ടൊവിനോയുടെ വില്ലനായി പൃഥ്വി! അവസാനം വരെ ട്വിസ്റ്റ്! 'പള്ളിച്ചട്ടമ്പി'യെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്?

ടൊവിനോ തോമസിന്റെ പുതിയ ചിത്രമായ 'പള്ളിച്ചട്ടമ്പി' തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. തുടക്കം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമായിരുന്നു ഇത്. ടീസറും, ട്രെയിലറും, പോസ്റ്ററുകളുമെല്ലാം വൈറലായിരുന്നു. ചിത്രത്തില്‍ ടൊവിനോയ്‌ക്കൊപ്പം പൃഥ്വിരാജും എത്തുന്നുണ്ടെന്ന വിവരം പുറത്തുവന്നത് അവസാനനിമിഷമായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് വാചാലനായിരിക്കുകയാണ് പൃഥ്വിരാജ്. താരങ്ങളും, അണിയറപ്രവര്‍ത്തകരുമെല്ലാം പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

അന്നേ മനസില്‍ കയറിയത്! ഇപ്പോള്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ട്! അപ്പൂപ്പനെ ഓര്‍ത്ത് അഹാന കൃഷ്ണ
അന്നേ മനസില്‍ കയറിയത്! ഇപ്പോള്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ട്! അപ്പൂപ്പനെ ഓര്‍ത്ത് അഹാന കൃഷ്ണ

ആള്‍ക്കാരെ ചിന്തിപ്പിക്കുക, എന്‍ഗേജ് ചെയ്യിപ്പിക്കുക, എന്റര്‍ടൈന്‍ ചെയ്യിപ്പിക്കുക. ഇതായിരിക്കണം സിനിമയുടെ ഉദ്ദേശം. എന്നെ സംബന്ധിച്ച് കഥ അപ്പീലിംഗായിരിക്കണം എനിക്ക്. നെഗറ്റീവാണെന്നൊന്നും നോക്കാത്തൊരാളാണ് ഞാന്‍. കാമിയോ ആണെങ്കിലും പ്രശ്‌നമില്ല. ഹീറോ-വില്ലന്‍ അങ്ങനെ ചിന്തിക്കുന്നൊരാളല്ല ഞാന്‍ എന്നായിരുന്നു വൈ പള്ളിച്ചട്ടമ്പി എന്ന് ചോദിച്ചപ്പോള്‍ പൃഥ്വി പറഞ്ഞത്.

Prithviraj about Pallichattambi
Photo Credit: Prithviraj Sukumaran/ Facebook

ചില സിനിമകളും, കഥാപാത്രങ്ങളുമൊക്കെ നമ്മള്‍ എത്തുന്നതില്‍ ചില പ്രത്യേകതകളുണ്ടാവില്ലേ. അങ്ങനെയൊരു പ്രത്യേകതയുള്ളൊരു കഥയുണ്ട് ഇതിന് പിന്നില്‍. കുറച്ചധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതിന്റെ തിരക്കഥാകൃത്തായ സുരേഷേട്ടന്‍ എന്നോട് ഈ കഥയുടെ ഒരു തോട്ട് പറഞ്ഞിരുന്നു. വയനാട് ഭാഗത്ത് വലിയ സ്വര്‍ണനിക്ഷേപമുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ 35 ലധികം ബ്രിട്ടീഷ് മൈനിംഗ് കമ്പനികള്‍ അവിടെ രജിസ്റ്റര്‍ ചെയ്യെപ്പെട്ടിരുന്നു. ബാണാസുര സാഗര്‍ ഡാം നിര്‍മ്മിക്കുന്നതിന് മുന്നെയുള്ള കാലഘട്ടത്തിലാണ് ഈ കഥ. ബ്രീട്ടീഷ് ദമ്പതികള്‍ എടുത്ത് വളര്‍ത്തുന്ന കുഞ്ഞമ്പു എന്ന വയനാട്ടുകാരനായ കുട്ടിയുടെയും, അവന്‍ വളര്‍ന്ന് ബ്രിട്ടീഷുകാരുടെ വിശ്വസ്തനായി 'പട്ടേലര്‍' പദവി നേടിയെടുക്കുന്നതുമായിരുന്നു സ്റ്റോറി.
ഗുല്‍സുവിനൊപ്പം മാളവികയുടെ വിഷു ആഘോഷം! തേജസ് എവിടെ, പരീക്ഷ കഴിഞ്ഞില്ലേ! ചര്‍ച്ച
ഗുല്‍സുവിനൊപ്പം മാളവികയുടെ വിഷു ആഘോഷം! തേജസ് എവിടെ, പരീക്ഷ കഴിഞ്ഞില്ലേ! ചര്‍ച്ച

തന്നെ വളര്‍ത്തിയവരുടെ ഭൂമി മുഴുവനും അയാള്‍ സംരക്ഷിച്ച് അടക്കി ഭരിക്കുകയായിരുന്നു. വളരെ വലിയ സ്‌കെയിലിലായിരുന്നു അന്ന് കഥ പറഞ്ഞത്. കഥയിലെ പോലെ അന്നത്തെ വയനാടും. ബ്രിട്ടീഷ് മൈനിംഗ് കോര്‍പ്പറേഷനുമൊക്കെ വീണ്ടെടുക്കുക എന്നത് വെല്ലുവിളിയായിരുന്നു. സാമ്പത്തികമായി അത്ര എളുപ്പമല്ലായിരുന്നു അത്. അതുകൊണ്ട് തന്നെ അതൊരു ആഗ്രഹമായി അവശേഷിക്കുകയായിരുന്നു. അതൊക്കെ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഡിജോ ജോസ് ആന്റണി പള്ളിച്ചട്ടമ്പിയുമായി വരുന്നത്. പള്ളിച്ചട്ടമ്പിയുടെ ജീവിതത്തിലേക്ക് കുഞ്ഞമ്പു പട്ടേലര്‍ കടന്നുവരുന്നതിനെക്കുറിച്ച് അവര്‍ വിവരിച്ചിരുന്നു. നേരത്തെ കേട്ട കുഞ്ഞമ്പുവില്‍ നിന്നും കുഞ്ഞമ്പു നമ്പ്യാര്‍ പട്ടേലറായി രൂപം പ്രാപിക്കുകയായിരുന്നു.

ടൊവിനോ എന്റെ അടുത്ത സുഹൃത്തും സഹോദരനുമാണ്. നേരത്തെ ചെയ്യാന്‍ ആഗ്രഹിച്ച കഥാപാത്രമായി വരാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ഗൂഗിളില്‍ തിരഞ്ഞാല്‍ ഈ കഥയുടെ ചരിത്ര പശ്ചാത്തലം നിങ്ങള്‍ക്ക് മനസിലാക്കാവുന്നതാണെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ജനഗണമന സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് നേരത്തെ തന്നെ എന്നോട് പറഞ്ഞിരുന്നു. കുറഞ്ഞ സമയമെടുത്താണ് കഥ പറഞ്ഞത്. കേട്ടിടത്തോളും താല്‍പര്യം തോന്നിയിരുന്നു. അതിനി തിരക്കഥയായി വരണമെന്നായിരുന്നു ജനഗണന രണ്ടാം ഭാഗത്തെക്കുറിച്ച് പൃഥ്വി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X