For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തമ്പുരാനല്ല എമ്പുരാന്‍! മുരളിക്കും തനിക്കും മാത്രമറിയാവുന്ന ആ രഹസ്യം പരസ്യമാക്കി പൃഥ്വിരാജ്!

  |

  ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ പ്രഖ്യാപിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ തുടക്കം മുതലേ തന്നെ പുറത്തുവന്നിരുന്നു. ലൂസിഫര്‍ വിജയകരമായി മുന്നേറുന്നതിനിടയില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിനിടയിലാണ് മുരളി ഗോപിയും ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചത്. ഈ കൂട്ടുകെട്ടില്‍ നിന്നും ഇനിയും സിനിമകളുണ്ടാവുമെന്ന് അദ്ദേഹവും സ്ഥിരീകരിച്ചതോടെ ആരാധകരും ആവേശത്തിലാവുകയായിരുന്നു. എന്നായിരിക്കും അതേക്കുറിച്ചുള്ള പ്രഖ്യാപനമെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടത്. ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് തന്നെയായിരുന്നു ലൂസിഫര്‍ 2 പ്രഖ്യാപനം എത്തിയത്. മുരളി ഗോപിയും ആന്റണി പെരുമ്പാവൂരും മോഹന്‍ലാലുമായിരുന്നു സിനിമയെക്കുറിച്ച് വ്യക്തമാക്കിയത്.

  എമ്പുരാനെന്നാണ് രണ്ടാം ഭാഗത്തിന് നല്‍കിയിട്ടുള്ള പേര്. സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ എമ്പുരാനെ വരവേറ്റ് കഴിഞ്ഞിട്ടുണ്ട്. താരങ്ങളും ആരാധകരുമെല്ലാം ഈ നാല്‍വര്‍ സംഘത്തിന് ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ്. ലൂസിഫര്‍ പോലെ തന്നെ ഈ സിനിമയ്ക്കും നിരവധി ലൊക്കേഷനുണ്ട്. കേരളമാണ് പ്രധാന ലൊക്കേഷന്‍. ലൂസിഫറിലെ താരങ്ങളെല്ലാം ഈ ചിത്രത്തിലുണ്ടാവുമോയെന്ന് ചോദിച്ചപ്പോള്‍ തനിക്ക് അവര്‍ക്കൊപ്പം ഇനിയും പ്രവര്‍ത്തിക്കാനാഗ്രഹമുണ്ടെന്നും അവര്‍ക്ക് അങ്ങനെയുണ്ടോയെന്നറിയില്ലെന്നുമായിരുന്നു പൃഥ്വിയുടെ മറുപടി. എമ്പുരാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായാണ് ആരാണ് എമ്പുരാന്‍ എന്ന ചോദ്യം ഉയര്‍ന്നുവന്നത്. ഇതേക്കുറിച്ച് പൃഥ്വിരാജ് വിശദീകരിച്ചിരുന്നു. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ലൂസിഫറിലൂടെ സംവിധായകനായി

  ലൂസിഫറിലൂടെ സംവിധായകനായി

  സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കാറുണ്ട് പൃഥ്വിരാജ്. അഭിപ്രായങ്ങള്‍ തുറുന്നുപറയുന്നതിനാല്‍ വളരെ പെട്ടെന്ന് തന്നെ അഹങ്കാരിയായും ജാഡക്കാരനായുമൊക്കെ അദ്ദേഹത്തെ വിലയിരുത്തിയിരുന്നു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് ഈ താരം ഓരോ തവണയും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ക്യാമറയ്ക്ക് മുന്നില്‍ കഥാപാത്രമായി പകര്‍ന്നാടുമ്പോഴും അദ്ദേഹത്തിന്റ കണ്ണുകള്‍ പതിഞ്ഞത് പിന്നണിയിലായിരുന്നു. സംവിധാനമോഹത്തെക്കുറിച്ച് വളരെ മുന്‍പേ തന്നെ തുറന്നുപറഞ്ഞ താരം ലൂസിഫറിലൂടെ ആ മോഹം സാക്ഷാത്ക്കരിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ വിജയവും സ്വന്തമാക്കി കുതിക്കുകയാണ് ചിത്രം. 50 ദിവസം പിന്നിടുന്നതിനിടയിലാണ് 200 കോടി നേട്ടം ചിത്രത്തെ തേടിയെത്തിയത്.

  ആരാണ് എമ്പുരാന്‍

  ആരാണ് എമ്പുരാന്‍

  ലൂസിഫറിലെ എമ്പുരാന്‍ എന്ന ഗാനം സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. ഉഷ ഉതുപ്പായിരുന്നു ഗാനം ആലപിച്ചത്. സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലൊന്നും ഈ പേരായിരിക്കും സിനിമയുടേതെന്ന് ആരാധകരും ചിന്തിച്ചിരുന്നില്ല. മോഹന്‍ലാലിന്റെ വീട്ടില്‍ വെച്ച് നടന്ന പ്രഖ്യാപനത്തിനിടയിലാണ് ഇക്കാര്യത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വിശദീകരിച്ചത്. എമ്പുരാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇതേക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങളും ഉയര്‍ന്നുവന്നത്. കുറച്ചുമാത്രം ഉപയോഗിക്കുന്നതുകൊണ്ട് ആരും തിരിച്ചറിയാത്ത വാക്കാണ് അത്. തമ്പുരാന്‍ അല്ല എമ്പുരാന്‍. അത് ദൈവത്തിന്റെയും തമ്പുരാന്റെയും ഇടയിലുള്ള ഒരു എന്റിറ്റിയാണ്. മോര്‍ ദാന്‍ എ കിംഗ്, ലെസ്സ് ദാന്‍ എ ഗോഡ് ഇതായിരുന്നു പൃഥ്വിരാജിന്റെ വിശദീകരണം.

