twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ട്രെയിലറില്‍ ഒളിപ്പിച്ച വലിയ രഹസ്യം! പൃഥ്വിരാജിന്‍റെ ക്യാരക്ടര്‍ പോസ്റ്ററിന് അടപടലം ട്രോളാണ്! കാണൂ!

    |

    അഭിനേതാക്കളില്‍ പലരും സംവിധായകരായി തുടക്കം കുറിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. നടനില്‍ നിന്നും സംവിധായകനിലേക്കുള്ള ദൂരത്തെക്കുറിച്ച് പലരും തുറന്നുപറഞ്ഞിരുന്നു. അത്ര എളുപ്പമല്ല സംവിധാനമെന്ന് മോഹന്‍ലാലും സാക്ഷ്യപ്പെടുത്തിയിരുന്നു. സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജ് നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോഹന്‍ലാലും മഞ്ജു വാര്യരും നായികനായകന്‍മാരായെത്തുമ്പോള്‍ ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, ഫാസില്‍, ഇന്ദ്രജിത്ത്, ഷാജോണ്‍, സായ് കുമാര്‍. സാനിയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

    ലൂസിഫര്‍ തകര്‍ത്ത റെക്കോര്‍ഡുകള്‍ നിരവധി! മോഹന്‍ലാലിനൊപ്പമുള്ള പൃഥ്വിയുടെ വരവ് നിസ്സാരമല്ല! കാണൂ!ലൂസിഫര്‍ തകര്‍ത്ത റെക്കോര്‍ഡുകള്‍ നിരവധി! മോഹന്‍ലാലിനൊപ്പമുള്ള പൃഥ്വിയുടെ വരവ് നിസ്സാരമല്ല! കാണൂ!

    സിനിമയിലെ വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതിനായി ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു. 26 പേരുടെ പോസ്റ്ററായിരുന്നു പുറത്തുവിട്ടിരുന്നത്. ഇതിന് ശേഷമായിരുന്നു ട്രെയിലറെത്തിയത്. ചാനല്‍ അഭിമുഖങ്ങളിലും മറ്റുമായി ലൂസിഫറിനെക്കുറിച്ച് വാചാലനാവുകയായിരുന്നു എല്ലാവരും. അതിനിടയിലാണ് വീണ്ടുമൊരു പോസ്റ്റര്‍ പുറത്തുവിടുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്. ആരായിരിക്കും ആ പോസ്റ്ററിലേതെന്നുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. വിജയ് സേതുപതി, ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ് തുടങ്ങിയവരുടെ പേരുകളായിരുന്നു പലരും പറഞ്ഞത്. ഇപ്പോഴിതാ ആകാംക്ഷയ്ക്ക് വിരാമമിട്ട് പോസ്റ്ററെത്തിയിരിക്കുകയാണ്. സെയ്ദ് മുഹമ്മദ് എന്ന കഥാപാത്രമായി എത്തുന്നത് താനാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. പുതിയ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ ട്രോളര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കൂ.

    കൊച്ചുകള്ളാ, പറ്റിച്ചല്ലേ?

    കൊച്ചുകള്ളാ, പറ്റിച്ചല്ലേ?

    27ാമത് ക്യാരക്ടര്‍ പോസ്റ്ററിനെക്കുറിച്ചുള്ള വിവരമെത്തിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. ആരായിരിക്കും പുതിയ പോസ്റ്ററിലെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് കൃത്യം 10 മണിക്കാണ് പോസ്റ്ററെത്തിയത്. വിജയ് സേതുപതി, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ ക്യരക്ടര്‍ പോസ്റ്ററായിരിക്കും എത്തുന്നതെന്നായിരുന്നു എല്ലാവരും കരുതിയത്. പോസ്റ്റര്‍ വന്നതിന് ശേഷമുള്ള പ്രേക്ഷകരുടെ ഭാവം ഇതായിരുന്നു.

