അമാലിനെ ചേര്‍ത്തുപിടിച്ച് പൃഥ്വി, സുപ്രിയയ്ക്ക് അരികില്‍ ദുല്‍ഖറും! പിറന്നാളാശംസ നേര്‍ന്നത് ഇങ്ങനെ

ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും അടുത്ത സുഹൃത്തുക്കളാണ്. സിനിമയിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല മറ്റ് വിശേഷങ്ങളും പങ്കുവെക്കാറുണ്ട് ഇരുവരും. ആടുദീവിതത്തിനായി പൃഥ്വി നടത്തിയ മേക്കോവറിനെക്കുറിച്ച് വാചാലനായി ദുല്‍ഖറും എത്തിയിരുന്നു. എല്ലാവര്‍ക്കും പ്രചോദനമേകുന്ന തരത്തിലാണ് പൃഥ്വിയുടെ പ്രയത്‌നങ്ങളെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. ഇടയ്ക്കിടയ്ക്ക് ഒത്തുകൂടാറുണ്ട്. ഇരുവരും. ദുല്‍ഖറിന്റെ ഭാര്യയായ അമാല്‍ സൂഫിയയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പൃഥ്വിരാജ് അമാലിന് പിറന്നാളാശംസ നേര്‍ന്നത്. അമാലിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന പൃഥ്വിയെയാണ് ഫോട്ടോയില്‍ കാണുന്നത്. ദുല്‍ഖറാവട്ടെ സുപ്രിയയ്ക്ക് അരികിലാണ് നിന്നതും. അമാല്‍ സല്‍മാനെ ടാഗ് ചെയ്തായിരുന്നു പൃഥ്വിരാജ് ആശംസ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് കീഴില്‍ ആദ്യം കമന്റുമായെത്തിയത് ദുല്‍ഖറായിരുന്നു. ഈ ഫോട്ടോ ഇഷ്ടമായെന്നായിരുന്നു താരം പറഞ്ഞത്. ആരാധകരും ഇത് സമ്മതിക്കുന്നുണ്ട്.

ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ ബര്‍ഗര്‍ കേക്കുമായാണ് സുപ്രിയയും പൃഥ്വിരാജും എത്തിയത്. നഗരത്തിലെ മികച്ച ബര്‍ഗര്‍ മേക്കറാണ് ദുല്‍ഖറെന്നും അദ്ദേഹത്തിന് പറ്റിയ കേക്കാണ് ഇതെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. ദുല്‍ഖറിന്റെ പിറന്നാളാഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതിന് ശേഷമായാണ് മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുമായി സുപ്രിയ എത്തിയത്. അദ്ദേഹത്തിന് ഇരുവശത്തുമായാണ് പൃഥ്വിരാജും ദുല്‍ഖറും നിന്നിരുന്നത്.

Prithviraj

Recommended Video

അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam

ഹാപ്പി ബര്‍ത്ത് ഡേ സിസ്റ്ററെന്ന് പറഞ്ഞായിരുന്നു ഷിയാസ് കരീം എത്തിയത്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് അമാലിന് ആശംസ നേര്‍ന്നെത്തിയത്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ദുല്‍ഖറിന്റേത് കോളേജില്‍ അദ്ദേഹത്തിന്റെ ജൂനിയറായി പഠിച്ചതാണ് അമാല്‍. കുഞ്ഞുമറിയത്തിനെക്കുറിച്ച് പറഞ്ഞും ദുല്‍ഖര്‍ എത്താറുണ്ട്. മറിയം വന്നതോടെ തങ്ങളുടെ ജീവിതം മാറിയെന്ന് ഇരുവരും പറഞ്ഞിരുന്നു. അവളുടെ സൗകര്യത്തിന് അനുസരിച്ചാണ് കാര്യങ്ങള്‍ എല്ലാം ചെയ്യുന്നതെന്നായിരുന്നു താരം പറഞ്ഞത്.

അമാല്‍ സൂഫിയയ്ക്ക് ആശംസ അറിയിച്ച് നസ്രിയ നസീമും എത്തിയിരുന്നു. എന്റെ സഹോദരിയാണ് അമാലെന്നും ഒരുപാട് ഇഷ്ടമാണെന്നും താരം കുറിച്ചിരുന്നു. അമാലിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു നസ്രിയയുടെ പോസ്റ്റ് വൈറലായി മാറിയത്. ഇടയ്ക്കിടയ്ക്ക് അമാലിനും മറിയത്തിനും അരികിലേക്ക് നസ്രിയ എത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X