അലംകൃതയോടാണ് അത് കാണിക്കാറുള്ളതെന്ന് പൃഥ്വിരാജ്, അവളുടെ കാത് കുത്തിയ ആളെ ഇടിക്കാന്‍ തോന്നി
പൃഥ്വിരാജിന്റേയും സുപ്രിയ മേനോന്റെയും ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും ആരാധകര്‍ ചോദിക്കാറുണ്ട്. സിനിമാവിശേഷം മാത്രമല്ല ജീവിതത്തില കാര്യങ്ങളെക്കുറിച്ചും ഇവര്‍ പറയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. മകളായ അലംകൃത മേനോനെക്കുറിച്ച് പറഞ്ഞും ഇവരെത്താറുണ്ട്. അഭിനയിക്കാതെ തന്നെ താരമായി മാറിയ താരപുത്രിയാണ് അലംകൃത.ആലിയെന്നാണ് പൃഥ്വിയും സുപ്രിയയും മകളെ വിളിക്കുന്നത്.
മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ അപൂര്‍വ്വമായി മാത്രമേ ഇരുവരും പോസ്റ്റ് ചെയ്യാറുള്ളൂ. ഡാഡ വീട്ടിലുണ്ടെങ്കില്‍ മകളെ പിന്നെ നോക്കേണ്ടതില്ലെന്നായിരുന്നു സുപ്രിയ പറഞ്ഞത്. പൃഥ്വി സിനിമാചിത്രീകരണത്തിനായി വിദേശത്തേക്ക് പോയപ്പോള്‍ തിരിച്ചുവരവിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആലി. അലംകൃതയുമായുള്ള അടുപ്പത്തെക്കുറിച്ചും അവള്‍ വന്നതിന് ശേഷം ജീവിതത്തിലും സ്വഭാവത്തിലും വന്ന മാറ്റത്തെക്കുറിച്ചും പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു. മകളുടെ കാത്ത് കുത്തിനിടയിലെ കാര്യത്തെക്കുറിച്ച് പറഞ്ഞ താരത്തിന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഡാഡയുടെ ആലി
മകളെക്കുറിച്ച് വാചാലനാവാറുണ്ട് പൃഥ്വിരാജ്. ഭാവിയില്‍ അവള്‍ ആരാവരുത് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ തങ്ങള്‍ ചിന്തിച്ചിട്ടുള്ളൂയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സ്‌കൂളിലൊക്കെ നല്ല വികൃതി കാണിക്കാറുണ്ട് അവള്‍. തന്നെപ്പോലെ കുറച്ച് ചട്ടമ്പിത്തരമൊക്കെയുള്ള കൂട്ടത്തിലാണ്. അമ്മ വീട്ടിലേക്ക് വരുമ്പോള്‍ അവള്‍ ഡാഡയേയും മമ്മയേയും കുറിച്ചുള്ള പരാതി പറയുന്നത് കേള്‍ക്കാറുണ്ട്. അമ്മ ഞങ്ങളെ വഴക്ക് പറയുന്നത് കേള്‍ക്കാനായാണ് അങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിത്രീകരണം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ തന്നെ സ്വീകരിക്കാനെത്തിയ ആലിയുടേയും സോറോയുടേയും ചിത്രവുമായാണ് അടുത്തിടെ പൃഥ്വി എത്തിയത്.

സുപ്രിയ പറഞ്ഞത്
മകള്‍ വന്നതിന് ശേഷമാണ് താന്‍ ക്ഷമാശീലനായതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പെട്ടെന്ന് ദേഷ്യം വരാറുണ്ട്. ഇടയ്‌ക്കൊക്കെ പ്രകടിപ്പിക്കാറുമുണ്ട്. മകള്‍ വന്നതോടെയാണ് ആ ശീലം മാറ്റിയത്. ടിവി റിമോട്ടിന്റെ കാര്യത്തില്‍ പൃഥ്വി തനിക്ക് വിട്ട് തരാറില്ല. മകളുടെ മുന്നില്‍ അതൊന്നും വിഷയമല്ല. അവളുടെ മുന്നിലാണ് താന്‍ താഴ്ന്നുകൊടുക്കുന്നതെന്നും താരം പറഞ്ഞിരുന്നു. മകളോട് ദേഷ്യപ്പെടാന്‍ ആവിലല്ലോയെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. സുപ്രിയ വന്നതോടെയാണ് ജീവിതത്തിന് അടുക്കും ചിട്ടയും വന്നതെന്നും താരം പറഞ്ഞിരുന്നു.

ആലിയുടെ കാര്യത്തില്‍
അലംകൃതയോടാണ് താന്‍ ഇമോഷണല്‍ മൂഡ് ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്നതെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അവളുടെ കാത് കുത്തിയ ആളെ തൂക്കിയെടുത്ത് ഇടിക്കണം എന്ന് വരെ തോന്നിയിരുന്നു. എന്റെ ഈ സ്വഭാവത്തെക്കുറിച്ച് അടുപ്പമുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. മകളുടെ കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവാണ് താരം. നീ വലുതാകുന്നത് ഒരേ സമയം സന്തോഷവും സങ്കടവുമാണെന്നായിരുന്നു പിറന്നാള്‍ ദിനത്തിലെ പോസ്റ്റില്‍ കുറിച്ചത്.
Recommended Video

ഇമോഷണലാണ്
ഇമോഷണലായിട്ടുള്ള വൃക്തിയാണ് താനെന്ന് പൃഥ്വിരാജ് നിരവധി തവണ തുറന്നുപറഞ്ഞിരുന്നു. അടുപ്പമുള്ളവര്‍ക്കെല്ലാം ഈ സ്വഭാവത്തെക്കുറിച്ച് അറിയാം. വൈകാരികത മറക്കുന്നതിന് വേണ്ടിയാണ് മുഖത്ത് ഗൗരവമിടുന്നത്. തന്നെ എല്ലാ അവസ്ഥയിലും കണ്ടിട്ടുള്ളയാളാണ് സുപ്രിയ മേനോന്‍. അത്രയും ആഴത്തില്‍ മനസ്സിലാക്കിയിട്ടുണ്ട്. പൃഥ്വിയുടെ സന്തോഷമാണ് താനാഗ്രഹിക്കുന്നതെന്നും, അങ്ങനെയെങ്കില്‍ കുടുംബത്തിലും സമാധാനമുണ്ടാവുമെന്നുമായിരുന്നു സുപ്രിയ മേനോന്‍ പറഞ്ഞത്.


Click it and Unblock the Notifications











