24 മണിക്കൂറിനുള്ളിൽ എല്ലാം മാറിമറിഞ്ഞു!! പൃഥ്വി ലൂസിഫറിന്റെ സംവിധായകനായതിങ്ങനെ...
2019 തുടക്കം മുതൽ തന്നെ ഒരു പിടി മികച്ച ചിത്രങ്ങളായിരുന്നു തിയേറ്ററുകളിൽ എത്തിയത്. പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആാകംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു നടൻ പൃഥ്വിരാജിന്റെ കന്നി സംവിധായക സംരംഭമായ ലൂസിഫർ. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ലാലേട്ടനെ കൂടാതെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളായിരുന്നു ചിത്രത്തിൽ അണിനിരന്നത്.
മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഏറെ നാളുകൾക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടനെ തിരികെ കിട്ടിയെന്നാണ് ചിത്രത്തിന് ശേഷം പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന പ്രതികരണം. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ കയറി ചിത്രം കൂടിയണ് ലൂസിഫർ. എന്നാൽ എങ്ങനെയാണ് പൃഥ്വി സംവിധായകന്റെ കുപ്പായം അണിഞ്ഞത്. ക്യാമറയ്ക്ക് മുന്നിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരം സംവിധായകന്റെ കുപ്പായം ധരിക്കുന്നത്. പൃഥ്വിരാജ് സംവിധായകൻ ആയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ഒരു സിനിമ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

പൃഥ്വി സംവിധായകനായത്
നടനും തിരക്കഥകൃത്തുമായ മുരളി ഗോപിയുടെ കഥയിൽ നിന്നാണ് തുടക്കം. കഥ ഇഷ്ടപ്പെട്ട പൃഥ്വി ഇതാരാണ് സംവിധാനം ചെയ്യാൻ പോകുന്നതെന്നായിരുന്നു ചോദ്യം. എന്താ ഈ സിനിമ ചെയ്യുന്നോ എന്ന് ചോദിച്ചയിടത്തുന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ഇതോടെ ചിത്രം മറ്റൊരു തലത്തിലേയ്കക് നീങ്ങുകയായിരുന്നു.

പേര് നിർദ്ദേശിച്ചത് ആന്റണി
ചിത്രത്തിലേയ്ക്ക് പേര് നിർദ്ദേശിച്ചത് ആന്റ്ണി പെരുമ്പാവൂരായിരുന്നു. മോഹൻലാലിനെ നായകനാക്കി രാജീവ് പിളള ഒരു ചിത്രം എടുക്കാൻ തീരുമാനിച്ചിരുന്നു. അത് വെളിച്ചം കാണാതെ പോയി. അതിലേയ്ക്ക് ആന്റണി പൃഥ്വിയെ നിർദ്ദേശിച്ചത്. എന്നാൽ 24 മണിക്കൂറിനുളളിൽ കാര്യങ്ങൾ മാറി മറിയുകയായിരുന്നു.

മോഹൻലാലിന്റെ പ്രഖ്യാപനം
ആന്റണി പെരുമ്പാവൂർ ഞങ്ങളുടെ അടുത്ത് നേരിട്ടെത്തുകയായിരുന്നു. എന്നിട്ട് ലാലേട്ടനെ ഫോൺ വിളിച്ചു തരുകയായിരുന്നു. തൊട്ട് അടുത്ത ദിവസങ്ങളിൽ തന്നെ ചിത്രത്തെ കുറിച്ചുളള പ്രഖ്യാപനം ലാലേട്ടൻ ഫേസ്ബുക്ക് പേജിലൂടെ നടത്തുകയും ചെയ്തു. അതോടെ പ്രേക്ഷകർ അറിഞ്ഞു. തനിക്കും കമ്മിറ്റ്മെന്റായി എന്ന് പൃഥ്വി പറഞ്ഞു.

ഇനി എമ്പൂരാന് വേണ്ടി
ലൂസിഫർ വൻ വിജയമായിരുന്നതിന്റെ പശ്ചാത്തലത്തിൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പൂരാന് വേണ്ടിയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ ലാലേട്ടന്റെ വസതിയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പൂരാന്റെ പ്രഖ്യാപനം.
മോഹൻലാൽ, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവരുടെ സാന്നിധ്യത്തിൽ സംവിധായകൻ പൃഥ്വിരാജായിരുന്നു ചിത്രത്തെ കുറിച്ചുളള പ്രഖ്യാപനം നടത്തിയത്.

കണ്ടതിന്റെ തുടർച്ചയല്ല
സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും പൃഥ്വിരാജും മുരളി ഗോപിയും പത്ര സമ്മേളനത്തിൽ പറഞ്ഞു. ലൂസിഫറിന്റെ വിജയമായതിനാലാണ് രണ്ടാംഭാഗം യാഥാര്‍ത്യമാക്കാന്‍ കാരണമെന്നും ഇവർ കൂട്ടിച്ചേർത്തു. എന്നാൽ സിനിമയുടെ ചിത്രീകരണത്തിനെ കുറിച്ചോ ലൊക്കേഷനെ കുറിച്ചോവുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. മറ്റു സിനിമ ഷൂട്ടിങ്ങിന്റെ തിരക്കിലാണ് ലാലേട്ടനും പൃഥ്വിയും.


Click it and Unblock the Notifications











