ചേട്ടന്‍റെ കരിയര്‍ മാറ്റിമറിച്ച് അനിയന്‍! ഇന്ദ്രജിത്തിനായി പൃഥ്വി നല്‍കിയത് മികച്ച വേഷം! കാണൂ!

Recommended Video

ചേട്ടന്‍റെ കരിയര്‍ മാറ്റിമറിച്ച് അനിയന്‍ | Filmibeat Malayalam

സുകുമാരനും മല്ലികയ്ക്കും പിന്നാലെ സിനിമയിലേക്കെത്തിയവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. ജ്യേഷ്ഠനായ ഇന്ദ്രജിത്തായിരുന്നു ആദ്യമെത്തിയത്. വില്ലത്തരത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാനാവുമെന്ന് ഇതിനകം തന്നെ തെളിയിച്ചാണ് അദ്ദേഹം മുന്നേറുന്നത്. സ്വഭാവ നടനായും വില്ലനായും നായകനായും നിറഞ്ഞുനില്‍ക്കുകയാണ് താരം. അഭിനയത്തിനും അപ്പുറത്ത് നല്ലൊരു ഗായകന്‍ കൂടിയാണ് താനെന്നും അദ്ദേഹം തെളിയിച്ചിരുന്നു. ഇന്ദ്രന് പിന്നാലെയായാണ് പൃഥ്വിരാജ് സിനിമയിലേക്കെത്തിയത്. നായകനായാണ് പൃഥ്വിരാജ് തുടക്കം കുറിച്ചത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരവും മുന്നേറിയത്.

സിനിമയിലായാലും ജീവിതത്തിലായും ആരേയും ഭയക്കാതെ സ്വന്തം നിലപാടുകള്‍ തുറന്നുപറയുന്നയാളാണ് പൃഥ്വിരാജ്. സുകുവേട്ടന്റെ സ്വഭാവമാണ് അവന്റേതെന്നും ഇന്ദ്രന്‍ തന്നെപ്പോലെയാണെന്നുമായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്. അഭിപ്രായം വ്യക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ചില്ലറ വിവാദങ്ങളായിരുന്നില്ല താരപുത്രന് നേരെ ഉയര്‍ന്നുവന്നത്. താരപുത്രന്‍മാരെ സിനിമയില്‍ നിന്നും തുരത്തുന്നതിനുള്ള നീക്കങ്ങളും ഒരുകാലത്ത് സജീവമായിരുന്നു. വിവാദങ്ങളില്‍ പതറാതെ ശക്തമായി മുന്നേറുകയായിരുന്നു ഇരുവരും. ഇന്ദ്രജിത്തെന്ന അഭിനേതാവിനെ ഇന്നും മലയാള സിനിമ കൃത്യമായി വിനിയോഗിച്ചിട്ടില്ലെന്ന് നിരവധി പേര്‍ വ്യക്തമാക്കിയിരുന്നു. അടുത്തിടെ പൃഥ്വിരാജും അത് ശരിവെച്ചിരുന്നു.

 ഇന്ദ്രജിത്തിന്റെ വേഷം

ഇന്ദ്രജിത്തിന്റെ വേഷം

ഗോവര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് ലൂസിഫറില്‍ അവതരിപ്പിക്കുന്നത്. വളരെ പ്രധാനപ്പെട്ട വേഷമാണ് അദ്ദേഹത്തിന്റേതെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സഹോദരനായതുകൊണ്ടല്ല ലൂസിഫറിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് വ്യക്തമായി മനസ്സിലാക്കിയതിനാണ് അദ്ദേഹത്തെ ലൂസിഫറിലേക്ക് തിരഞ്ഞെടുത്തതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. നേരത്തെ ഇരുവരും സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. സുഹൃത്തുക്കളായുള്ള ഇവരുടെ വരവിന് മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്. ഇന്ദ്രജിത്തിന്റെ വാക്കുകളിലൂടെയായിരുന്നു ട്രെയിലറിലെ വിവരണം.

സംവിധായകനെന്ന നിലയില്‍

സംവിധായകനെന്ന നിലയില്‍

മലയാളത്തില്‍ പ്രായം കുറഞ്ഞ മികച്ച അഭിനേതാക്കളിലൊരാളാണ് ഇന്ദ്രജിത്ത്. സൂപ്പര്‍ സ്‌കില്‍ഡ് എന്ന് പറയാം. മലയാള സിനിമ വേണ്ടവിധത്തില്‍ ഉപയോഗിച്ചിട്ടില്ലാത്ത പുതുതലമുറയിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. സഹോദരനെന്ന നിലയില്‍ തനിക്കേറെ ഇഷ്ടമാണ് അദ്ദേഹത്തെ. എന്നാല്‍ സഹോദരനായല്ല സംവിധായകനാണ് താനിപ്പോള്‍ സംസാരിക്കുന്നതെന്ന്പൃഥ്വിരാജ് പറഞ്ഞിരുന്നു. ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെയായാണ് പൃഥ്വിരാജ് ഇന്ദ്രജിത്തെന്ന അഭിനേതാവിനെക്കുറിച്ച് വാചാലനായത്.