    കൊലകൊല്ലിയായിരിക്കുമെന്ന് കരുതിയിരുന്നില്ല

    കൊലകൊല്ലിയായിരിക്കുമെന്ന് കരുതിയിരുന്നില്ല

    26 കഴിഞ്ഞപ്പോള്‍ ക്യാരക്ടര്‍ പോസ്റ്റര്‍ തീര്‍ന്നുവെന്നായിരുന്നു കരുതിയതെന്നും അതിന് ശേഷം പുതിയ പോസ്റ്റര്‍ എത്തുന്നുവെന്ന് അറിയിച്ചിരുന്നുവെങ്കിലും കൊലകൊല്ലി ഐറ്റമായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് ഒരുവിഭാഗം പറയുന്നത്. ഒരു മിനിറ്റ് തികയുന്നതിനിടയില്‍ത്തന്നെ പോസ്റ്റര്‍ വൈറലായി മാറിയിരുന്നു.

     കോരിത്തരിപ്പിക്കുന്ന പോസ്റ്ററുകള്‍

    കോരിത്തരിപ്പിക്കുന്ന പോസ്റ്ററുകള്‍

    മലയാള സിനിമ വേണ്ടത്ര ഉപയോഗിക്കാതെ പോയ താരങ്ങളിലൊരാളാണ് ഇന്ദ്രജിത്തെന്ന് വളരെ നേരത്തെ പ്രേക്ഷകര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ സംവിധായകനായ പൃഥ്വിരാജും അത് പറഞ്ഞിരുന്നു. സഹോദരനെക്കുറിച്ചല്ല മറിച്ച് ഇന്ദ്രജിത്തെന്ന നടനെക്കുറിച്ചാണ് താന്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്യരക്ടര്‍ പോസ്റ്ററില്‍ നമ്മളെ കാത്തിരിപ്പിക്കന്ന രണ്ടെണ്ണങ്ങളിലൊന്ന് ഇന്ദ്രനും പൃഥ്വിയും തന്നെയാണ്.

    ബാലയും തമ്മിലുള്ള ഫൈറ്റ് സീന്‍

    ബാലയും തമ്മിലുള്ള ഫൈറ്റ് സീന്‍

    പൃഥ്വിരാജുണ്ടോ എങ്കില്‍ ബാലയുമായുള്ള ഫൈറ്റ് സീനും ഉണ്ടാവുമല്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പുതിയ മുഖത്തിലും എന്ന് നിന്റെ മൊയ്തീനിലുമൊക്കെ കണ്ടത് പോലെയുള്ള ഫൈറ്റായിരിക്കുമോ അതോ, ലെവല്‍ മാറുമോയെന്നതാണ് ഇപ്പോഴത്തെ സംശയം.

    ആ കോണ്‍ഫിഡന്‍സ് മനസ്സിലാക്കാം

    ആ കോണ്‍ഫിഡന്‍സ് മനസ്സിലാക്കാം

    റിലീസിന് 2 ദിവസം ശേഷിക്കുന്നതിനിടയിലാണ് പൃത്വിരാജ് തന്‍രെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ഈ രഹസ്യം 2 ദിവസം കൂടി സൂക്ഷിക്കാമായിരുന്നിട്ടും അദ്ദേഹം ഇത് പുറത്തുവിട്ടതിന് പിന്നിലൊരു കാരണമുണ്ട്. പൃഥ്വിരാജ് എന്ന സംവിധായകന് തന്‍രെ ആദ്യത്തെ സംവിധാന സംരംഭത്തിലുള്ള കോണ്‍ഫിഡന്‍സ് മനസ്സിലാക്കമെന്നാണ് ട്രോളര്‍മാരും കണ്ടെത്തിയിട്ടുള്ളത്.

    ഒന്നൊന്നര റിലീസുണ്ടെന്ന് പറ

    ഒന്നൊന്നര റിലീസുണ്ടെന്ന് പറ

    കൊലകൊല്ലി ഐറ്റവുമായിത്തന്നെയാണ് തങ്ങളുടെ ഇത്തവണത്തെ വരവെന്ന് മോഹന്‍ലാലും നേരത്തെ തന്നെ വ്യക്തമാക്കിക്കഴിഞ്ഞതാണ്. 40 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ മുന്‍പൊരു സിനിമയെക്കുറിച്ചും അദ്ദേഹം ഇങ്ങനെ വാചാലനായിട്ടില്ല.

