ഇതൊക്കെ കാണാനാണ് ലൂസിഫറിന് ശേഷം ബ്രദേഴ്സ് ഡേ ചെയ്തത്! മനസ്സിലെ ഗൂഢലക്ഷ്യം വെളിപ്പെടുത്തി പൃഥ്വിരാജ്

അഭിനേതാവായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയവരില്‍ പലരും ഇപ്പോള്‍ സംവിധായകന്റെ കുപ്പായം കൂടി അണിഞ്ഞെത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അത്തരത്തിലൊരാളാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയില്‍ നിന്നും സിനിമയയിലേക്കെത്തിയ താരത്തിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 3 വര്‍ഷം മുന്‍പായിരുന്നു മനസ്സിലെ സിനിമയെക്കുറിച്ച് അദ്ദേഹം പൃഥ്വിരാജിനോട് പറഞ്ഞത്. ആ കഥ കേട്ടതിന് പിന്നാലെയായാണ് പൃഥ്വിരാജ് ഇത് ചേട്ടന്‍ സംവിധാനം ചെയ്യണമെന്നും നായകനായി താനെത്തുമെന്നും അദ്ദേഹം പറഞ്ഞതോടെയാണ് ഷാജോണ്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത്.

ഓണത്തിന് തിയേറ്ററുകളിലേക്കെത്തുന്ന സിനിമയുടെ സ്‌പെഷല്‍ ഗെറ്റ് റ്റുഗദര്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. പ്രസന്ന, മിയ, ഐശ്വര്യ ലക്ഷ്മി, കോട്ടയം നസീര്‍ , പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മറ്റൊരു നിര്‍മ്മാതാവായിരുന്നു സിനിമയുമായി സഹകരിക്കാനിരുന്നത്, എന്നാല്‍ പിന്നീട് അത് തന്നിലേക്കെത്തുകയായിരുന്നുവെന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞത്. പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മിമിക്രി താരങ്ങള്‍ സംവിധായകരാവുമ്പോള്‍

പലരും വിശേഷിപ്പിക്കുന്ന പോലെ ഇത് പൃഥ്വിരാജ് സിനിമയല്ല, ഇത് ഷാജോണ്‍ ചേട്ടന്റെ സിനിമയാണ്. ക്ലൈമാക്‌സിലെ ട്വിസ്‌റ്റോ, ഇംഗ്ലീഷ് ഡയലോഗുകളോ ഒന്നും ചിത്രത്തിലില്ലെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. മിമിക്രി താരങ്ങള്‍ സിനിമ സംവിധാനം ചെയ്യുമ്പോള്‍ അത് തന്നെ വെച്ച് ചെയ്യണമെന്നാണ് ആഗ്രഹമെന്നുമായിരുന്നു താരത്തിന്റെ തമാശ. നാദിര്‍ഷ ആദ്യം സംവിധാനം ചെയ്ത സിനിമയില്‍ നായകനായത് താനും ചേട്ടനും ജയസൂര്യയായിരുന്നു, ഇപ്പോ ഷാജോണ്‍ ചേട്ടന്‍, കോട്ടയം നസീര്‍ ഒരു സ്‌ക്രിപ്റ്റ് തന്നിട്ടുണ്ട്. കണ്ടാല്‍ അങ്ങനൊരു സ്‌ക്രിപ്റ്റ് എഴുതുമെന്ന് തോന്നിലെന്നും പൃഥ്വി പറഞ്ഞിരുന്നു. തന്നെ സര്‍പ്രൈസ് ചെയ്ത ചിത്രം കൂടിയാണ് ഇത്. ഇനി ടിമി ടോമിലാണ് പ്രതീക്ഷ, പിഷാരടി ഇതത്ര നല്ല ശീലമല്ലെന്നും താരം പറഞ്ഞിരുന്നു. മിമിക്രി താരങ്ങള്‍ സിനിമ ചെയ്യുമ്പോള്‍ നായകന്‍ പൃഥ്വി എന്ന് കലാഭവനില്‍ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.

Recommended Video

മലയാളത്തിലെ മിമിക്രി നടൻമാർ ബ്രദേഴ്‌സ് ഡേ ടീം | FilmiBeat Malayalam
ഊഴത്തിനിടയില്‍ പറഞ്ഞ കഥ

ഊഴത്തിന്‍രെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു ഷാജോണ്‍ ഈ സിനിമയുടെ കഥയെക്കുറിച്ച് പറഞ്ഞത്. ഇത് ആരെക്കൊണ്ട് സംവിധാനം ചെയ്യിക്കണമെന്ന് പൃഥ്വി പറയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് പറ്റില്ലെന്നും അത് ചേട്ടന്‍ തന്നെ ചെയ്യണമെന്നും താന്‍ പറഞ്ഞിരുന്നതായി താരം പറയുന്നു. ഒരു ഗൂഢലക്ഷ്യവും മനസ്സിലുണ്ടായിരുന്നു. ആ സമയത്ത് തന്റെ മനസ്സിലും സംവിധാന മോഹമുണ്ടായിരുന്നു. ഒറ്റയ്ക്ക് അനുഭവിക്കണ്ടല്ലോയെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്.

