സുപ്രിയയുടെ കൈപിടിച്ച് മാസ്സ് എന്‍ട്രിയുമായി പൃഥ്വിരാജ്! ലൂസിഫര്‍ ആഘോഷ ചടങ്ങിലേക്കുള്ള വരവ് കിടുക്കി
പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ശ്രദ്ധാകേന്ദ്രമായി മാറുന്നവരാണ് പൃഥ്വിരാജും സുപ്രിയയും. ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങിലേക്ക് ഇരുവരും ഒരുമിച്ചാണ് എത്തിയത്. റേഞ്ച് റോവറിലുള്ള വരവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സുപ്രിയയുടെ കൈപിടിച്ചാണ് പൃഥ്വി അകത്തേക്ക് കയറിയത്. ഇവരെക്കൂടാതെ ഇന്ദ്രജിത്തും മല്ലിക സുകുമാരനുമെല്ലാം പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. മോഹന്‍ലാലും കുടുംബസമേതമായാണ് പരിപാടിയിലേക്ക് എത്തിയത്. ആശീര്‍വാദത്തോടെ ലാലേട്ടന്‍ എന്ന് പേരിട്ട പരിപാടിയില്‍ നടന്ന ആഘോഷവും പ്രഖ്യാപനവുമൊക്കെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വേദിയിലും സുപ്രിയ എത്തിയിരുന്നു. മോഹന്‍ലാലിന്റെ ഭാര്യയായ സുചിത്രയും വേദിയിലേക്ക് എത്തിയിരുന്നു. അടുത്തടുത്ത് താമസിക്കുന്ന താരകുടുംബങ്ങളായ ഇവര്‍ ഇടയ്ക്കിടയ്ക്ക് ഒരുമിക്കാറുണ്ട്. സംവിധാനമെന്ന വലിയ സ്വപ്‌നത്തിന് പിന്നാലെ പൃഥ്വിരാജ് സഞ്ചരിക്കുമ്പോള്‍ ശക്തമായ പിന്തുണയായിരുന്നു സുപ്രിയ നല്‍കിയത്. ലൂസിഫറിന്‍രെ ലൊക്കേഷനിലേക്ക് സുപ്രിയയും അലംകൃതയും എത്തിയിരുന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷവും വീട്ടിലേക്ക് എത്തിയില്ലെങ്കില്‍ താനും മകളും മുംബൈയിലേക്ക് പോവുമെന്നായിരുന്നു സുപ്രിയയുടെ ഭീഷണി.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളിലും സുപ്രിയ സജീവമായി ഇടപെടുന്നുണ്ട്. നയനിന്റെ ചിത്രീകരണത്തിനിടയില്‍ നിര്‍മ്മാതാവിന്റെ ഉപദേശത്തെക്കുറിച്ച് പൃഥ്വിരാജ് തന്നെ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുപ്രിയ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്. സിനിമയില്‍ 17 വര്‍ഷം വര്‍ഷം പൂര്‍ത്തിയാക്കിയ പൃഥ്വിയെ അഭിനന്ദിച്ചായിരുന്നു നേരത്തെ സുപ്രിയ എത്തിയത്. പൃഥ്വിയുടെ വരവിന്റെ വീഡിയോ കാണാം.


Click it and Unblock the Notifications