     അറിയാതെ വിളിച്ച് പോകും രാജുവേട്ടാ എന്ന്

    അറിയാതെ വിളിച്ച് പോകും രാജുവേട്ടാ എന്ന്

    റെസ്‌പെക്ട് എന്ന സംഭവം ഒരിക്കലും പറഞ്ഞ് ചെയ്യിക്കേണ്ട ഒന്നല്ല. അബുദാബിയിലെ പ്രസ് കോണ്‍ഫറസിനായി പോകുന്നതിനിടയിലായി മുന്നില്‍ നടക്കുന്ന പൃഥ്വി ലാലേട്ടന്‍ തന്റെ പുറകിലാണെന്ന് മനസ്സിലാക്കി അദ്ദേഹത്തിനായി വഴിമാറികൊട്ടുക്കുകയാണ്. ലാലേട്ടന്‍ തന്റെ പിറകിലാണെന്ന് മനസ്സിലാക്കിയതിന് ശേഷം അദ്ദേഹം പോകും വരെ പൃഥ്വി അവിടെ നില്‍ക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ പിന്നിലൂടെയാണ് പൃഥ്വി നടന്നത്. ഇതൊക്കെ കാണുമ്പോളാണ് അറിയാതെ മനസ്സറിഞ്ഞ് രാജുവേട്ടാ എന്ന് വിളിച്ച് പോവുന്നത്.

    റോബിന്‍ഹുഡിലെ കള്ളന്‍ അല്ലേ?

    റോബിന്‍ഹുഡിലെ കള്ളന്‍ അല്ലേ?

    പൃഥ്വിരാജിന്‍രെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ പ്രേക്ഷകര്‍ ഒന്നടങ്കം ചോദിച്ച കാര്യമാണിത്. റോബിന്‍ഹുഡിലെ വെങ്കിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്‍രെ ലുക്ക്. അപ്പോള്‍ സ്വഭാവികമായും ഇങ്ങനെ സംശയിച്ച് പോവില്ലേ. സെയ്ദ് മസൂദ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

     വില്ലന്‍-നായകന്‍ പോരാട്ടമാവുമോ?

    വില്ലന്‍-നായകന്‍ പോരാട്ടമാവുമോ?

    ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടെത്തുന്ന ചിത്രത്തില്‍ മലയാള സിനിമ കണ്ട മികച്ച വില്ലന്‍-നായകന്‍ പോരാട്ടം കാണാമെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍. പൃഥ്വി മോഹന്‍ലാലിന്റെ വില്ലനായാണോ എത്തുന്നതെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

    ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുമോ?

    ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുമോ?

    മോഹന്‍ലാലും വിഎ ശ്രീകുമാര്‍ മേനോനും ഒരുമിച്ചെത്തിയപ്പോഴുള്ള ഒടിയന് ലഭിച്ച അതേ ഹൈപ്പ് ഈ സിനിമയ്ക്കും ലഭിച്ചിരുന്നുവെങ്കില്‍ ഇന്‍ഡസ്ട്രി ഹിറ്റ് തന്നെയായി ചിത്രം മാറിയേനെയെന്നും ട്രോളര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.

    ഇതായിരുന്നോ സര്‍പ്രൈസ്

    ഇതായിരുന്നോ സര്‍പ്രൈസ്

    ലൂസിഫറിന്റെ പുതിയ ട്വിസ്റ്റിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. 27ാമതായി എത്തുന്ന പോസ്റ്ററിലെ രഹസ്യം ഇതായിരിക്കുമോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ഇത് തന്നെയാണോ സര്‍പ്രൈസ് ആയിട്ട് വെച്ചിരുന്നത്.

