For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അശ്വിന്‍ വാസുദേവായി പൃഥ്വിരാജ് കിടുക്കി! പതിനെട്ടാംപടിയെ ഏറ്റെടുത്ത് ആരാധകര്‍! എങ്ങും ആഘോഷമാണ്!

  |

  നായകനായാലും അതിഥിയായെത്തിയായാലും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന കാര്യത്തില്‍ ശ്രദ്ധാലുവാണ് പൃഥ്വിരാജ്. ലൂസിഫറിന് പിന്നാലെയായി വീണ്ടുമൊരു സിനിമയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയാണ് താരം നായകനായെത്തുന്ന അടുത്ത ചിത്രമെങ്കിലും അതിഥിയായെത്തിയ പതിനെട്ടാം പടി ഇപ്പോള്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ശങ്കര്‍ രാമകൃഷ്ണന്റെ കന്നിച്ചിത്രം റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അയലന്റെ എക്‌സ്പ്രസിന് ശേഷം വീണ്ടും പൃഥ്വിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍. ആ സന്തോഷം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. കട്ടിത്താടിയും കണ്ണാടിയുമൊക്കെ വെച്ചുള്ള പൃഥ്വിരാജിന്റെ ലുക്കും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  സഹസംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമൊക്കെയായി ശങ്കര്‍ രാമകൃഷ്ണനെ കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹം സംവിധായകനായി അരങ്ങേറുന്നത്. ഓഡീഷനിലൂടെയാണ് ചിത്രത്തിലേക്ക് താരങ്ങളെ തിരഞ്ഞെടുത്തത്. മുടി നീട്ടി വളര്‍ത്തി സ്‌റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. പൃഥ്വിരാജിനെക്കൂടാതെ ഉണ്ണി മുകുന്ദന്‍, ആര്യ, അഹാന കൃഷ്ണ തുടങ്ങിയവരും അതിഥികളായി എത്തുന്നുണ്ട്. പൃഥ്വിരാജിന്റെ ശബ്ദത്തോടെയായിരുന്നു ട്രെയിലറെത്തിയത്. അശ്വിന്‍ വാസുദേവായുള്ള പൃഥ്വിയുടെ വരവിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

  മമ്മൂട്ടിയുടെ കഥാപാത്രം

  മമ്മൂട്ടിയുടെ കഥാപാത്രം

  ജോണ്‍ അബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ആ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചാല്‍ മാത്രമേ ശരിയാവൂയെന്ന് തോന്നിയിരുന്നതായി ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു. നമ്മളെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള വരവാണ് അദ്ദേഹത്തിന്റേത്. സിനിമയ്ക്കായി അണിനിരന്നവരെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. എല്ലാവരും കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള ചിത്രം തന്നെയാണ് ഇതെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി അതിഥി താരമായി എത്തിയാല്‍ എങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വളരെ മുന്‍പ് തന്നെ നടന്നിരുന്നു. കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്നതിനിടയിലും വ്യത്യസ്തമായ സിനിമകളുമായാണ് മെഗാസ്റ്റാര്‍ എത്തുന്നത്. ഉണ്ടയ്ക്ക് പിന്നാലെയായാണ് വീണ്ടും അദ്ദേഹത്തിന്‍രെ സിനിമയെത്തിയിട്ടുള്ളത്.

  ഗംഭീര വരവേല്‍പ്പ്

  ഗംഭീര വരവേല്‍പ്പ്

  പൃഥ്വിരാജിന്റെ വരവിന് സ്വാഗതമേകി നിരവധി പേരാണ് എത്തിയത്. വിവിധ ജില്ലകളിലെ ഫാന്‍സ് അസോസിയേഷന്‍ ഗ്രൂപ്പുകള്‍ താരത്തിന്റെ വരവിന് പിന്തുണയുമായി എത്തിയിരുന്നു. പതിനെട്ടാം പടിയിലെ ലുക്ക് പോസ്റ്ററുകളുടെ ചിത്രവുമായാണ് ആരാധകര്‍ എത്തിയത്. അഭിനേതാവെന്ന നിലയില്‍ വളരെ മുന്‍പ് തന്നെ പൃഥ്വി തന്നെ അടയാളപ്പെടുത്തിയതാണ്. ലൂസിഫറിന് പിന്നാലെയായി പൃഥ്വിയെ വീണ്ടും അഭിനേതാവായി കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് എല്ലാവരും. അവധിയാഘോഷത്തിനായി വിദേശത്തേക്ക് പോയിരിക്കുകയാണ് താരം. സുപ്രിയയായിരുന്നു യാത്രയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയത്.

  ചിത്രങ്ങള്‍ വൈറലായി

  ചിത്രങ്ങള്‍ വൈറലായി

  അശ്വിന്‍ വാസുദേവായുള്ള പൃഥ്വിയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെയായാണ് സിനിമയുടെ ട്രെയിലറെത്തിയത്. ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ട്രെയിലറായിരുന്നു പുറത്തുവന്നത്. സെയ്ദ് മസൂദിന് ശേഷം വീണ്ടും അഭിനേതാവായി പൃഥ്വിയെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

  Pathinettam Padi Malayalam movie Review
  സംവിധാനവും അഭിനയവും

  സംവിധാനവും അഭിനയവും

  ഭാവിയില്‍ താന്‍ സംവിധായകനായി എത്തുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി ചിത്രമൊരുക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. താരപുത്രന്റെ അധികപ്രസംഗമായാണ് പലരും ഇക്കാര്യത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അക്കാര്യം ചെയ്ത് കാണിക്കുകയായിരുന്നു പൃഥ്വിരാജ്. മലയാളത്തിലെ ആദ്യ 200 കോടിയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് ചിത്രത്തിന്റെ കുതിപ്പ്. സംവിധായകനായി എത്തിയതിന് പിന്നാലെയായാണ് അതിഥിയായും നായകനായും പൃഥ്വിയെത്തുന്നത്.

  English summary
  Prithviraj's character in Pathinettam Padi gets good appreciation.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X