  ഇതുവരെ കണ്ടതല്ല

  ഇതുവരെ കണ്ടതല്ല

  ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ക്കഥ മാത്രമല്ല രണ്ടാം ഭാഗത്തില്‍ കാണുന്നത്. നേരത്തെ കണ്ടത് മഞ്ഞുകട്ടയുടെ മുകള്‍ ഭാഗം മാത്രമാണെന്നും ഇനിയുമേറെ കാണാന്‍ കാത്തിരിക്കുന്നുണ്ടെന്നുമായിരുന്നു മുരളി ഗോപി പറഞ്ഞത്. കേവലമൊരു സ്വീക്വല്‍ എന്നതിനും അപ്പുറത്ത് നില്‍ക്കുന്ന സിനിമയായിരിക്കും എമ്പുരാന്‍. നേരത്തെ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല പല കഥാപാത്രങ്ങളുടേയും മുന്‍കാലവും ജീവിവതും പറയുന്ന സിനിമയാണിത്. സ്റ്റീഫന്‍ നെടുമ്പള്ളിയും അബ്രാം ഖുറേഷിയുമൊക്കെ യഥാര്‍ത്ഥത്തില്‍ ആരായിരുന്നുവെന്ന ചോദ്യത്തിന് എമ്പുരാന്‍ മറുപടി നല്‍കുമെന്നുള്ള വിലയിരുത്തലിലാണ് ആരാധകര്‍. വലിയ ക്യാന്‍വാസിലാണ് ഈ ചിത്രമൊരുക്കുന്നത്. ലൂസിഫര്‍ ചെയ്യുമ്പോള്‍ മലയാളത്തില്‍ 30 കോടി അസാധ്യമെന്നായിരുന്നു പലരും പറഞ്ഞത്. ആ വെല്ലുവിളിയെ വിജയകരമായി തരണം ചെയ്തതിനാലാണ് ഇത് സാധ്യമാവുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

   പ്രധാന വേഷത്തില്‍ പൃഥ്വിയും

  പ്രധാന വേഷത്തില്‍ പൃഥ്വിയും

  സ്വന്തമായി സംവിധാന ചെയ്ത ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടിയിരുന്നു പൃഥ്വിരാജ്. സെയ്ദ് മസൂദായി താനെത്തുന്ന വിവരത്തെക്കുറിച്ച് അദ്ദേഹം അവസാന നിമിഷമാണ് വ്യക്തമാക്കിയത്. റിലീസിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു ഈ വിവരം പുറത്തുവിട്ടത്. ഇതോടെ ആരാധകരുടെ ആകാംക്ഷയും വര്‍ധിച്ചിരുന്നു. സ്റ്റീഫന്റെയും അബ്രാമിന്റെയും നിര്‍ദേശത്തിനനുസരിച്ച് പ്രവര്‍ത്തിച്ച സെയ്ദിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ആരാണ് സെയ്ദ് മസൂദെന്നത് ഉത്തരംകിട്ടാ ചോദ്യമായിരുന്നു. രണ്ടാം ഭാഗത്തില്‍ സെയ്ദിന് പ്രാധാന്യമുണ്ടാവുമെന്ന കാര്യത്തെക്കുറിച്ച് പൃഥ്വിയും വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. താനും ഈ സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട് താരം സ്ഥിരീകരിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

  ലൂസിഫറിൽ കണ്ട സയിദ് മസൂദല്ല എമ്പുരാനിൽ
  തിയേറ്ററുകളിലേക്കെത്തുന്നത്

  തിയേറ്ററുകളിലേക്കെത്തുന്നത്

  2021 വിഷുവിന് സിനിമയെത്തുമെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. റിലീസിനെക്കുറിച്ച് തനിക്ക് കൃത്യമായ ഉറപ്പ് ഇപ്പോള്‍ തരാന്‍ പറ്റില്ലെന്നായിരുന്നു പൃഥ്വി പറഞ്ഞത്. താരങ്ങളുടെ സമയവും ഷെഡ്യൂളുമൊന്നും തീരുമാനമായിട്ടില്ല. ലൊക്കേഷനുകളെക്കുറിച്ചുള്ള കാര്യങ്ങള്‍ തീരുമാനമായിട്ടുണ്ട്. ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇട്ടിമാണി മേഡ് ഇന്‍ ചൈനയും മറ്റ് ചിത്രങ്ങളും പൂര്‍ത്തിയാക്കിയതിന് ശേഷമേ മോഹന്‍ലാല്‍ എമ്പുരാനിലേക്ക് എത്തൂ. അദ്ദേഹം സ്വന്തമായി സംവിധാനം ചെയ്യുന്ന ബറോസും ഇതിനിടയില്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ടിനൊപ്പം താനെത്തുന്നുണ്ടെന്ന് പൃഥ്വിരാജും പറഞ്ഞിരുന്നു.

  English summary
  Prithviraj reveals about secret behind Empuraan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X