അംഗീകാരം കൂടിയാണ്

അംഗീകാരം കൂടിയാണ്

ഇന്ദ്രജിത്തിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നായിരിക്കും ലൂസിഫറിലെ ഗോവര്‍ധന്‍. അദ്ദേഹത്തെ എങ്ങനെ ഉപയോഗിക്കണമെന്ന് തെളിയിക്കുകയാണ് സഹോദരനായ പൃഥ്വിരാജ്. അഭിനേതാവെന്ന നിലയില്‍ സഹോദരനുള്ള അംഗീകാരം കൂടിയാണ് ഈ വേഷം. അദ്ദേഹത്തിന്‍രെ പ്രതിഭയ്ക്ക് അനിയന്‍ നല്‍കുന്ന ഉപഹാരം കൂടിയാണിത്.

എളുപ്പമായിരുന്നില്ല

എളുപ്പമായിരുന്നില്ല

അത്ര എളുപ്പമുള്ള കഥാപാത്രത്തെയായിരുന്നില്ല അദ്ദേഹത്തിന് നല്‍കിയത്. പക്ഷേ ലൊക്കേഷനിലെത്തി ക്യാമറയ്ക്ക് മുന്നില്‍ അങ്ങേയറ്റം മികവോട് കൂടിയാണ് അഭിനയിച്ചത്. അങ്ങേയറ്റം ആത്മാര്‍ഥതയോടെയാണ് അദ്ദേഹം ഗോവര്‍ധനായത്. ഇന്ദ്രനിലെ അഭിനയത്തെക്കുറിച്ച് നേരത്തെ തന്നെ മനസ്സിലാക്കിയ ആരാധകരാവട്ടെ ലൂസിഫറിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. മാര്‍ച്ച് 28നാണ് ചിത്രമെത്തുന്നത്. സംവിധാനമെന്ന മോഹത്തെക്കുറിച്ച് സഹോദരന്‍ നേരത്തെ പറഞ്ഞിരുന്നതായി ഇന്ദ്രജിത്ത് വ്യക്തമാക്കിയിരുന്നു.

ചോദ്യം ചെയ്യാന്‍ അവസരം തന്നില്ല

ചോദ്യം ചെയ്യാന്‍ അവസരം തന്നില്ല

ഒരു ഷോട്ടിലെങ്കിലും എന്താണ് ചെയ്യുന്നതെന്ന് ചോദിക്കാനുള്ള ഒരവസരം ചേട്ടന്‍ തന്നിരുന്നില്ലെന്നും പൃഥ്വി പറഞ്ഞിരുന്നു. ഒരിക്കലെങ്കിലും അങ്ങനെ ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിനുള്ള അവസരമുണ്ടായിരുന്നില്ല. അത്രയ്ക്ക് പെര്‍ഫെക്ടായാണ് അദ്ദേഹം അഭിനയിച്ചത്. തിരിച്ചൊരു ചോദ്യവും ചോദിക്കാനില്ലാത്ത വിധം ആ കഥാപാത്രത്തെ മനോഹരമാക്കുകയായിരുന്നു. തന്റെ അഭിപ്രായമാണ് താന്‍ തുറന്നുപറഞ്ഞതെന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു.

വളരെ മുന്‍പേ വ്യക്തമായ കാര്യം

വളരെ മുന്‍പേ വ്യക്തമായ കാര്യം

ഇന്ദ്രജിത്തിലെ അഭിനേതാവിനെ മലയാള സിനിമ വേണ്ടത്ര വിനിയോഗിച്ചിട്ടില്ലെന്നും അഭിനേതാവെന്ന നിലയില്‍ ഇനിയും എത്രയോ മികച്ച കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിക്കാനുണ്ടെന്നും വ്യക്തമാക്കി നേരത്തെ നിരവധി പേരെത്തിയിരുന്നു. ആരാധകരും ഇക്കാര്യം ശരിവെച്ചിരുന്നു. സ്വന്തമായൊരു സിനിമയൊരുക്കുമ്പോള്‍ ചേട്ടന് മികച്ച കഥാപാത്രത്തെ തന്നെയാണ് സഹോദരന്‍ നല്‍കിയത്. ലൂസിഫറിലൂടെ ഇന്ദ്രജിത്തിന്റെ കരിയര്‍ മാറി മറിയുമോയെന്നറിയാന്‍ ഇനിയുമേറെ കാത്തിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X