സുപ്രിയയും ഞാനും കഴിഞ്ഞാല്‍ അലംകൃത കൂടുതല്‍ കാണുന്ന മുഖം! വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ പൃഥ്വിരാജിന്റെ പുതിയ ലു്ക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന് വേണ്ടിയാണ് താരം മെലിയുന്നത്. പരമാവധി മെലിയാനുള്ള ശ്രമത്തിലാണ് താനെന്ന് താരം പറഞ്ഞിരുന്നു. കട്ടത്താടിയില്‍ മെലിഞ്ഞ രൂപത്തിലുള്ള പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ലിസ്റ്റിന്‍ സ്റ്റീഫന്‍രെ മകളുടെ മാമോദീസയായിരുന്നു കഴിഞ്ഞ ദിവസം. സിനിമാലോകത്തുനിന്നും നിരവധി പേരായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. സുപ്രിയയ്‌ക്കൊപ്പമായിരുന്നു പൃഥ്വിരാജിന്റെ വരവ്.

മെലിയുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതെങ്ങനെ സാധിച്ചുവെന്നായിരുന്നു പലരും പൃഥ്വിരാജിനോട് ചോദിച്ചത്. ആടുജീവിതത്തിന്റെ ്‌വസാന ഷെഡ്യൂളില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി സിനിമയില്‍ നിന്നും മൂന്ന് മാസത്തെ അവധിയെടുത്തിരിക്കുകയാണ് താരം. ഇതാദ്യമായാണ് ഇത്രയും നാള്‍ പൃഥ്വിയെ വീട്ടില്‍ കിട്ടുന്നതെന്നായിരുന്നു സുപ്രിയ പറഞ്ഞത്. താടിക്കാരന്‍ വീട്ടിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ചും താരപത്‌നി എത്തിയിരുന്നു. വീട്ടിലിപ്പോള്‍ ചെലവ് വളരെ കുറവാണെന്നും സുപ്രിയയും ഡയറ്റിലാണെന്നും കഴിക്കാനുള്ള ഒരേയൊരാള്‍ അലംകൃതയാണെന്നും താരം പറഞ്ഞിരുന്നു.ലിസ്റ്റിന്‍ സ്റ്റീഫന്റെ മകളുടെ മാമോദീസയില്‍ താരങ്ങളായി മാറിയത് പൃഥ്വിയും സുപ്രിയയുമായിരുന്നു.

അലംകൃത കൂടുതല്‍ കാണുന്നത്

അലംകൃത കൂടുതല്‍ കാണുന്നത്

ട്രാഫിക്കിലൂടെയായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫനെന്ന പേര് മലയാളികള്‍ക്ക് പരിചിതമായത്. കെട്ട്യോളാണ് മാലാഖ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചത് അദ്ദേഹമാണ്. പൃഥ്വിരാജും കുടുംബവുമായി അടുത്ത സൗഹൃദമാണ് ലിസ്റ്റിനുള്ളത്. താനും ഭാര്യയും കഴിഞ്ഞാല്‍ അലംകൃത കൂടുതല്‍ കാണുന്നത് ലിസ്റ്റിന്‍ സ്റ്റീഫനെയാണെന്നായിരുന്നു പൃഥ്വിരാജിന്റെ കമന്റ്. മകളെക്കാണാനായി വേദിയിലേക്ക് എത്തിയപ്പോഴായിരുന്നു താരം ഇങ്ങനെ പറഞ്ഞത്. നരേന്‍, മിത്ര കുര്യന്‍, പ്രയാഗ മാര്‍ട്ടിന്‍, ജോബി ജോര്‍ജ് തുടങ്ങി നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പേര് തിരഞ്ഞെടുത്തത്

പേര് തിരഞ്ഞെടുത്തത്

ലിസ്റ്റിന്റെ മകള്‍ക്ക് ഇസബെല്ല എന്ന പേരായിരുന്നു തിരഞ്ഞെടുത്തത്. സുപ്രിയയാണ് ഈ പേര് തിരഞ്ഞെടുത്തതെന്നും പേരും സ്‌പെല്ലിംഗും പഠിക്കാനായി ലിസ്റ്റി്ന്‍ ഒരു വര്‍ഷത്തോളം എടുത്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴും ലിസ്റ്റിന് ഇത് വ്യക്തമായി പറയാനാവുമോയെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സദസ്സിലുള്ളവരേയും വേദിയിലുള്ളവരേയും ഒരുപോലെ ചിരിപ്പിച്ചായിരുന്നു പൃഥ്വിയും ലിസ്റ്റിനും സംസാരിച്ചത്.

