അന്ന് എല്ലാം രഹസ്യമാക്കി വെച്ചു! കല്യാണത്തിന് മുന്‍പ് സുപ്രിയയെ പരിചയപ്പെടുത്തിയില്ല! കാരണം പറഞ്ഞ് പൃഥ്വിരാജ്

പ്രണയ വിവാഹത്തിലൂടെയായി ഒന്നിച്ചവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും. സിനിമ മേഖലയില്‍ എത്തിയത് മുതല്‍ നായികമാരുമായി ചേര്‍ത്ത് പൃഥ്വിയുടെ പേര് വന്ന് തുടങ്ങിയതാണ്. സ്‌ക്രീനിലെ കെമിസ്ട്രി ഇവര്‍ ജീവിതത്തിലും ആവര്‍ത്തിക്കുമോ എന്നറിയാനായി കാത്തിരുന്നവരുമുണ്ടായിരുന്നു. സുപ്രിയ മേനോന്‍ എന്ന മാധ്യമപ്രവര്‍ത്തകയുമായുള്ള സൗഹൃദവും, അത് പ്രണയമായി മാറിയതിനെക്കുറിച്ചുമൊന്നും പൃഥ്വിരാജ് പറഞ്ഞിരുന്നില്ല. വിവാഹം തീരുമാനിച്ച സമയത്തായിരുന്നു സുപ്രിയയെക്കുറിച്ച് ആരാധകര്‍ അറിയുന്നത്. ആരാണ് ഈ കക്ഷിയെന്നായിരുന്നു ആരാധികമാരുടെ ചോദ്യങ്ങള്‍. സൗത്ത് ഇന്ത്യന്‍ സിനിമയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വേണ്ടിയായിരുന്നു സുപ്രിയ ആദ്യം പൃഥ്വിയെ വിളിക്കുന്നത്. സഹപ്രവര്‍ത്തകയായിരുന്നു നമ്പര്‍ നല്‍കിയത്.

സിനിമയെക്കുറിച്ചും, പുസ്തകങ്ങളെക്കുറിച്ചും, യാത്രകളെക്കുറിച്ചും സംസാരിച്ച് തുടങ്ങി അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇവര്‍. ഈ സൗഹൃദം ജീവിതത്തിലുടനീളം നിലനിര്‍ത്തിയാലോ എന്ന ചിന്ത വന്നതോടെയായിരുന്നു വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നത്. അമ്മയോട് സുപ്രിയയെക്കുറിച്ച് പറഞ്ഞതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. മകന്റെ ഇഷ്ടം മനസിലാക്കി ആ ബന്ധം വിവാഹം നടത്തുകയായിരുന്നു അമ്മ. സുപ്രിയയുടെ ബന്ധുക്കളുടെ ആഗ്രഹം കൂടി പരിഗണിച്ചായിരുന്നു പാലക്കാട്ടെ തറവാട്ട് വീട്ടില്‍ വെച്ച് വിവാഹം നടത്തിയത്. സിനിമയിലുള്ളവര്‍ക്കായി ഗംഭീര വിരുന്ന് തിരുവനന്തപുരത്ത് നടത്തിയിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഇവരെ അനുഗ്രഹിക്കാനായി എത്തിയിരുന്നു.

Prithviraj about Supriya
Photo Credit: Prithviraj Sukumaran/ Facebook

എന്റെ കാമുകിയൊരു മാധ്യമപ്രവര്‍ത്തകയാണ്. ബിബിസിയിലാണ് ജോലി ചെയ്യുന്നത്. കേരളത്തില്‍ വന്നിട്ടുണ്ട്. ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനായി കേരളത്തില്‍ വന്നിട്ടുണ്ട്. എന്റെ കാമുകി ഇതാണ് എന്ന് പറഞ്ഞ് ഞാന്‍ ലോകത്തിന് മുന്നില്‍ സുപ്രിയയെ പരിചയപ്പെടുത്തിയിരുന്നുവെങ്കില്‍, സിനിമ മാസികകളിലും, വെബ്‌സൈറ്റിലുമെല്ലാം ആര്‍ട്ടിക്കിളായി വന്നേനെ. പിന്നെ പുള്ളിക്കാരിയെ കാണുമ്പോഴെല്ലാം പൃഥ്വിരാജിന് എന്തുണ്ട് എന്നറിയാനായിരിക്കും താല്‍പര്യം. അതൊട്ടും ആഗ്രഹിക്കാത്ത ആളാണ് സുപ്രിയ. അവരുടെ പ്രൊഫഷണല്‍ ഡിഗ്നിറ്റിയെ ഞാന്‍ ബഹുമാനിക്കുന്നു. അതുകൊണ്ടാണ് എന്റെ പ്രണയം ഞാന്‍ രഹസ്യമാക്കി വെച്ചത്.

