യങ്ങും ഓള്‍ഡും ആയിട്ട് നമുക്ക് ഒരു മെഗാസ്റ്റാറേ ഉളളൂ! തുറന്നുപറഞ്ഞ് പൃഥ്വിരാജ്
ലൂസിഫറിന്റെ വിജയത്തിലൂടെ കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ തിളങ്ങിയ താരമാണ് പൃഥ്വിരാജ്. സിനിമയുടെ വിജയം നടന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്. മികച്ച പ്രതികരണത്തോടൊപ്പം ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ തരംഗമായി മാറുകയും ചെയ്തിരുന്നു സിനിമ. ആദ്യ സംവിധാന സംരംഭം തന്നെ വന്‍ വിജയമാക്കികൊണ്ടാണ് പൃഥ്വി തുടങ്ങിയത്.
ലൂസിഫറിന് പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രവും പൃഥ്വിയുടെതായി തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. നായകനായും സംവിധായകനായും ഗായകനായും മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് പൃഥ്വി.

മോഹന്‍ലാല്‍,മമ്മൂട്ടി എന്നിവര്‍ക്ക് പിന്നാലെ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണവും പൃഥ്വിക്ക് ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ എല്ലാതരം സിനിമകളിലും അഭിനയിച്ചതിലൂടെയാണ് ആ ഒരു വിശേഷണത്തിന് പൃഥ്വി അര്‍ഹനായത്. അടുത്തിടെ നടന്നൊരു അവാര്‍ഡ് ചടങ്ങില്‍ ഇതോക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.ലൂസിഫറിലൂടെ മികച്ച സംവിധായകനുളള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് പൃഥ്വി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

അടുത്തിടെ നടന്ന എഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സില്‍ വെച്ചായിരുന്നു നടന്റെ പ്രസ്താവന, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം തന്നെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അവാര്‍ഡ് നിശയില്‍ ജയസൂര്യയാണ് പൃഥ്വിക്ക് അവാര്‍ഡ് സമ്മാനിച്ചത്. പലരും തന്നെ യങ്ങ് മെഗാസ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്നത് കണ്ടിട്ടുണ്ടെന്നും യങ്ങും ഓള്‍ഡും ആയിട്ട് നമ്മുക്ക് ഒരു മെഗാസ്റ്റാറേ ഉളളൂവെന്നും അത് മമ്മൂക്കയാണെന്നും പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിയുടെ വാക്കുകള്‍ക്ക് നിറഞ്ഞ കൈയ്യടിയാണ് സദസില്‍ നിന്നും ലഭിച്ചത്. നിലവില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനായുളള തയ്യാറെടുപ്പുകളിലാണ് പൃഥ്വിയുളളത്. ഇതിനായി സിനിമയില്‍ നിന്നും മൂന്ന് മാസത്തെ ഇടവേള എടുക്കുകയാണെന്ന് താരം അറിയിച്ചിരുന്നു. അയ്യപ്പനും കോശിയും ചീത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് പൃഥ്വി സിനിമാ രംഗത്തുനിന്നും വിട്ടുനിന്നത്.

നിലവില്‍ പൃഥ്വിയുടെ അയ്യപ്പനും കോശിയും തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ പൃഥ്വിക്കൊപ്പം ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ അയ്യപ്പനും കോശിയും തമ്മിലുളള പോരാട്ടമാണ് കാണിക്കുന്നത്.


Click it and Unblock the Notifications