ലംബോര്‍ഗിനിയുമായി പൃഥ്വിയെത്തി! പിന്നാലെ ഇന്ദ്രനും കുടുംബവും! നന്ദി അറിയിച്ച് മല്ലിക സുകുമാരന്‍

സ്വപ്‌നവാഹനമായ ലംബോര്‍ഗിനി പൃഥ്വിരാജിനരികിലേക്കെത്തിയിട്ട് അധിക കാലമായിട്ടില്ല. താരത്തിന്റെ വാഹനപ്രേമത്തെക്കുറിച്ചൊക്കെ ആരാധകര്‍ക്ക് അറിയവുന്നതാണ്. ലംബോര്‍ഗിനി സ്വന്തമാക്കിയതിന് പിന്നാലെ തന്നെ ട്രോളര്‍മാരും സജീവമായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലേക്ക് ലംബോര്‍ഗിനി കൊണ്ടുവരാന്‍ കഴിയാത്തതിന്റെ വിഷമത്തെക്കുറിച്ചും റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ചും തുറന്നുപറഞ്ഞ് മല്ലിക സുകുമാരന്‍ രംഗത്തുവന്നിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി കേരള രജിസ്‌ട്രേഷനായിരുന്നു താരപുത്രന്‍ തിരഞ്ഞെടുത്തത്. 50 ലക്ഷത്തോളം രൂപയായിരുന്നു നികുതിയിനത്തില്‍ ഒടുക്കിയത്. എന്നിട്ടും വീട്ടിലേക്ക് വണ്ടി കൊണ്ടുവരാനാവാത്തതിന്റെ നിരാശയായിരുന്നു താരകുടുംബത്തിന്.

വല്ലപ്പോഴുമെങ്കിലും രാജുവിന്റെ ലംബോര്‍ഗിനി വീട്ടില്‍ കൊണ്ടിടണമെന്ന ആഗ്രഹത്തെക്കുറിച്ച് മല്ലിക പറഞ്ഞിരുന്നു. വീട്ടിലേക്കുള്ള റോഡ് മോശമായതിനാല്‍ വണ്ടി കൊണ്ടുവരുന്നത് നടക്കുമെന്ന് തോന്നുന്നിലെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. കൃത്യമായി നികുതി ഒടുക്കിയിട്ടും വീട്ടിലേക്ക് വാഹനം കൊണ്ടുവരാനാവാത്തതിന്റെ നിരാശയായിരുന്നു അവര്‍ പ്രകടമാക്കിയത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മല്ലികയുടെ വീട്ടിലേക്ക് പൃഥ്വിയുടെ ലംബോര്‍ഗിനി എത്തിയിരുന്നുവെന്ന സന്തോഷവാര്‍ത്തയുമായാണ് താരമാതാവ് എത്തിയിട്ടുള്ളത്. വീട്ടിലേക്കുള്ള റോഡ് നന്നാക്കിയെന്നും ഈ വിഷയത്തില്‍ ഇത്ര പെട്ടെന്ന് നടപടിയെടുത്തതിന് പിന്നിലെ പ്രധാന കാരണം ട്രോളുകളാണെന്നും ട്രോളര്‍മാരോട് നന്ദി പറയുന്നുവെന്നും അവര്‍ പറയുന്നു.

ആരും അറിഞ്ഞില്ല

ആരും അറിഞ്ഞില്ല

പ്രധാന റോഡില്‍ നിന്നും വീടിന് മുന്നിലൂടെയുള്ള വഴി വീതി കൂട്ടി ടാറിടുകയും പൊക്കത്തിലുള്ള വശം ഇന്റര്‍ലോക്ക് ചെയ്യുകയും വെള്ളം ഒഴുകിപ്പോവാനായി ഓട പണിയുകയും സ്ലാബ് ഇടുകയും ചെയ്തുവെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് വീട്ടിലേക്ക് എത്തിയത്. ലംബോര്‍ഗിനിയുമായാണ് വന്നത്. ആ വരവിനെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. അവന് പിന്നാലെ തന്നെ വലിയ വണ്ടിയുമായി ഇന്ദ്രനും കുടുംബവും എത്തിയിരുന്നു. വീട്ടില്‍ വീണ്ടും ഒത്തുചേരലിന്റെ സന്തോഷമുണ്ടായെന്നും മല്ലിക പറയുന്നു.

ട്രോളര്‍മാര്‍ക്ക് നന്ദി

ട്രോളര്‍മാര്‍ക്ക് നന്ദി

റോഡിന്റെ അവസ്ഥയെക്കുറിച്ചുള്ള വിഷയത്തില്‍ ഇത്ര പെട്ടെന്ന് നടപടിയെടുത്തതിന് പിന്നിലെ പ്രധാന കാരണം ട്രോളര്‍മാരാണ്. അവരോട് നന്ദി പറയുന്നുവെന്നും മല്ലിക പറയുന്നു. ആരോഗ്യപരമായ ട്രോളുകളോട് തനിക്ക് നന്ദിയുണ്ട്. അതുപോലെ തന്നെ റോഡ് പണി പൂര്‍ത്തിയാക്കുന്നതിനായി മുന്‍കൈ എടുത്തവരോടും നന്ദി അറിയിക്കുന്നുവെന്നും താരം അവര്‍ പറയുന്നു.