നാല് വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് ഞങ്ങള്‍ പ്രണയത്തിലാവുന്നത്. എന്‍ഡിടിവിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. സൗത്തിന്ത്യന്‍ സിനിമയെക്കുറിച്ച് സംസാരിക്കാനായിരുന്നു വിളിച്ചത്. ഞങ്ങളുടെ ഇടയില്‍ കുറേ സൗമ്യങ്ങളുണ്ടായിരുന്നു. ഒരു സുഹൃത്ത് എന്റെ ബെസ്റ്റ് ഫ്രണ്ടായി, ആ സുഹൃത്ത്ബന്ധം വളര്‍ന്നാണ് പ്രണയത്തിലേക്ക് എത്തിയത്. എന്നെ എല്ലാ അവസ്ഥയിലും കണ്ടിട്ടുള്ള ആളാണ് സുപ്രിയ. അധികം സുഹൃത്തുക്കളൊന്നുമില്ലാത്ത ആളാണ് ഞാന്‍.കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വി സുപ്രിയയെക്കുറിച്ച് വാചാലനായത്.

അഭിമുഖങ്ങളിലെല്ലാം സുപ്രിയയുടെ പിന്തുണയെക്കുറിച്ച് വാചാലനാവാറുണ്ട് അദ്ദേഹം. കല്യാണം കഴിഞ്ഞ ശേഷമാണ് സാമ്പത്തികമായൊരു അടുക്കും ചിട്ടയും വന്നത്. കാര്യങ്ങളെല്ലാം സുപ്രിയയും നോക്കാറുണ്ട്. അതുപോലെ എല്ലാ കാര്യങ്ങളെക്കുറിച്ചും എനിക്ക് സംസാരിക്കാന്‍ പറ്റുന്നുണ്ട്. പ്രൊഡക്ഷന്‍ ഹൗസിലെ കാര്യങ്ങളെല്ലാം സുപ്രിയ നോക്കുന്നതിനാല്‍ ആഗ്രഹിക്കുന്ന പോലെ സിനിമ ചെയ്യാന്‍ പറ്റുന്നുണ്ട്.

അഭിനയത്തിനൊപ്പം തന്നെ സംവിധാനവും, നിര്‍മ്മാണവുമൊക്കെ ചെയ്യാനാവുന്നത് സുപ്രിയയുടെ സപ്പോര്‍ട്ടുള്ളത് കൊണ്ടാണ്. മകളുടെ കാര്യങ്ങളെല്ലാം കൃത്യമായി നോക്കുന്നതും സുപ്രിയയാണ്. ഡാഡ എന്നാണ് എനിക്ക് കൂടി കാണാവുന്ന സിനിമ ചെയ്യുക എന്ന് അവള്‍ ചോദിക്കാറുണ്ട്. അതുപോലെ വെക്കേഷന്‍ സമയത്ത് ഡാഡയ്ക്ക് സിനിമ ചെയ്യാതെ ഞങ്ങളുടെ കൂടെ നിന്നൂടേയെന്നും ചോദിക്കാറുണ്ട്. മകള്‍ വന്നതോടെയാണ് തനിക്ക് ക്ഷമാശീലം വന്നതെന്നും പൃഥ്വി തുറന്നുപറഞ്ഞിരുന്നു. റിമോട്ടിന് പോലും നേരത്തെ തല്ലുകൂടുമായിരുന്നു. മകളുടെ വരവോടെ അതെല്ലാം മാറി. അവളോട് ഒരു കാര്യത്തിലും ദേഷ്യപ്പെടാറില്ല. അവളുടെ വെക്കേഷന്‍ കൂടി പരിഗണിച്ചാണ് യാത്രകളൊക്കെ പ്ലാന്‍ ചെയ്യാറുള്ളത്. പൃഥ്വി സംവിധാനം ചെയ്ത എമ്പുരാനില്‍ അലംകൃത പാടിയിരുന്നു. എനിക്കെന്ത് തരും എന്നായിരുന്നു പാട്ടിന് മുന്‍പ് ആലി ചോദിച്ചതെന്ന് ദീപക് ദേവ് പറഞ്ഞിരുന്നു.

More from Filmibeat

Read more about: prithviraj supriya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X