ലൂസിഫറിന്  ശേഷം

ലൂസിഫറുമായി ബന്ധപ്പെട്ട് ആകെ ടെന്‍ഷനും മറ്റുമായി നടന്നതിന് ശേഷം തനിക്ക് റിലാക്‌സേഷന്‍ ആവശ്യമുണ്ടായിരുന്നു. ഷോട്ട് റെഡി എന്ന് പറഞ്ഞാല്‍ കാരവനില്‍ നിന്നിറങ്ങി വരുന്ന താന്‍ കാണുന്നത് വിയര്‍ത്തൊലിച്ച് നടക്കുന്ന ഷാജോണ്‍ ചേട്ടനെയായിരുന്നു. അത് കാണുമ്പോള്‍ മനസ്സിനൊരു സുഖമുണ്ടായിരുന്നു. ആ കാഴ്ച കാണുന്നതിന് വേണ്ടിയാണ് താന്‍ ലൂസിഫര്‍ കഴിഞ്ഞ് ഈ സിനിമ ചാര്‍ട്ട് ചെയ്തതെന്നും താരം പറഞ്ഞിരുന്നു. ബ്രദേഴ്‌സ് ഡേ അദ്ദേഹത്തിന്റെ അവസാന സിനിമയായിരിക്കില്ലെന്ന് തനിക്കുറപ്പുണ്ടെന്നും പൃഥ്വി പറയുന്നു.

എന്റര്‍ടൈനേഴ്‌സ് ചെയ്യാത്തത്?

ഫണ്‍ എന്റര്‍ടൈനര്‍ സിനിമകള്‍ തന്നെ കുറവാണ്. പല തരത്തിലുള്ള സിനിമകള്‍ ഇവിടെയുണ്ടാവാറുണ്ട്. കളര്‍ഫുള്‍ സിനിമകളുടെ കുറവ് ഇവിടെയുണ്ട്. ക്രിയേറ്റ് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുള്ള ജോണര്‍ കൂടിയാണ് ഇത്. പ്രത്യേകിച്ച് തോട്ട് പ്രവോക്കിംഗൊന്നുമില്ലാത്തൊരു സിനിമ രണ്ടര മണിക്കൂര്‍ പ്രേക്ഷകനെ പിടിച്ചിരുത്തണമെങ്കില്‍ അതിന് പ്രത്യേക കഴിവുണ്ട്. ഇതൊരു കുഞ്ഞ് സിനിമയാണ്.

മിമിക്രി താരങ്ങളുടെ സംഗമം

തങ്ങളിലൊരാള്‍ സംവിധായകരായി മാറുന്നതിനിടയിലെ സന്തോഷം തനിക്കുണ്ടെന്നായിരുന്നു ടിനി ടോം പറഞ്ഞത്. ലൂസിഫറിലേക്ക് വിളിച്ചതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചിരുന്നു. മല്ലിക സുകുമാരനും പൃഥ്വിരാജുമൊക്കെ അടുത്ത ചിത്രത്തിലും തന്നെ വിളിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു. അമിതാഭ് ബച്ചനെ അനുകരിക്കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് അദ്ദേഹം ശശി തരൂരിനെ അനുകരിച്ചത്. ഇത് കോട്ടയം നസീറും പിഷാരടിയും അനുകരിക്കുമെന്നുമായിരുന്നു ടിനി പറഞ്ഞത്.

പിഷാരടിയുടെ കമന്റ്

ശശി തരൂരിനെ ചവിട്ടാതെ നില്‍ക്കുകയാണ് താനെന്നായിരുന്നു വേദിയിലേക്കെത്തിയ പിഷാരടിയുടെ കമന്റ്. ആദ്യ സിനിമയിലേക്ക് രാജുവിനെ ക്ഷണിച്ചില്ലെന്ന് പറയരുത്, മല്ലിക ചേച്ചിയുടെ മകനായി ചാക്കോച്ചനെത്തിയപ്പോള്‍ അച്ഛന്റെ ഫോട്ടോയായി കൊടുത്തത് സുകുമാരനായിരുന്നു. തനിക്ക് ഇപ്പോഴും മിമിക്രി ബുക്കിംഗ് കിട്ടുന്നുണ്ടെന്നും സംവിധായകനായത് അധികമാരും അറിഞ്ഞില്ലെന്നുമായിരുന്നു പിഷാരടിയുടെ കമന്റ്. കോട്ടയം നസീറിനോട് ജനാര്‍ദ്ദനനെ അനുകരിക്കാനും പിഷാരടി ആവശ്യപ്പെട്ടിരുന്നു. ടിനി ടോമിന്റെ വസ്ത്രധാരണത്തെയും പിഷാരടി കളിയാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X