ഇത് പൃഥ്വിരാജിന്റെ കൊച്ചല്ല

ഇത് പൃഥ്വിരാജിന്റെ കൊച്ചിന്‍റെയല്ല

ഈ ചടങ്ങ് ലെ മെറിഡിയനില്‍ വെക്കണമെന്ന് പൃഥ്വിരാജ് എന്നോട് പറഞ്ഞതാണെന്ന് പറഞ്ഞ് ലിസ്റ്റിനും ചിരിപ്പിച്ചിരുന്നു. ഇത് പൃഥ്വിരാജിന്‍രെ കൊച്ചിന്റെയല്ല, ലിസ്റ്റിന്റെയാണെന്ന മറുപടിയാണ് താന്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇവരുടെ സംസാരം കേട്ടപ്പോള്‍ എല്ലാവരും ചിരിക്കുകയായിരുന്നു. നേരത്തെ ഡ്രൈവിംഗ് ലൈസന്‍സ് ലോഞ്ചിനിടയിലും ഇരുവരും പരസ്പരം ട്രോളി സംസാരിച്ചിരുന്നു.

കുടുംബാംഗമായാണ് വന്നത്

കുടുംബാംഗമായാണ് വന്നത്

ഇവിടെ താരമായിട്ടോ സിനിമാക്കാരനായിട്ടോയല്ല താന്‍ ഇവിടെ വന്നിട്ടുള്ളത്. വീട്ടില്‍ തന്നേയും ഭാര്യയേയും കഴിഞ്ഞാല്‍ മോള്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള മുഖം ലിസ്റ്റി്‌ന്റേയാണ്. ഒരു കുടുംബാംഗത്തെപ്പോലെയായാണ് താന്‍ ഈ ചടങ്ങിനേക്ക് എത്തിയത്. ലിസ്റ്റിന്‍രെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഐശ്വര്യങ്ങള്‍ സമ്മാനിച്ചവരാണ് ഭാര്യയും മോനും. അത് കൂടാതെ മോളിലൂടെയും കൂടുതല്‍ ഐശ്വര്യം ലഭിക്കട്ടെ. ദൈവകൃപ കൊണ്ട് കുഞ്ഞിന് അമ്മയുടെ രൂപം ലഭിച്ചു. ഈ സുന്ദരിയെ അനുഗ്രഹിക്കാന്‍ ഇവിടെയെത്താന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമെന്നും താരം പറഞ്ഞിരുന്നു.

 സുപ്രിയയുടെ വാക്കുകള്‍

സുപ്രിയയുടെ വാക്കുകള്‍

പൃഥ്വിരാജ് സംസാരിച്ചതിന് പിന്നാലെയായാണ് സുപ്രിയയ്്ക്ക് ലിസ്റ്റിന്‍ മൈക്ക് നല്‍കിയത്. താന്‍ സംസാരിക്കുന്നില്ലെന്ന് പറഞ്ഞ് സുപ്രിയ ഒഴിയാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ലിസ്റ്റിന്‍ വിട്ടിരുന്നില്ല. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. ലിസ്റ്റിന്‍ വളരെ വളരെ അടുത്ത സുഹൃത്താണ്. വീട്ടില്‍ വന്നാല്‍ എന്നേയും മോളേയുമാണ് കൂടുതല്‍ കാണുന്നത്. പൃഥ്വിരാജിനെ അപൂര്‍വ്വമായേ കാണുന്നത്. ഇസബെല്ലിനെ കാണാനും അവള്‍ക്ക് ഈ പേര് നല്‍കാനും കഴിഞ്ഞതില്‍ ഒരുപാച് സന്തോഷമുണ്ടെന്നും സുപ്രിയ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X