പൃഥ്വിരാജ് അന്വേഷിച്ച് നടന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കണ്ടെത്തി! ദുല്‍ഖറിന്റെ പോസ്റ്റിനുള്ള കമൻ്റ്
ലോക്ഡൗണില്‍ തങ്ങളുടെ കഴിവുകള്‍ പുറത്ത് കൊണ്ട് വരുന്ന ഒരുപാട് താരങ്ങളെ എല്ലാവരും കണ്ട് കഴിഞ്ഞു. ഗായികയും നടിയുമായ റിമി ടോമി തകര്‍പ്പന്‍ പാചക പരീക്ഷണങ്ങളിലാണ്. അതുപോലെ തന്നെയാണ് യുവതാരം ദുല്‍ഖര്‍ സല്‍മാനും. ആഴ്ചകള്‍ക്ക് മുന്‍പ് അടുക്കളയില്‍ നിന്നും കുക്ക ്‌ചെയ്യുന്നൊരു ചിത്രം ദുല്‍ഖര്‍ പുറത്ത് വിട്ടിരുന്നു.
അന്ന് ഉമ്മ സുല്‍ഫത്തിനൊപ്പാമിയിരുന്നു പാചക പരീക്ഷണം. പച്ചക്കറി അരിഞ്ഞ് കൊണ്ടിരിക്കുന്ന ചിത്രമായിരുന്നു ദുല്‍ഖര്‍ പങ്കുവെച്ചത്. എന്നാലിപ്പോള്‍ സ്വന്തമായി ഉണ്ടാക്കി ബര്‍ഗറിന്റെ ഫോട്ടോ പുറത്ത് വിട്ടിരിക്കുകയാണ് താരം. അതിനൊപ്പം അടുത്തതായി ഉണ്ടാക്കാന്‍ പോവുന്ന ഐറ്റത്തിന്റെ പേര് കൂടി സൂചിപ്പിച്ചിരുന്നു.

'ആദ്യമായിട്ടാണ് ഇതിങ്ങനെ മുഴുവനും ഉണ്ടാക്കുന്നത്. അടുത്തത് ബ്രിയോച്ച് ബണ്‍ ബേക്ക് ചെയ്ത് ഉണ്ടാക്കണം. തന്നെ അസിസ്റ്റ് ചെയ്‌തൊരു ഷെഫ് കൂടി ഉണ്ടെന്ന് ക്യാപ്ഷന്‍ ഇട്ടിട്ടായിരുന്നു ദുല്‍ഖര്‍ പാചക പരീക്ഷണത്തിന്റെ ചിത്രം പങ്കുവെച്ചത്. ഈ പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. കൂട്ടത്തില്‍ ശ്രദ്ധ നേടുന്നത് നടന്‍ പൃഥ്വിരാജിന്റെ കമന്റാണ്.
ആടുജീവിത്തിന്റെ ഷൂട്ടിങ്ങിന് പോയതിന് ശേഷമുള്ള മൂന്ന് മാസം ഞാന്‍ അന്വേഷിച്ച് കൊണ്ടിരുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇതാണെന്നായിരുന്നു പൃഥ്വിയുടെ കമന്റ്. നേരത്തെയും ഭക്ഷണം ഉണ്ടാക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് കണ്ടതോണ്ടാവും പൃഥ്വി ഇത്തരമൊരു കമന്റിട്ടതെന്നാണ് മനസിലാവുന്നത്. കാരണം ആടുജീവിതത്തിലെ കഥാപാത്രത്തിനായി ഭക്ഷണം നിയന്ത്രിച്ച് കൊണ്ടിരിക്കകുയായിരുന്നു താരം.

ഇരുപത് കിലോയോളം ശരീരഭാരം കുറച്ച പൃഥ്വിരാജ് സാധാരണ പോലുള്ള ഭക്ഷണമൊന്നും കഴിക്കാറില്ലായിരുന്നു. കഠിനമായ ഡയറ്റിലായിരുന്നു കഴിഞ്ഞ അഞ്ച് മാസത്തോളവും. ഇത് സൂചിപ്പിച്ച് കൊണ്ടാണ് ദുല്‍ഖറിന്റെ പോസ്റ്റിന് പൃഥ്വി കമന്റിട്ടിരിക്കുന്നത്. മൂന്ന് മാസത്തോളം നീണ്ട ഷൂട്ടിങ് അവസാനിപ്പിച്ച് അടുത്തിടെയാണ് പൃഥ്വിരാജ് അടക്കമുള്ള ആട് ജീവിതത്തിന്റെ സംഘം കേരളത്തിലെത്തിയത്.
കൊറോണ വൈറസ് വ്യാപിച്ചതോടെ ഷൂട്ടിങ്ങിന് പോയ ജോര്‍ദ്ദാനിലും കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ സിനിമയുടെ ഷൂട്ടിങ് നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു. ഇതോടെ കൂടുതല്‍ ദിവസം സിനിമാസംഘത്തിന് അവിടെ കഴിയേണ്ടി വന്നു. ഒടുവില്‍ പാക്കപ്പ് ആയി നാട്ടിലെത്തിയിരിക്കുകയാണ്. കൊറോണയുടെ പശ്ചാതലത്തില്‍ പതിനാല് ദിവസത്തെ ക്വാറന്റൈനിലാണ് താരങ്ങള്‍.


Click it and Unblock the Notifications