന യാത്രയിലൂടെ അദ്ദേഹം തെലുങ്കിലേക്ക് തിരിച്ചെത്തുകയാണ്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന സിനിമയായിരുന്നു ഇത്. മമ്മൂട്ടിക്ക് മാത്രമേ ഈ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കി അവതരിപ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹത്തിന്റെ അഭിനയമികവിന് മുന്നില്‍ പലപ്പോഴും സ്തബ്ധനായി നിന്നുപോയിട്ടുണ്ടെന്നും സംവിധായകനായ മഹി വി രാഘവ് വ്യക്തമാക്കിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അടുത്തിടെയായിരുന്നു സിനിമയുടെ ടീസറെത്തിയത്.

    ലൂസിഫറില്‍ മമ്മൂട്ടിയുണ്ടോ? പ്രചാരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെയാണെന്ന് മുരളി ഗോപി!ലൂസിഫറില്‍ മമ്മൂട്ടിയുണ്ടോ? പ്രചാരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെയാണെന്ന് മുരളി ഗോപി!

    ഏത് തരത്തിലുള്ള കഥാപാത്രത്തെയും അങ്ങേയറ്റം അനശ്വരമാക്കി മാറ്റുന്ന മെഗാസ്റ്റാറിന്റെ കൈയ്യില്‍ വൈഎസ്ആറും ഭദ്രമായിരിക്കുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. അടുത്തിടെയായിരുന്നു സിനിമയുടെ ടീസര്‍ പുറത്തുവിട്ടത്. ഒരു മിനിട്ട് 12 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിച്ചത്. ടീസര്‍ കണ്ടതിന് പിന്നാലെയായാണ് താരങ്ങളും ആരാധകരുമൊക്കെ മമ്മൂട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ പൃഥ്വിരാജാണ് മമ്മൂട്ടിയെ അഭിനന്ദിച്ച് എത്തിയിട്ടുള്ളത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

    യാത്രയെക്കുറിച്ച് പൃഥ്വി

    യാത്രയെക്കുറിച്ച് പൃഥ്വി

    വൈഎസ്ആറിന്റെ പദയാത്രയെ അടിസ്ഥാനമാക്കി ഒരുക്കിയ യാത്രയുടെ ടീസര്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയായിരുന്നു ടീസറിന് ലഭിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ടീസര്‍ വൈറലായി മാറിയത്. മെഗാസ്റ്റാറിന്റെ ശക്തമായ തിരിച്ചുവരവിനാണ് യാത്ര വഴിയൊരുക്കുന്നതെന്നായിരുന്നു ആരാധകരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ പൃഥ്വിരാജും ടീസര്‍ കണ്ടതിന്റെ സന്തോഷത്തിലാണ്.

    ഡബ്ബിംഗിലെ മികവ്

    ഡബ്ബിംഗിലെ മികവ്

    തമിഴായാലും തെലുങ്കായാലും സ്വന്തം ശബ്ദത്തില്‍ തന്നെ ഡബ്ബിംഗ് ചെയ്യണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ളയാളാണ് മമ്മൂട്ടി. എത്ര കഷ്ടപ്പെട്ടായാലും അതാത് ഭാഷകള്‍ സ്വായത്തമാക്കാറുണ്ട്. അദ്ദേഹത്തിന്റെ അതേ ശൈലി തന്നെയാണ് മകനും പിന്തുടര്‍ന്ന്. മഹാനദിക്കിടയിലെ ദുല്‍ഖറിന്റെ ഡബ്ബിംഗ് പ്രയത്‌നങ്ങളുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. തെലുങ്ക് ഭാഷയിലുള്ള മമ്മൂട്ടിയുടെ മികവിനെ അഭിനന്ദിച്ചാണ് പൃഥ്വിരാജെത്തിയത്.