    മരണമാസ്സ് സംവിധായകന്‍ തന്നെ

    മരണമാസ്സ് സംവിധായകന്‍ തന്നെ

    ക്യാരക്ടര്‍ പോസ്റ്ററുകളെല്ലാം പുറത്തുവിട്ടതിന് പിന്നാലെയായാണ് പൃഥ്വിരാജ് എന്ന സംവിധായകന്‍ മരണമാസ്സ് ലുക്കുമായി അവതരിച്ചത്. അഭിനയിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ തുടക്കത്തിലെല്ലാം മൗനം പാലിച്ച പൃഥ്വിയുടെ നീക്കം കിടുക്കിയെന്നും ആരാധകര്‍ പറയുന്നു.

    കൊന്നത് സാത്താന്‍ തന്നെ

    കൊന്നത് സാത്താന്‍ തന്നെ

    മരിച്ചത് ദൈവമാണെങ്കില്‍ കൊന്നത് സാത്താന്‍ തന്നെ. ഇനിയിപ്പോ അറിയേണ്ടത് ഒരൊറ്റക്കാര്യം മാത്രം, ഇവിടത്തെ സാത്താനും ദൈവുമൊക്കെ ആരായിരിക്കും, ഇനി 2 ദിനം കൂടി കാത്തിരിക്കുകയെന്നും ട്രോളര്‍മാര്‍ പറയുന്നു.

    പ്രവചനം ഫലിച്ചു

    പ്രവചനം ഫലിച്ചു

    ഒടുവിലായി പുറത്തുവിടുന്ന ക്യാരക്ടര്‍ പോസ്റ്റര്‍ പൃഥ്വിയുടേത് തന്നെയായിരിക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ട്വിസ്റ്റഉകളിലൂടെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന സംവിധായകന്‍രെ നീക്കം ഉറപ്പിക്കാന്‍ 10 വരെ കാത്തിരിക്കണമെന്നും ആരാധകര്‍ പറഞ്ഞിരുന്നു. പ്രവചനം ഫലിച്ചെന്നറിഞ്ഞപ്പോഴുള്ള ഭാവം ഇതാണ്.

    നോം പ്രതീക്ഷിച്ചിരുന്നതാണ്

    നോം പ്രതീക്ഷിച്ചിരുന്നതാണ്

    അമ്പട കേമ, നിന്നെ നോം പ്രതീക്ഷിച്ചിരുന്നതാണ്, പക്ഷേ ഇത്രയ്ക്ക് കൊലകൊല്ലിയായിരിക്കും വരവെന്ന് മനസ്സിലാക്കാന്‍ നോമിന് കഴിയാതെ പോയെന്നും ട്രോളര്‍മാര്‍ പറയുന്നു.

    തിയേറ്ററിലേക്ക് വിട്ടോ

    തിയേറ്ററിലേക്ക് വിട്ടോ

    ഇതുവരെ സംഭവിച്ചിട്ടില്ലാത്തതും അടുത്തെങ്ങും സംഭവിക്കാനിടയില്ലാത്തതുമായ തിയേറ്റര്‍ അനുഭവത്തെക്കുറിച്ച് അറിയണോ, എങ്കില്‍ മറ്റൊന്നും നോക്കേണ്ട, മാര്‍ച്ച് 28ന് നേരെ തിയേറ്ററിലേക്ക് വിട്ടോ.

    ഇടിവെട്ട് സാധനം

    ഇടിവെട്ട് സാധനം

    പൃഥ്വിയുടെ ഒന്നൊന്നര വരവിനായി കാത്തിരുന്നത് വെറുതയായില്ലെന്നും ഇടിവെട്ട് സാധനം തന്നെയാണ് വന്നതെന്നും ട്രോളര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ട്രോളര്‍മാരിലെ ക്രിയേറ്റിവിറ്റിയേ താരം നേരത്തെ അംഗീകരിച്ചിട്ടുള്ളതാണല്ലോ.

    എന്‍രെ കാലന്‍

    എന്‍രെ കാലന്‍

    ഒന്നൊന്നര വരവായിരിക്കുമെന്നുള്ള പ്രവചനങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നുവെങ്കിലും ഇപ്പോഴാണ് താന്‍ തന്‍രെ കാലനെ നേരിട്ട് കണ്ടതെന്നായിരുന്നു ബോക്‌സോഫീസും പറഞ്ഞത്. റെക്കോര്‍ഡുകളൊക്കെ ഇനി പഴങ്കഥയാവും.

