അല്ലിയല്ല ആലിയാണ്! പാട്ട് വെച്ചാല്‍ അപ്പോള്‍ ഡാന്‍സ് ചെയ്യും! അലംകൃതയെക്കുറിച്ച് പൃഥ്വിരാജ്!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പൃഥ്വിരാജിന്റേത്. ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. മാധ്യമപ്രവര്‍ത്തകയായിരുന്നു സുപ്രിയയെ ആണ് അദ്ദേഹം ജീവിതസഖിയാക്കിയത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് ഒരുമിച്ച് ജീവിക്കാനായി തീരുമാനിക്കുകയായിരുന്നു. പൃഥ്വിരാജിന്റെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് സുപ്രിയ നല്‍കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് സുപ്രിയയും സജീവമാണ്. ക്യാമറയ്ക്ക് മുന്നിലല്ലെങ്കിലും പിന്നില്‍ സജീവമായി ഈ താരപത്‌നി ഉണ്ടാവാറുണ്ട്.

അലംകൃതയുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും കുസൃതികളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് പൃഥ്വിരാജും സുപ്രിയയും എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്. ലൂസിഫറിന്റെ സെറ്റില്‍ സുപ്രിയയ്‌ക്കൊപ്പം അല്ലിയും സജീവമായിരുന്നു. ചിത്രീകരണത്തിനിടയില്‍ ഡാഡയെ കളിക്കാന്‍ വിളിക്കുന്ന അല്ലിയെയായിരുന്നു കണ്ടത്. ഇപ്പോഴിതാ മകളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ചാനല്‍ പരിപാടിക്കിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ആലിയെന്നാണ് വീട്ടില്‍ വിളിക്കുന്നത്

ആലിയെന്നാണ് വീട്ടില്‍ വിളിക്കുന്നത്

ആലിയെന്നാണ് ഞങ്ങളിട്ട പേര്. വീട്ടില്‍ വിളിക്കാനായാണ് ആലി എന്ന പേരിട്ടത്. പലരും അല്ലിയെന്ന് വിളിക്കുന്നുണ്ടെന്നറിയാം. ആലി ഒരു കംപസീല്‍വ് ഡാന്‍സറാണ്. പാട്ടും ഡാന്‍സുമൊക്കെ ഏറെയിഷ്ടമാണ് അവള്‍ക്ക്. പാട്ട് കംപോസ് ചെയ്യുന്ന ആലിയുടെ വീഡിയോ ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ഡാന്‍സിനോട് പ്രത്യേക ക്രേസ്

ഡാന്‍സിനോട് പ്രത്യേക ക്രേസ്

ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഒരു പാട്ടിട്ടാല്‍ പെട്ടെന്ന് ചാടി ഡാന്‍സ് കളിക്കും. പാട്ടിട്ടാല്‍ പിന്നെ ഡാന്‍സ് ചെയ്ത തീരൂയെന്നാണ്. സുപ്രിയയും കംപല്‍സീവ് ഡാന്‍സറാണ്. നന്നായി ഡാന്‍സ് ചെയ്യും. ഇപ്പോ ആലിയുടെ ഫേവറിറ്റ് സോംഗ് ഡ്രൈവിംഗ് ലൈസന്‍സിലേതാണെന്നും പൃഥ്വിരാജ് പറയുന്നു. മകളുടെ നൃത്തത്തെക്കുറിച്ച് വാചാലയായി നേരത്തെ സുപ്രിയ എത്തിയിരുന്നു. തങ്ങള്‍ രണ്ടാളും ഡാന്‍സ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണെന്നും പൃഥ്വി ഇക്കാര്യത്തില്‍ മടിയുള്ളയാളാണെന്നുമായിരുന്നു സുപ്രിയ പറഞ്ഞത്. താന്‍ പഠിച്ച് വരുന്നതേയുള്ളൂവെന്നായിരുന്നു അന്ന് പൃഥ്വി നല്‍കിയ മറുപടി.

ജ്യൂസ് കുടിക്കുന്ന രംഗം

ജ്യൂസ് കുടിക്കുന്ന രംഗം

ഡാന്‍സ് സോംഗ് അല്ലാത്തോണ്ട് ഒരിക്കല്‍ ഈ സോംഗിന്‍രെ ഫസ്റ്റ് കട്ട് ലഭിച്ചപ്പോള്‍ അവളും കണ്ടിരുന്നു. കുട്ടികള്‍ക്ക് കാണാന്‍ പാടില്ലാത്തതൊന്നുമില്ലാത്തത് കൊണ്ട് അവളേയും കാണിച്ചിരുന്നു. ഒരിക്കല്‍ കാണിച്ചതേയുള്ളൂ. ഇപ്പോള്‍ അവള്‍ ഓര്‍ഡറില്‍ അഭിനയിക്കും. ഞാന്‍ വീട്ടില്‍ വരുന്നു, അപ്പോള്‍ ഞണ്ട് ഉണ്ടാക്കുന്നു. എന്നിട്ട്് ഡാഡയും മറ്റേ അങ്കിളും കൂടൊരു ജ്യൂസ് കുടിക്കുന്നു. അപ്പോ ഞാന്‍ ഉം ജ്യൂസ്. എന്നിട്ട് വണ്ടിയോടിച്ച് വരുമ്പോള്‍ പോലീസ് കൈകാണിക്കുന്നു എല്ലാം അവള്‍ കാണിക്കും.

മെലിയുന്നതിനുള്ള ശ്രമം

മെലിയുന്നതിനുള്ള ശ്രമം

ഭാഗം കേരളത്തിലും ജോര്‍ദാനിലുമായാണ് ചിത്രീകരിച്ചത്. നന്നായി തടി വെച്ച് വയറൊക്കെ ചാടി പിന്നീട് മെലിയാമെന്നായിരുന്നു തീരുമാനിച്ചത്. പറ്റുന്നത്ര വണ്ണം വെച്ചിരുന്നു. എന്നിട്ട് മെലിയാമെന്നായിരുന്നു തീരുമാനം. മാര്‍ച്ചില്‍ തുടങ്ങിയാല്‍ സെപ്റ്റംബര്‍ വരെയൊക്കെ ഷൂട്ട് പോവുമെന്നും താരം പറയുന്നു.

ചെലവൊന്നുമില്ല

ചെലവൊന്നുമില്ല

വീട്ടിലിപ്പോള്‍ ചെലവ് വളരെ കുറവാണ്. എന്റെ വീട്ടിലിപ്പോ ആയിരം രൂപയൊക്കെയുള്ളൂ, ഒരു മാസത്തെ പലവ്യഞ്ജനച്ചെലവ്. ഒന്നും വാങ്ങിക്കാറില്ല. ഒന്നും ഉണ്ടാക്കാറുമില്ല. ഞാനൊന്നും കഴിക്കാത്തോണ്ട് ഭാര്യയും ഡയറ്റിങ്ങായി. പിന്നെ എന്തെങ്കിലും കഴിക്കുന്നുണ്ടെങ്കില്‍ മോളാണ്. അതുകൊണ്ട് ചെലവ് നന്നായി ചുരുക്കാനാവുന്നുണ്ടെന്നും പൃഥ്വി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X