    കൂടുതല്‍ പറയാനുള്ള ആളല്ല

    കൂടുതല്‍ പറയാനുള്ള ആളല്ല

    തെലുങ്ക് ഭാഷയെ വിലയിരുത്താനോ അതേക്കുറിച്ച് കൂടുതല്‍ പറയാനോ ഉള്ള ആളല്ല താന്‍. യാത്രയുടെ ഏതാനും രംഗങ്ങള്‍ കണ്ടു, തെലുങ്ക് ഭാഷ മമ്മൂക്ക കൈകാര്യം ചെയ്തിരിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തി. എത്ര സൂക്ഷ്മമായാണ് അദ്ദേഹം ഓരോ വാക്കും പറയുന്നത്. മഹത്തരം തന്നെയെന്നാണ് പൃഥ്വിരാജ് ട്വീറ്റ് ചെയ്തിട്ടുള്ളത്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ ട്വീറ്റിനെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

    യാത്രയ്ക്കായി കാത്തിരിക്കുന്നു

    യാത്രയ്ക്കായി കാത്തിരിക്കുന്നു

    ആന്ധ്രപ്രദേശിലെ എക്കാലത്തെയും മികച്ച മുഖ്യമന്ത്രിമാരിലൊരാളായ വൈഎസ് രാജശേഖര റെഡ്ഡിയെ സ്‌ക്രീനില്‍ അവതരിപ്പിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നുവെങ്കിലും മമ്മൂട്ടിക്ക് അനായാസമായി ആ കഥാപാത്രമായി മാറാന്‍ കഴിഞ്ഞുവെന്നുള്ളതാണ് പ്രധാന പ്രത്യേകത. അദ്ദേഹത്തിനല്ലാതെ മറ്റൊരാള്‍ക്കും ഈ കഥാപാത്രത്തെ ഇത്രയും ജീവസുറ്റതാക്കി ചെയ്യാനാവില്ലെന്ന് സംവിധായകന്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്റെ പോസ്റ്റ് വൈറലായിരുന്നു. യാത്രയുടെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

    ഐഎംഡിബി ലിസ്റ്റിങ്ങില്‍ ഒന്നാമത്

    ഐഎംഡിബി ലിസ്റ്റിങ്ങില്‍ ഒന്നാമത്

    ഐ.എം.ഡി.ബിയുടെ പട്ടികപ്രകാരം അടുത്തവർഷം പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് യാത്രയുടെ സ്ഥാനം. ഏത് സിനിമയില്‍ അഭിനയിക്കുകയാണെങ്കിലും ആ കഥാപാത്രത്തെ മാത്രമല്ല ഡബ്ബിംഗിലും തന്റെ ശബ്ദം വേണമെന്ന കാര്യത്തിലും മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ട്. തമിഴിലായാലും തെലുങ്കിലായാലും മറ്റൊരാളുടെ ശബ്ദം ഉപയോഗിക്കുന്നതിനോട് അദ്ദേഹത്തിന് താല്‍പര്യമില്ല. പല വാക്കുകളും മലയാളത്തില്‍ എഴുതിയാണ് അദ്ദേഹം പഠിച്ചെടുത്തതെന്നും സംവിധായകന്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

    മമ്മൂട്ടിയെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത്

    മമ്മൂട്ടിയെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത്

    മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും ഈ കഥാപാത്രത്തെ അനശ്വരമാക്കാന്‍ കഴിയില്ലെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എത്ര ലേറ്റായാലും അദ്ദേഹത്തെയല്ലാതെ മറ്റൊരാളെ വെച്ച് ഈ ചിത്രം പൂര്‍ത്തിയാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമയുടെ കഥയുമായി സമീപിച്ചപ്പോഴും തന്റെ തിരക്കിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞിരുന്നു. മറ്റാരെയെങ്കിലും വെച്ച് ചെയ്‌തോളാനായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്. എന്നാല്‍ അത് പറ്റില്ലെന്നും മമ്മുക്ക തന്നെ ഇത് ചെയ്യണമെന്ന് നിര്‍ബന്ധിച്ചപ്പോഴും അദ്ദേഹം വഴങ്ങുകയായിരുന്നു.

    ട്വീറ്റ് കാണാം

    പൃഥ്വിരാജിന്റെ ട്വീറ്റ് കാണാം.

    English summary
    Prithviraj praises Mammootty's yatra
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X