സഖിയെ കാണാനായി കാത്തിരിക്കുന്നു! കീർത്തി സുരേഷിനോട് പൃഥ്വിരാജ്...
തെന്നിന്ത്യൻ സിനിമ ലോകത്ത് വളരെ ചുരുക്കം സമയത്തിനുളളിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് കീർത്തി സുരേഷ് .വളരെ പെട്ടെന്നായിരുന്നു കീർത്തിയുടെ ഉയർച്ച. പല ചിത്രങ്ങളിലും ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു കീർത്തി കാഴ്ചവെച്ചത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കീർത്തി സുരേഷേ ചിത്രമാണ് ഗുഡ് ലക്ക് സഖി. ആരാധകർ മാത്രമല്ല സിനിമലോകവും കാത്തിരിക്കുന്ന ഒരു ബഹുബാഷ ചിത്രമാണിത് . കീർത്തിയുടെ അടുത്ത റിലീസിന് വേണ്ടി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. സ്വാതന്ത്ര്യദിനത്തിലാണ് ടീസർ പുറത്ത് വിട്ടത്.

ഇപ്പോഴിത കീർത്തി സുരേഷിന് എല്ലാവിധ ആശംസയുമായി നടൻ പൃഥ്വിരാജ് രംഗത്ത്. ചിത്രത്തിന്റെ മലയാളം ടീസർ പങ്കുവെച്ച് കൊണ്ടാണ് കീർത്തിക്കും സഖി ടീമിനും പൃഥ്വി ആശംസ നേർന്നത്. ചിത്രത്തിനായി കാത്തിരിക്കുന്നു എന്നും പൃഥ്വി വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചു. പുറത്തു വന്ന സഖി ടീസറിന് എല്ലാ ഭാഷകളിൽ നിന്നും മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്.
ദേശീയ അവാര്‍ഡ് ജേതാവ് നാഗേഷ് കുക്കുനൂര്‍ ഒരുക്കുന്ന ചിത്രത്തില്‍ ഷാര്‍പ്പ് ഷൂട്ടറായാണ് കീര്‍ത്തി സുരേഷ് എത്തുന്നത്.. നടിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ആടി പിനിസെട്ടി, ജഗപതി ബാബു, രാഹുല്‍ രാമകൃഷ്ണ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.. ഭാഗ്യമില്ലാത്ത ഗ്രാമീണ പെണ്‍കുട്ടിയായി മുദ്ര കുത്തപ്പെടുന്ന സഖി ഷൂട്ടിംഗ് കോച്ചായ ജഗപതി ബാബുവിനെ കണ്ടതോടെ ഷൂട്ടര്‍ ആകാന്‍ പരിശീലിക്കുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് ചിത്രം എത്തുന്നത്. സുധീര്‍ ചന്ദ്ര പരാരി നിര്‍മ്മിക്കുന്ന ചിത്രത്തിന് ദേവി പ്രസാദ് ആണ് സംഗീതം ഒരുക്കുന്നത്.
'പെന്‍ഗ്വിന്‍' ആയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന കീർത്തി സുരേഷ് ചിത്രം. ആമസോണ്‍ പ്രൈമില്‍ ഒടിടി റിലീസായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്.. ഗുഡ് ലക്ക് സഖിയും ഒടിടി റിലീസാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും കീർത്തി ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഇത്. കൂടാതെ രജിനികാന്ത് ചിത്രമായ അണ്ണാത്തെയിലും കീർത്തി എത്തുന്നുണ്ട്. 'മിസ് ഇന്ത്യ' എന്ന തെലുങ്ക് ചിത്രവും അണിയറിയില്‍ ഒരുങ്ങുന്നുണ്ട്..


Click it and Unblock the Notifications