For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്രില്യന്‍റ് ജോബ്! പൃഥ്വിയിലെ സംവിധാന മികവിന് കൈയ്യടിച്ച് സിനിമാലോകവും ആരാധകരും! കാണൂ!

  |

  സിനിമാലോകവും പ്രേക്ഷകരും കാത്തിരുന്ന സുവര്‍ണ്ണ നിമിഷം. മലയാള സിനിമയിലെ അപൂര്‍വ്വ നിമിഷമായും ഈ സമയത്തെ വിലയിരുത്താവുന്നതാണ്. നടനായാണ് പൃഥ്വിരാജ് മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ചത്. നന്ദനമെന്ന സിനിമയിലൂടെയായിരുന്നു താരപുത്രന്‍ പ്രേക്ഷക മനസ്സില്‍ ചേക്കേറിയത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചായിരുന്നു താരം മുന്നേറിയത്. സിനിമയില്‍ തുടക്കം കുറിച്ച സമയത്ത് തന്നെ ഭാവിയില്‍ നിര്‍മ്മാതാവായും സംവിധായകനായുമൊക്കെ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആ ലക്ഷ്യമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിലൂടെയും ലൂസിഫറിലൂടെയുമൊക്കെയായി സഫലീകരിച്ചത്.

  വാദ്യമേളഘോഷങ്ങള്‍ക്കിടയില്‍ പൃഥ്വിരാജും മോഹന്‍ലാലും! തിയേറ്ററിലേക്ക് മാസ്സ് എന്‍ട്രി! വീഡിയോ കാണൂ!

  തുടക്കം മുതലേ തന്നെ പ്രേക്ഷകര്‍ ലൂസിഫറിനെ ഏറ്റെടുത്തിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലറെന്ന് സിനിമയെ വിശേഷിപ്പിച്ചത് പ്രേക്ഷകരാണ്, എല്ലാ തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന സിനിമയുമായാണ് തന്റെ വരവെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. പ്രതീക്ഷകളെക്കുറിച്ച് തങ്ങള്‍ക്ക് കൃത്യമായി നിര്‍വചിക്കാനാവില്ലെന്നും നിരാശപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്നും അദ്ദേഹത്തെ മുന്‍നിര്‍ത്തി തന്നെ ആദ്യ സിനിമയൊരുക്കണമെന്നും താന്‍ ആഗ്രഹിച്ചിരുന്നതായി പൃഥ്വിരാജ് പറഞ്ഞിരുന്നു. ചിരകാല സ്വപ്‌നങ്ങളിലൊന്നായ സംവിധാനം ലൂസിഫറിലൂടെ പൂവണിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. പൃഥ്വിരാജെന്ന സംവിധായകനെക്കുറിച്ച് പ്രേക്ഷകരുടേയും സിനിമാപ്രവര്‍ത്തകരുടേയും വിലയിരുത്തലുകള്‍ എങ്ങനെയെന്നറിയേണ്ടേ? തുടര്‍ന്നുവായിക്കൂ.

  ലൂസിഫറിലെ വലിയ ട്വിസ്റ്റ് അതായിരുന്നോ? ആരാധകരെ പുളകം കൊള്ളിച്ച് പൃഥ്വിയുടെ വരവ്! കാണൂ!

  പൃഥ്വിരാജിന്റെ മോഹം

  പൃഥ്വിരാജിന്റെ മോഹം

  അഭിമുഖങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ആളാവുന്നതിന് വേണ്ടിയായിരുന്നില്ല പൃഥ്വിരാജ് സംവിധാനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മനസ്സിലെ വലിയ മോഹത്തെക്കുറിച്ചായിരുന്നു താരപുത്രന്‍ തുറന്നുപറഞ്ഞത്. ഭാവിയില്‍ താനൊരു വലിയ നടനാവുമെന്നും നിര്‍മ്മാണത്തിലും സംവിധാനത്തിലേക്കുമൊക്കെ തിരിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം പിന്നീട് നേടിയെടുക്കുകയായിരുന്നു അദ്ദേഹം. ആല്‍ക്കെമിസ്റ്റില്‍ പൗലോ കൊയ്‌ലോ പറഞ്ഞത് പോലെ മനസ്സിലെ ആഗ്രഹം ശക്തമാണെങ്കില്‍ അത് നേടിയെടുക്കുന്നതിനായി പ്രപഞ്ചവും ഈ താരപുത്രനൊപ്പം നില്‍ക്കുന്ന കാഴ്ചയായിരുന്നു നമ്മള്‍ കണ്ടത്.

