ഖുറേഷി അബ്രാമിനെ കുറിച്ചുള്ള സര്‍പ്രൈസ് പുറത്ത് വിട്ട് പൃഥ്വിരാജ്! ഇനിയാണ് ലാലേട്ടന്റെ എൻട്രി!!

Recommended Video

മോഹന്‍ലാലിനെ കുറിച്ചുള്ള സര്‍പ്രൈസ് പുറത്ത് വിട്ട് പൃഥ്വിരാജ്

നടന്‍ പൃഥ്വിരാജ് സംവിധാനത്തിലേക്ക് ഇറങ്ങുന്നു എന്ന വാര്‍ത്ത വന്നപ്പോഴെ മലയാള സിനിമാപ്രേമികള്‍ ആവേശത്തിലായിരുന്നു. ഒടുവില്‍ സകല പ്രതീക്ഷകളും സത്യമാണെന്ന് തെളിയിച്ച് പൃഥ്വിയുടെ സംവിധാനത്തില്‍ ലൂസിഫര്‍ പിറന്നു. നവാഗത സംവിധായകനായിട്ടും സിനിമാ മേക്കിംഗില്‍ തനിക്കുള്ള പ്രാവണ്യം തെളിയിക്കാന്‍ താരപുത്രന് കഴിഞ്ഞതോടെ ആദ്യ ചിത്രം വാനോളം ഉയരത്തില്‍ പറന്നു.

മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതുവരെ ലഭിക്കാത്ത റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ടാണ് ലൂസിഫറിന്റെ യാത്ര. റിലീസ് കേന്ദ്രങ്ങളില്‍ വമ്പന്‍ കളക്ഷന്‍ സ്വന്തമാക്കി മുന്നേറുന്നതിനിടെയാണ് ലൂസിഫറിന് രണ്ടാം ഭാഗം വരുന്നതായി സൂചന വന്നത്. അതിനൊപ്പം മോഹന്‍ലാലിന്റെ ഖുറേഷി അബ്രാം ആരാണെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നു. ഇപ്പോഴിതാ ഖുറേഷി അബ്രാമിനെ പരിചയപ്പെടുത്തി വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് പൃഥ്വിരാജ്.

 ഖുറേഷി അബ്രാം

ഖുറേഷി അബ്രാം

മോഹന്‍ലാലിനെ സ്‌റ്റൈലിഷ് ലുക്കില്‍ അവതരിപ്പിച്ച് കൊണ്ടാണ് ലൂസിഫറിലെ അവസാന ക്യാരക്ടര്‍ പോസ്റ്റര്‍ പൃഥ്വിരാജ് വെളിപ്പെടുത്തിയത്. ഖുറേഷി അബ്രാമിന്റെ ലുക്കായിരുന്നു പുറത്ത് വന്നത്. അവസാനം, ആരംഭത്തിന്റെ തുടക്കമാണെന്ന അടിക്കുറിപ്പോടോയൊണ് പോസ്റ്ററെത്തിയത്. ഇതോടെ ലൂസിഫറിന് രണ്ടാം ഭാഗം വരുന്നുണ്ടോ എന്ന സംശയം ആരാധകര്‍ക്കിടയില്‍ നിറഞ്ഞു. മാത്രമല്ല ഖുറേഷി അബ്രാമിന്റെ വേഷത്തെ കുറിച്ചുള്ള ആകാംഷയും വര്‍ദ്ധിച്ചു. ഇപ്പോഴിതാ ഒരു വീഡിയോയിലൂടെ അതിനുള്ള ഉത്തരവുമായി പൃഥ്വിരാജ് എത്തിയിരിക്കുകയാണ്.

ആ രഹസ്യം ഇതാണ്

ആ രഹസ്യം ഇതാണ്

ഖുറേഷി അബ്രാമിനെ കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തി ലൂസിഫര്‍ ആന്തത്തിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ പുറത്ത് വന്നത്. ന്യൂയോര്‍ക്ക് ടൈംസും ഗാര്‍ഡിയനും ഡോണും അടക്കമുള്ള പത്രങ്ങളില്‍ ഖുറേഷി അബ്രമിനെ കുറിച്ചും അദ്ദേഹത്തിന്റെ സംഘത്തെ കുറിച്ചും വന്ന വാര്‍ത്തകളിലൂടെയാണ് ആരാണ് ഖുറേഷി അബ്രാമെന്ന് പറയുന്നത്. പ്രധാന രഹസ്യാന്വേഷണ ഏജന്‍സികളൊക്കെ ശ്രമിച്ചിട്ടും പിടികൊടുക്കാതെ മുന്നേറുന്ന മയക്ക് മരുന്ന് മാഫിയകള്‍ക്ക് ഭീതി പടര്‍ത്തുന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാലിന്റെ ഖുറേഷി അബ്രാമിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

രഹസ്യങ്ങള്‍ അവസാനിക്കുന്നില്ല

രഹസ്യങ്ങള്‍ അവസാനിക്കുന്നില്ല

ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത് ക്ലൈമാക്‌സിലാണ് കുറേഷി അബ്രാം എന്നൊരു കഥാപാത്രത്തിലൂടെ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. അധികാര കേന്ദ്രമായിട്ടും രഹസ്യ അധോലോക സംഘങ്ങളുമായിട്ടും മോഹന്‍ലാലിന്റെ കഥാപാത്രത്തിനുള്ള ബന്ധം സിനിമയില്‍ സൂചിപ്പിക്കുന്നുണ്ട്. എങ്കിലും അബ്രാം ഖുറേഷിയ്ക്ക് പിന്നില്‍ ഇനിയുമൊരു കഥയ്ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. അദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ രഹസ്യങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടില്ല. ഇതെല്ലാം ചേരുമ്പോള്‍ ലൂസിഫറിന് രണ്ടാമതൊരു ഭാഗം കൂടി ഉണ്ടാവുമെന്ന സൂചനയാണ് ലഭിക്കുന്നത്.

