സുപ്രിയ ആദ്യം തന്നെ ഗിഫ്റ്റുകളിലൊന്ന് അതായിരുന്നു! അന്നേ എനിക്കേറെ പ്രിയപ്പെട്ട കാര്യമാണെന്നും പൃഥ്വിരാജ്

ക്രിക്കറ്റിനോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞുള്ള പൃഥ്വിരാജിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ടി20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ഉദ്ഘാടനം ചെയ്തപ്പോഴായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വാചാലനായത്. കുട്ടിക്കാലം മുതലേ ഞാനൊരു ക്രിക്കറ്റ് ഭ്രാന്തനാണ്. ഒരു ഫുട്‌ബോള്‍ ടീമിന്റെ ഉടമസ്ഥനായിട്ടും, കേരള സൂപ്പര്‍ ലീഗിന്റെ ലോഞ്ചിന് ക്രിക്കറ്റ് പാഷനാണ് എന്റെ മെയ്ന്‍ സ്‌പോര്‍ട്‌സ് പാഷന്‍ എന്ന് വേദിയില്‍ പറഞ്ഞൊരാളാണ്. പ്രേമിക്കുന്ന സമയത്ത് സുപ്രിയ എനിക്ക് ആദ്യം വാങ്ങിച്ച് തന്ന ഗിഫ്റ്റുകളിലൊന്ന് ഒരു ഗ്രേ നിക്കോള്‍സ് ബാറ്റാണ്. അതിപ്പോഴും വീട്ടിലുണ്ട്.

അത്രയും പാഷനേറ്റായി ക്രിക്കറ്റ് ഫോളോ ചെയ്തിരുന്ന ആളാണ് ഞാന്‍. ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഞാന്‍ എന്റെ സിനിമ ഷൂട്ട് ചെയ്തിട്ടുണ്ട്. ലൂസിഫറിലെ ക്രിക്കറ്റ് മത്സരം ഷൂട്ട് ചെയ്തത് അവിടെയായിരുന്നു. അന്ന് സെന്റര്‍ വിക്കറ്റില്‍ പോയി ബാറ്റ് ചെയ്തപ്പോള്‍ ഇനിയും ഒരുപാട് മത്സരങ്ങള്‍ക്ക് വേദിയാവേണ്ടതാണ് ഈ സ്റ്റേഡിയം എന്ന് തോന്നിയിരുന്നു അന്ന്. കെസിഎ സെക്രട്ടറി പറഞ്ഞത് വെള്ളിനക്ഷത്രവും നാനയും വായിച്ചാണ് അദ്ദേഹം വളര്‍ന്നതെന്നാണ്. എന്നാല്‍ വിസ്ഡനൊക്കെയാണ് ഞാന്‍ കുട്ടിക്കാലത്ത് വായിച്ചിരുന്നത്.

Prithviraj about his passion
Photo Credit: Prithviraj/facebook

രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം എന്ന അംഗീകാരം ലഭിക്കേണ്ട വേദി തന്നെയാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. 2017 ല്‍ മഴ കാരണം മുടങ്ങിയ ടിട്വന്റി മത്സരത്തെക്കുറിച്ച് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ഇവിടത്തെ ഡ്രെയിനേജ് സംവിധാനത്തെക്കുറിച്ച് അന്ന് എല്ലാവരും അഭിമാനപൂര്‍വ്വം സംസാരിച്ചത് എന്റെ ഓര്‍മ്മയിലുണ്ട്. ഏത് വിദേശ ടീം വന്നാലും ഒരു മത്സരമെങ്കിലും തിരുവനന്തപുരത്തിന് കിട്ടട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ഷൂട്ടില്ലായിരുന്നുവെങ്കില്‍ ഈ പരമ്പരയുടെ അഞ്ച് ടിക്കറ്റെങ്കിലും ഞാന്‍ ചോദിച്ചേനെ. ഷൂട്ടുളളതിനാല്‍ ചോദിക്കുന്നില്ല. എനിക്ക് കിട്ടാത്ത ടിക്കറ്റ് സനലേട്ടന് കൊടുത്ത് ലോഞ്ച് ചെയ്യാനാവുന്നതില്‍ ഒത്തിരി സന്തോഷം. നിറഞ്ഞ ഗാലറിക്ക് മുന്നില്‍ കാര്യവട്ടത്തെ മത്സരം നടക്കുന്നത് കാണാനായി കാത്തിരിക്കുന്നു എന്നുമായിരുന്നു പൃഥ്വി പറഞ്ഞത്.

കുട്ടിക്കാലത്ത് അച്ഛനും മക്കളും ഒന്നിച്ച് ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. വീട്ടിലെ ജനലും, അപ്പുറത്തെ വീട്ടിലെ ജനലുമൊക്കെ തകര്‍ത്ത സംഭവങ്ങളുമുണ്ടായിരുന്നു. സിനിമ തിരക്കുകളെല്ലാം വിട്ട് മക്കളുടെ അച്ഛനായി സുകുവേട്ടന്‍ മാറും വീട്ടിലെത്തിയാല്‍. മക്കള്‍ പുസ്തകങ്ങളൊക്കെ വായിച്ച് വളരണം എന്നതില്‍ നിര്‍ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. നല്ലൊരു ലൈബ്രറിയുണ്ടായിരുന്നു ഞങ്ങളുടെ വീട്ടില്‍. വീടൊക്കെ മാറിയപ്പോള്‍ കുറേ പുസ്തകങ്ങളൊക്കെ കൊടുത്തു എന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.

എഞ്ചീനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു പൃഥ്വി സിനിമയിലേക്ക് വരുന്നത്. രഞ്ജിത്തും, ഫാസിലുമായിരുന്നു ആദ്യം സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത്. സിനിമയില്‍ ഭാവിയുണ്ടെന്നായിരുന്നു അവരുടെ വിലയിരുത്തലുകള്‍. നന്ദനത്തിലൂടെയായിരുന്നു പൃഥ്വി ആരാധകരുടെ സ്വന്തമായി മാറുന്നത്. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെയായിരുന്നു പിന്നീട് അവതരിപ്പിച്ചത്. അഭിനയം മാത്രമല്ല, പാട്ടും, സംവിധാനവും, എഴുത്തും, നിര്‍മാണവുമെല്ലാം വഴങ്ങുമെന്ന് പിന്നീട് പൃഥ്വി തെളിയിച്ചിരുന്നു. പത്ത് വര്‍ഷത്തിന് ശേഷം തന്റെ ലെവല്‍ ഏതായിരിക്കുമെന്ന് നേരത്തെ തന്നെ അദ്ദേഹം പ്രവചിച്ചിരുന്നു. അന്ന് രായപ്പന്‍ എന്ന് പറഞ്ഞ് കളിയാക്കിയവര്‍ വരെ പിന്നീട് പൃഥ്വിക്കായി ജയ് വിളിക്കുകയായിരുന്നു. പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി ചെയ്ത് കാണിക്കുകയായിരുന്നു അദ്ദേഹം. ഇന്നിപ്പോള്‍ പ്രൊഡക്ഷന്‍ കമ്പനിയുടെ കാര്യങ്ങള്‍ നോക്കുന്നത് സുപ്രിയ മേനോനാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X