    ഇപ്പോഴാണ് അര്‍ത്ഥം മനസ്സിലായത്

    ഇപ്പോഴാണ് അര്‍ത്ഥം മനസ്സിലായത്

    നേരത്തെ അശ്വതി ശ്രീകാന്തുമായുള്ള അഭിമുഖത്തിനിടയില്‍ എന്നായിരിക്കും ലാലേട്ടനും പൃഥ്വിയും ഓണ്‍സ്‌ക്രീനില്‍ ഒരുമിച്ചെത്തുന്നതെന്ന് ചോദിച്ചിരുന്നു. അടുത്ത് തന്നെ അത് സംഭവിക്കുമെന്ന് നമുക്ക് കരുതാമെന്നായിരുന്നുമോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ ഇത്ര പെട്ടെന്ന് തന്നെ അത് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറയുന്നു.

    ആരും കാണാതെ പോയ ബ്രില്യന്‍സ്

    ആരും കാണാതെ പോയ ബ്രില്യന്‍സ്

    ട്രെയിലറില്‍ തന്നെ പൃഥ്വി ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നു. റീപീറ്റടിച്ച് ട്രെയിലര്‍ കാണുമ്പോള്‍ത്തന്നെ ഇക്കാര്യത്തെക്കുറിച്ച് മനസ്സിലാവുമെന്നും ട്രോളര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. അതാണ് രാജുവേട്ടന്‍രെ ബ്രില്യന്‍സ്.

    2 വലിയ ആഗ്രഹങ്ങള്‍

    2 വലിയ ആഗ്രഹങ്ങള്‍

    ലൂസിഫര്‍ എന്ന സിനിമയിലൂടെ തന്റെ 2 വലിയ ആഗ്രഹങ്ങളാണ് പൃഥ്വിരാജ് സഫലമാക്കിയത്. പൃത്വിരാജ് എന്ന ഫാന്‍ ബോയ് തന്റെ ആരാധ്യപുരുഷനെ വെച്ച് സംവിധാനം ചെയ്യുന്ന സിനിമ പടവും അതേ സമയം തന്നെ അദ്ദേഹത്തിനൊപ്പം ്അഭിനയിക്കാനുള്ള അവസരവും കൂടിയാണ് താരപുത്രന്‍ സ്വന്തമാക്കിയത്.

    ലാലേട്ടന് ശേഷം

    ലാലേട്ടന് ശേഷം

    ലൂസിഫറില്‍ ലാലേട്ട് ശേഷം സ്‌കോര്‍ ചെയ്യാനായി ഇരുന്നവരൊക്കെ അങ്ങോട്ടും ഇങ്ങോട്ടും മാറി നില്‍ക്കേണ്ടതാണ്, ഇനിയിപ്പോള്‍ കാര്യങ്ങള്‍ അദ്ദേഹം നോക്കിക്കോളും.

    ഇനി അറിയപ്പെടുന്നത്

    ഇനി അറിയപ്പെടുന്നത്

    മോളിവുഡ് സിനിമ അറിയപ്പെടുന്നത് ഇനി ലൂസിഫറിലൂടെ ആയിരിക്കുമെന്നുറപ്പിച്ചോളൂയെന്നും ട്രോളര്‍മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

    കൊലമാസ്സ് ഡയറക്ടര്‍

    കൊലമാസ്സ് ഡയറക്ടര്‍

    അതുവരെ മോഹന്‍ലാലിനെക്കുറിച്ച് മാത്രം മാസ്സ് ഹൈപ്പ് കേറ്റി പെട്ടെന്ന് തന്റെ സിനിമയില്‍ താന്‍ വേഷമിട്ട പോസ്റ്റര്‍ പങ്കുവെച്ച പൃഥ്വി കൊലമാസ്സ് സംവിധായകനാണോ, അല്ലേ, റിലീസ് ചെയ്തിട്ട് പറയാമല്ലേ.

    English summary
    Prithviraj's charactre poster trending in social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X