 പുതിയ കഥ റെഡിയാണോ?

പുതിയ കഥ റെഡിയാണോ?

പൃഥ്വിരാജിനെ ഉറങ്ങാന്‍ സമ്മതിക്കാതെ മുരളി ഗോപി ഒരു കഥ പറഞ്ഞ കാര്യം അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു. ഒരു എഴുത്തുകാരന്‍ മനസില്‍ കയറ്റിയ ആശയം ആലോചിച്ച് ഒരു സംവിധായകന് രാത്രി 2.20 ആയിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. അടുത്തത് എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ മുരളി ഗോപി, എന്നോട് എന്തിനിത് ചെയ്തു എന്ന് ചോദിച്ച് കൊണ്ട് ഉറങ്ങാതെ ഇരിക്കുന്ന ഒരു ചിത്രവും പൃഥ്വി പങ്കുവെച്ചിരുന്നു. ഇത് പൃഥ്വിയ്ക്ക് സംവിധാനം ചെയ്യാന്‍ ഒരു അഡാറ് കഥയുമായിട്ടാണ് മുരളി ഗോപി എത്തിയതെന്ന സൂചനയാണെന്ന് ആരാധകര്‍ പറയുന്നു.

 ലൂസിഫര്‍ കുതിപ്പ് തുടരുന്നു

ലൂസിഫര്‍ കുതിപ്പ് തുടരുന്നു

മാര്‍ച്ച് 28 ന് തിയറ്ററുകളിലേക്ക് എത്തിയ ലൂസിഫര്‍ ബോക്‌സോഫീസില്‍ മുന്നേറി കൊണ്ടിരിക്കുകയാണ്. ആദ്യ ദിവസങ്ങളില്‍ തന്നെ നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രം അതിവേഗം നൂറ്റിയമ്പത് കോടിയും മറികടന്നിരുന്നു. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് വലിയൊരു തുക കണ്ടെത്തിയ സിനിമ വരും ദിവസങ്ങളില്‍ അതിശയിപ്പിക്കുന്ന പ്രകടനമായിരിക്കും കാഴ്ച വെക്കുന്നത്. മലയാളത്തില്‍ നിന്നുള്ള ആദ്യ ഇരുന്നൂറ് കോടി ചിത്രമായി ലൂസിഫര്‍ മാറുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

വൈറലാവുന്ന വീഡിയോ

മുരളി ഗോപിയുടെ ബ്രില്ല്യന്‍സ്

മുരളി ഗോപിയുടെ ബ്രില്ല്യന്‍സ്

വര്‍ഷങ്ങളേറെയായി നടന്‍ മുരളി ഗോപി സിനിമകള്‍ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നു. എന്നാല്‍ ഈ സിനിമകളൊന്നും ബോക്‌സോഫീസില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിയാതെ പോവുകയായിരുന്നു. ബിഗ് ബജറ്റിലൊരുക്കിയ സിനിമകളടക്കം നല്ല പ്രതികരണം സ്വന്തമാക്കിയെങ്കിലും പാളി പോയി. അവസാനം ലൂസിഫറിലൂടെ തന്റെ ബ്രില്ല്യന്‍സ് എന്താണെന്ന് മുരളി ഗോപി മലയാളക്കരയ്ക്ക് കാണിച്ച് കൊടുത്തിരിക്കുകയാണ്. ശക്തമായ തിരക്കഥയായിരുന്നു സിനിമയുടെ വിജയത്തിലേക്ക് എത്തിച്ചത്. ഇതേ പശ്ചാതലത്തില്‍ വീണ്ടുമൊരു കഥയും സിനിമയും വരികയാണെങ്കില്‍ സകല റെക്കോര്‍ഡുകളും തിരുത്തി കുറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 വിജയം ഇവര്‍ക്കുള്ളതാണ്

വിജയം ഇവര്‍ക്കുള്ളതാണ്

മോഹന്‍ലാല്‍ നായകനാവുമ്പോള്‍ മഞ്ജു വാര്യരായിരുന്നു ലൂസിഫറിലെ നായിക. ശക്തമായ കഥാപാത്രത്തിലൂടെ മിന്നുന്ന പ്രകടനമാണ് മഞ്ജു കാഴ്ച വെച്ചത്. ഇവരെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍, ബൈജു, സംവിധായകന്‍ ഫാസില്‍, എന്നിങ്ങനെ വമ്പന്‍ താരങ്ങളാണ് അണിനിരന്നത്. പ്രത്യേകമായി എടുത്ത് പറയേണ്ടത് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് താരം വിവേക് ഓബ്രോറിയുടെതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X