മുരളി ഗോപിയുടെ തിരക്കഥ കിട്ടിയാലുടന്‍ ഷൂട്ടിംഗ്! ലൂസിഫര്‍ 2 എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ്‌

By Midhun Raj

ലൂസിഫറിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫറിന്റെ വന്‍വിജയം നടന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയുളള പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ലൂസിഫര്‍ നേട്ടമുണ്ടാക്കിയിരുന്നു.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം ലോകമെമ്പാടുമായി 200 കോടി കളക്ഷനാണ് നേടിയത്. ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരേപോലെ ഇഷ്ടപ്പെട്ടൊരു ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. ലൂസിഫറിന് പിന്നാലെ സിനിമയുടെ രണ്ടാം ഭാഗത്തിനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ പ്രഖ്യാപിച്ചത് അടുത്തിടെയായിരുന്നു.

അടുത്തിടെയായിരുന്നു

അടുത്ത വര്‍ഷം സിനിമ ആരംഭിക്കുമെന്ന് ലൂസിഫര്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നത്. മൂന്നു ഭാഗങ്ങളുളള സിനിമ ആയിരിക്കും എമ്പുരാന്‍ എന്ന് തിരക്കഥാകൃത്ത് മുരളി ഗോപിയും പൃഥ്വിയും അറിയിച്ചിരുന്നു. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പളളി എന്ന മോഹന്‍ലാലിന്റെ കഥാപാത്രം സിനിമ ഇറങ്ങിയ സമയത്ത് തരംഗമായി മാറിയിരുന്നു.

പഴയ മോഹന്‍ലാലിനെ

പഴയ മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്ന താരത്തിലുളള ഒരു മാസ് ഹീറോ തന്നെയായിരുന്നു സ്റ്റീഫന്‍ നെടുമ്പളളി. മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമെല്ലാം തന്നെ ലൂസിഫറില്‍ മുഖ്യ ആകര്‍ഷണമായി മാറി. അമിത പ്രതീക്ഷകള്‍ നല്‍കാതെ റിലീസിനെത്തിയ ലൂസിഫര്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ഒരു സിനിമ കൂടിയായിരുന്നു.

മോഹന്‍ലാലിന്റെ പ്രകടനവും

മോഹന്‍ലാലിന്റെ പ്രകടനവും പൃഥ്വിരാജിന്റെ മേക്കിങ് മികവുകൊണ്ടുകൂടിയാണ് ലൂസിഫര്‍ വന്‍ വിജയമായി മാറിയത്. ഒപ്പം തന്നെ മൂരളി ഗോപിയുടെ തിരക്കഥയും മികച്ചുനിന്നു. ലൂസിഫര്‍ ആദ്യ ഭാഗം പോലെ രണ്ടാം ഭാഗവും വലിയ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും എല്ലാവരും തന്നെയുളളത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

മുരളി ഗോപി

മുരളി ഗോപി എന്നാണ് ഈ ചിത്രത്തിന്റെ ഫുള്‍ബൗണ്ട് തിരക്കഥ തരുന്നത്, അവിടുന്ന് ആറാം മാസം താന്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പൃഥ്വി പറയുന്നത്. ലൂസിഫറിനേക്കാള്‍ പരിശ്രമം വേണ്ട ചിത്രം ആണ് എമ്പുരാന്‍ എന്നും സിനിമയുടെ പ്ലോട്ട് ഉള്‍പ്പെടെ ഉളള കാര്യങ്ങളെക്കുറിച്ച് തനിക്കും മുരളി ഗോപിക്കും വ്യക്തമായ ധാരണ ഉണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. ഇപ്പോള്‍ രതീഷ് അമ്പാട്ടിന് വേണ്ടിയുളള പൃഥ്വിരാജ് ചിത്രത്തിന് കഥയെഴുതുകയാണ് മുരളി ഗോപി.

അതിന് ശേഷമാകും

അതിന് ശേഷമാകും എമ്പുരാന്റെ ജോലികളിലേക്ക് കടക്കുക. അതേസമയം ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് പൃഥ്വി. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ അടുത്ത ഷെഡ്യൂളിനായി തയ്യാറെടുക്കുകയാണ് നടന്‍. ആടൂജീവിതത്തിന്റെ തിരക്കുകളിലേക്ക് നീങ്ങിയാല്‍ മറ്റു ചിത്രളൊന്നും ഏറ്റെടുക്കില്ലെന്ന് നടന്‍ തുറന്നുപറഞ്ഞിരുന്നു. ആടുജീവിതത്തിന് ശേഷമാകും ലൂസിഫര്‍ രണ്ടാം ഭാഗം അടക്കമുളള സിനിമകളിലേക്ക് പൃഥ്വി കടക്കുക.

Read more about: prithviraj mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X