കള്ള പ്രചരണങ്ങള്‍ നിര്‍ത്താന്‍ പൃഥ്വിരാജും മോഹൻലാലും, ലൂസിഫറിനെ കുറിച്ചുള്ള സത്യം അങ്ങനെയല്ല!!
പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന കന്നി ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായെത്തുന്ന സിനിമ ഈ വര്‍ഷത്തെ വിഷുവിന് മുന്നോടിയായി റിലീസ് ചെയ്യുകയാണ്. 2019 ല്‍ മലയാള സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായതിനാല്‍ ലൂസിഫറിനെ കുറിച്ചുള്ള ഓരോ വാര്‍ത്തയും വൈറലാവാറുണ്ട്.
മോഹന്‍ലാല്‍, പൃഥ്വിരാജ് ആരാധകരുടെ വലിയ പിന്തുണ ഉള്ളതിനാല്‍ ലൂസിഫര്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. അതിനിടെ സിനിമയിലെ മോഹന്‍ലാലിന്റെ ഇന്‍ട്രോ സീന്‍ എങ്ങനെയായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ പൃഥ്വിരാജ് തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്.

ലൂസിഫറിന്റെ ഇന്‍ട്രോ
കോരിച്ചൊരിയുന്ന മഴയായിരുന്നു. ഇടത്തെ കൈയില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്നു. സൈലന്റ് മോഡില്‍ സ്റ്റീഫന്റെ കൈകളില്‍ നിന്നും രക്തത്തുള്ളികളുറ്റി വീയുന്ന ശബ്ദം മാത്രം (BGM) (ബാക്ക് ഷോട്ട്) അത് കഴിഞ്ഞ് 666 അംബാസിഡറില്‍ കയറി ദൈവത്തിനരികിലേക്കഴച്ച ആ മനുഷ്യനെ സ്റ്റീഫന്‍ ഒന്ന് തിരിഞ്ഞ് നോക്കുന്നുണ്ട്. (Long shot) എജ്ജാതി ഐറ്റം, ഇതാണ് ലൂസിഫറിന്റെ ഇന്‍ട്രാ. സക്രീന്‍ ഷോട്ട് എടുത്ത് വെച്ചോളാനും ഇത് എക്‌സ്‌ക്യൂസീവ് ആണെന്നും പറഞ്ഞാണ് ഫേസ്ബുക്കിലൂടെ പ്രചരിച്ചത്.

കള്ള പ്രചരണങ്ങള്‍ നിര്‍ത്തു
ലൂസിഫറിന്റെ ഇന്‍ട്രോ എന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റുമായി ഒരിക്കലും ശമിക്കാത്ത കള്ളപ്രചരണങ്ങള്‍ എന്ന് പറഞ്ഞ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്ത് എത്തിയിരുന്നു. മുരളി ഗോപിയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത കൊണ്ട് ലൂസിഫറിനെ കുറിച്ചുള്ള ഗോസിപ്പുകള്‍ നിര്‍ത്തു എന്ന് പറഞ്ഞാണ് സംവിധായകന്‍ പൃഥ്വിരാജും നടൻ മോഹൻലാലും എത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു സംവിധായകനും തിരക്കഥാകൃത്തും നായകനും പ്രചരിച്ചതെല്ലാം തെറ്റാണെന്ന് ഒരുപോലെ പറഞ്ഞത്. ഈ സ്ഥിതിയ്ക്ക് ലൂസിഫറിനെ കുറിച്ചുള്ള വ്യാജപ്രചരണങ്ങളില്‍ കഴമ്പില്ലെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.

ലൂസിഫര്‍
ഡിസംബറിലെത്തിയ ഒടിയന് ശേഷം മോഹന്‍ലാലിന്റെതായി റിലീസിനൊരുങ്ങുന്ന സിനിമയാണ് ലൂസിഫര്‍. ലൂസിഫറിന്റെ വരവോടെ ബോക്‌സോഫീസ് തകരുമെന്നാണ് ആരാധകര്‍ പറയുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന സിനിമയ്ക്ക് നടന്‍ മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമയായ ലൂസിഫര്‍ മാര്‍ച്ച് അവസാനം 28 നാണ് റിലീസ് ചെയ്യുന്നത്. ഇത്തവണത്തെ വിഷു റിലീസായി തന്നെ ലൂസിഫര്‍ പ്രേക്ഷകരിലേക്ക് എത്തും.

റിലീസിനൊരുങ്ങി
ലൂസിഫറിന്റെ ഓവര്‍സീസ് വിതരണവകാശം സംബന്ധിച്ച് കരാര്‍ ആയിരിക്കുകയാണ്. ഫാര്‍സ് ഫിലിം കമ്പനി എല്‍എല്‍സിയാണ് ലൂസിഫര്‍ യുഎഇയിലും ജിസിസിയിലും വിതരണത്തിന് എത്തിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ട കുറിപ്പിലൂടെ കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെന്നിന്ത്യന്‍ സിനിമകള്‍ യുഎഇ/ജിസിസി സെന്ററുകളില്‍ വിതരണത്തിനെത്തിക്കുന്ന പ്രമുഖ കമ്പനികളിലൊന്നാണ് ഫാര്‍സ് ഫിലിം കമ്പനി എല്‍എല്‍സി. ബിഗ് ബജറ്റിലൊരുക്കിയ ലൂസിഫര്‍ ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്.

താരസമ്പന്നമായ സിനിമ
ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഒടിയന് ശേഷം മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ നായികയായി എത്തുകയാണ്. ഇവരെ കൂടാതെ ബോളിവുഡില്‍ നിന്നും നടന്‍ വിവേക് ഒബ്‌റോയ് ലൂസിഫറില്‍ അഭിനയിക്കുന്നുണ്ട്. വില്ലന്‍ വേഷത്തിലാണ് വിവേക് എത്തുന്നത്. മലയാളത്തിലെ യുവതാരങ്ങളുമെല്ലാം ലൂസിഫറില്‍ അണിനിരക്കുന്നുണ്ട്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ബാല, തുടങ്ങിയവരാണ് ലൂസിഫറിലെ പ്രധാന കഥാപാത്രങ്ങള്‍.


Click it and Unblock the Notifications