   സുകുമാരന്‍ പറഞ്ഞത്

  സുകുമാരന്‍ പറഞ്ഞത്

  മലയാള സിനിമയില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് സുകുമാരന്. തന്നെ അകറ്റി നിര്‍ത്തിയവര്‍ പോലും ഭാവിയില്‍ തന്റെ മക്കലുടെ വളര്‍ച്ച കാണുമെന്നും അവരുടെ ഡേറ്റിനായി കാത്തുനില്‍ക്കുമെന്നുമായിരുന്നു അന്നദ്ദേഹം പറഞ്ഞത്. ആ കാഴ്ച കാണാനുള്ള യോഗം അദ്ദേഹത്തിനില്ലെങ്കിലും അന്നൊപ്പമുണ്ടായിരുന്നവരില്‍ പലരും ഇന്ന് മനസ്സ് തുറന്ന് സന്തോഷിക്കുന്നുണ്ട്്. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി വ്യക്തമാക്കിയിരുന്നു.

  ലക്ഷ്യത്തിന് പിന്നാലെ

  ലക്ഷ്യത്തിന് പിന്നാലെ

  മനസ്സിലെ ലക്ഷ്യം സഫലീകരിക്കുന്നതിനായി കഠിന പ്രയത്‌നം നടത്താനും താരപുത്രന്‍ തയ്യാറായിരുന്നു. മാസങ്ങളോളമിരുന്ന് ഹോംവര്‍ക്ക് ചെയ്താണ് അദ്ദേഹം ലൂസിഫറിനെ ഇന്ന് കാണുന്ന രീതിയിലേക്കെത്തിച്ചത്. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന തരത്തിലായിരിക്കും ഇത്തവണത്തെ വരവെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അത് തന്നെയാണ് സംഭവിച്ചിട്ടുള്ളതും. സംവിധായകനായുള്ള വരവിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  ബ്രില്യന്‍സിന് കൈയ്യടി

  ബ്രില്യന്‍സിന് കൈയ്യടി

  ഊണും ഉറക്കവുമില്ലാതെ ലക്ഷ്യത്തിനായി പ്രയത്‌നിക്കുകയായിരുന്നു അദ്ദേഹം. നയന്‍ സിനിമയുടെ ചിത്രീകരണത്തിലും പൃഥ്വി ചിന്തിച്ചിരുന്നത് ലൂസിഫറിന്‍രെ തിരക്കഥയെക്കുറിച്ചായിരുന്നു. മുരളി ഗോപി എന്ന സുഹൃത്തിന്‍റെ ശക്തമായ പിന്‍ബലത്തോടെയുള്ള വരവ് വെറുതെയാവില്ലെന്ന വിലയിരുത്തല്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യം അതേ പോലെ സംഭവിച്ചിരിക്കുകയാണ്. ട്രെയിലറിലെ ബ്രില്യന്‍സ് തിയേറ്ററിലും ആവര്‍ത്തിച്ച പൃഥ്വിരാജിലെ സംവിധായകന് 8ന് മുകളിലുള്ള മാര്‍ക്കാണ് ആരാധകര്‍ നല്‍കുന്നത്. പല ഷോട്ടുകളിലും അദ്ദേഹം ഞെട്ടിച്ചുവെന്ന് ഒപ്പമുളഅളവരൊക്കെ പറഞ്ഞിരുന്നു

  പൃഥ്വിയും ലാലേട്ടനും ബോക്സോഫീസ് തകർക്കും
  തന്നിലെ സംവിധായകനേയും രേഖപ്പെടുത്തി

  തന്നിലെ സംവിധായകനേയും രേഖപ്പെടുത്തി

  തന്നിലെ സംവിധായകനേയും രേഖപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. നടനും നിര്‍മ്മാതാവും മാത്രമല്ല സംവിധായകനെന്ന സ്ഥാനവും ഇനി അദ്ദേഹത്തിന് സ്വന്തമാണ്. സിനിമയുടെ സമസ്ത മേഖലകളിലും വിരാചിക്കണമെന്ന ആഗ്രഹത്തെക്കുറിച്ച് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നു. മിതത്വത്തോടെ സംസാരിച്ചായിരുന്നു അദ്ദേഹം സിനിമയെക്കുറിച്ച് വിവരിച്ചത്. അനാവശ്യമായ അവകാശ വാദങ്ങളുമില്ലായിരുന്നു.

  English summary
  Prithviraj's Direction got widely appreciated
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X