വ്യക്തിഹത്യയിലേക്ക് മാറരുത്

വ്യക്തിഹത്യയിലേക്ക് മാറരുത്

ചിരിച്ച മുഖത്തോടെ ആസ്വദിക്കാനാവുന്ന ട്രോളുകളോട് ഇഷ്ടമാണ്. അത്തരത്തിലുള്ളവ ആസ്വദിക്കാറുണ്ട്. പൃഥ്വിരാജിന്റെ ഇംഗലീഷിനെക്കുറിച്ചുള്ള ട്രോളുകളാണ് അടുത്ത കാലത്ത് പ്രചരിച്ചത്. അതൊക്കെ ചിരിയുണര്‍ത്തുന്നവയാണ്. എന്നാല്‍ വ്യക്തിഹത്യ എന്ന നിലയിലേക്ക് മാറുന്ന ട്രോളുകളോട് തനിക്ക് താല്‍പര്യമില്ലെന്നും താരം പറയുന്നു. 6 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് റോഡിന്റെ വിഷയത്തില്‍ പരിഹാരമായതെന്നും അവര്‍ പറയുന്നു.

 ലംബോര്‍ഗിനി വീട്ടില്‍ കൊണ്ടുവരാനായില്ല

ലംബോര്‍ഗിനി വീട്ടില്‍ കൊണ്ടുവരാനായില്ല

ഇന്ദ്രജിത്തിന്റെ പുതിയ കാര്‍ വന്നുവെങ്കിലും പൃഥ്വിയുടെ പുതിയ വാഹനമായ ലംബോര്‍ഗിനി ഇതുവരെ തന്റെ വീട്ടിലെത്തിയിട്ടില്ലെന്ന് മല്ലിക സുകുമാരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. സ്വന്തം വീട്ടിലേക്ക് മക്കള്‍ക്ക് വണ്ടു കൊണ്ടുവരാന്‍ കഴിയാത്തതിന്റെ വിഷമവും അവര്‍ പങ്കുവെച്ചിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയാണ് പ്രധാന കാരണം. വല്ലപ്പോഴുമെങ്കിലും രാജുവിന്റെ ലംബോര്‍ഗിനി ഈ പോര്‍ച്ചില്‍ കൊണ്ടിടാനാവണമെന്നും അവര്‍ പറയുന്നു. ബ്ലസിയുടെ ആടുജീവിതത്തില്‍ അഭിനയിക്കുന്നതിനിടയില്‍ രാജു വീട്ടിലേക്ക് വന്നിരുന്നു. അപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

പൃഥ്വിയുടെ ഡ്രൈവിങ്ങ്

പൃഥ്വിയുടെ ഡ്രൈവിങ്ങ്

റോഡിന്റെ അവസ്ഥ കാരണമാണമാണോ ലംബോര്‍ഗിനി കൊണ്ടുവരാത്തതെന്ന് ചോദിച്ചപ്പോള്‍ അത് മാത്രമല്ല ആ വണ്ടി കൊണ്ടുവരികയാണെങ്കില്‍ കൊച്ചി മുതല്‍ തിരുവനന്തപുരം വരെ താന്‍ തന്നെ ഡ്രൈവ് ചെയ്യേണ്ടി വരുമെന്നും അവന്‍ പറഞ്ഞിരുന്നു. ആ വണ്ടി ഇതുവരെ ഡ്രൈവര്‍മാര്‍ക്ക് കൈമാറിയിട്ടില്ല. പൃഥ്വിയുടെ ഡ്രൈവിങ്ങിനെക്കുറിച്ചോര്‍ക്കുമ്പോള്‍ത്തന്നെ തനിക്ക് പേടിയാണെന്നും മല്ലിക പറഞ്ഞിരുന്നു. രാജുവിന് ഭയങ്കര സ്പീഡാണ്, ഇതേക്കുറിച്ച ചോദിക്കുമ്പോള്‍ റോഡ് ക്ലിയറാവുമ്പോഴല്ലേ അങ്ങനെ ചെയ്യുന്നതെന്നാണ് മകന്‍ ചോദിക്കാറുള്ളതെന്നും അവര്‍ പറയുന്നു.

നന്നായി ഡ്രൈവ് ചെയ്യും

നന്നായി ഡ്രൈവ് ചെയ്യും

ഇന്ദ്രജിത്തും പൃഥ്വിരാജും നന്നായി ഡ്രൈവ് ചെയ്യാറുണ്ട്. എന്നാല്‍ ഇന്ദ്രന്‍ ഓടിക്കുമ്പോഴാണ് തനിക്ക് കൂടുതല്‍ കംഫര്‍ട്ടെന്ന് താരം പറയുന്നു. മുന്‍പ് ഡ്രൈവ് ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ക്ക് ആവശ്യമെങ്കില്‍ മാത്രമേ താന്‍ ഡ്രൈവ് ചെയ്യാറുള്ളൂ. മരുമകളായ പൂര്‍ണ്ണിമയും നന്നായി വണ്ടിയോടിക്കും. പ്രാണയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് അവളും ആകെ തിരക്കിലാണെന്നും മല്ലിക പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X