For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുപ്രിയ മേനോന്‍ വന്നതോടെയാണ് മാറിയത്, വിവാഹ ശേഷമുള്ള മാറ്റങ്ങള്‍ ഏറെ, അന്ന് പൃഥ്വിരാജ് പറഞ്ഞത്

  |

  താരങ്ങളുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചറിയാനും പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. അത്തരത്തില്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സ്വന്തം നിലപാടുകള്‍ കൃത്യമായി തുറന്നുപറഞ്ഞ് മുന്നേറുന്ന താരമാണ് പൃഥ്വിരാജ്. സിനിമയിലെത്തിയ സമയത്ത് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടിയായിരുന്നു താരം നല്‍കിയത്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഒരാളെ വിവാഹം ചെയ്യുന്നതിനോട് താല്‍പര്യമില്ലെന്നും സമയമെടുത്തേ തീരുമാനിക്കൂയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

  മാധ്യമ പ്രവര്‍ത്തകയായ സുപ്രിയ മേനോനെയായിരുന്നു പൃഥ്വിരാജ് വിവാഹം ചെയ്തത്. സിനിമയും പുസ്തകവും യാത്രകളുമായിരുന്നു ഇവരെ ചേര്‍ത്തുനിര്‍ത്തിയത്. മകളായ അലംകൃതയുടെ വരവോടെയാണ് താന്‍ കൂടുതല്‍ ക്ഷമാശീലനായതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രണയകഥയും വിവാഹ വിശേഷങ്ങളുമെല്ലാം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

  വിവാഹ ശേഷം

  വിവാഹ ശേഷം

  വിവാഹ ശേഷമായിരുന്നു പൃഥ്വിരാജ് പ്രണയരഹസ്യം പരസ്യമാക്കിയത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് വിവാഹം നടത്തിയതെന്നായിരുന്നു താരം പറഞ്ഞത്. വിവാഹ ശേഷം സുപ്രിയയ്‌ക്കൊപ്പം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലും താരമെത്തിയിരുന്നു. ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനിടയിലായിരുന്നു പ്രണയവിശേഷങ്ങള്‍ പുറത്തുവന്നത്. താലി കെട്ടിന് ശേഷം പ്രണയകഥ പുറത്തുവന്നതില്‍ ആരാധകരും സന്തോഷത്തിലായിരുന്നു.

  സുപ്രിയ വന്നതോടെ

  സുപ്രിയ വന്നതോടെ

  സുപ്രിയ വന്നതോടെയായിരുന്നു പൃഥ്വിരാജിന്റെ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിച്ചത്. അതേക്കുറിച്ച് തനിക്ക് സ്വയം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്. ജീവിതത്തിന് അടുക്കും ചിട്ടയും വന്നത് ഭാര്യയുടെ വരവിന് ശേഷമായിരുന്നു. സാമ്പത്തിക കാര്യങ്ങളിലൊക്കെ നേരത്തെ അമ്മയായിരുന്നു ഇടപെട്ടിരുന്നത്. സുപ്രിയ വന്നതോടെ അത് മാറുകയായിരുന്നു. നിന്ന നില്‍പ്പില്‍ ലണ്ടനിലേക്ക് പോവുന്നതിനെക്കുറിച്ച് പറഞ്ഞാല്‍ ആ പോവാല്ലോയെന്നാണ് പറയാറുള്ളതെന്നും താരം പറഞ്ഞിരുന്നു.

  താരപത്‌നികള്‍

  താരപത്‌നികള്‍

  പ്രിയതാരങ്ങളുടെ ഭാര്യമാരും മക്കളുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ്. നല്ല ഗ്രൗണ്ട് സപ്പോര്‍ട്ടുള്ള ജീവിത പങ്കാളിയായിരിക്കണം താരങ്ങള്‍ക്ക് വേണ്ടതെന്നായിരുന്നു മുന്‍പൊരു അഭിമുഖത്തിനിടയില്‍ പൃഥ്വിരാജ് പറഞ്ഞത്. ലാലേട്ടന് എല്ലാ കാര്യങ്ങള്‍ക്കും സുചു ചേച്ചി വേണം. മമ്മൂക്കയുടെ കാര്യവും സമാനമാണ്. അത് പോലെ തന്നെയാണ് എന്റെ കാര്യവും. എന്നാല്‍ ഇതില്‍ നിന്ന് മറിച്ചാണ് നച്ചുവിന്റെ കാര്യം, ലെവലില്ലാതെ നടക്കുന്നത് നച്ചുവാണ്, ഫഹദാണ് അവിടെ ഗ്രൗണ്ട് സപ്പോര്‍ട്ട്.

  ജോലിയുടെ ഭാഗമായി

  ജോലിയുടെ ഭാഗമായി

  ജോലിയുടെ ഭാഗമായി തന്നെയാണ് സുപ്രിയ പൃഥ്വിരാജിനെ പരിചയപ്പെടുന്നതും. പിന്നീട് പ്രണയത്തിലായ സമയത്ത് സുപ്രിയയെ പല ദിവസങ്ങളിലും താന്‍ ഓഫീസില്‍ കൊണ്ട് വിടുമായിരുന്നുവെന്ന് മുന്‍പ് പൃഥ്വിരാജ് പറഞ്ഞിരുന്നു. എൻ ഡി ടി വി യുടെ അവതാരിക ആയിരുന്ന സുപ്രിയയുടെ റിപ്പോർട്ടിങ് പൃഥ്വിരാജിനെ കാണിക്കുന്നതിന്‍റെ വീഡിയോയും ഇടയ്ക്ക് വൈറലായി മാറിയിരുന്നു.

  ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam
  ആദ്യ പ്രണയം

  ആദ്യ പ്രണയം

  സുപ്രിയ തന്റെ രണ്ടാമത്തെ മാത്രം പ്രണയമായിരുന്നുവെന്നും മുമ്പ് താന്‍ മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവെന്നും മുന്‍പ് പൃഥ്വിരാജ് പറഞ്ഞിരുന്നു. ജൂണ്‍ എന്ന പെണ്‍കുട്ടിയെയാണ് ആദ്യമായി പ്രണയിച്ചത്. ഓസ്‌ട്രേലിയയിലെ പഠനകാലത്തായിരുന്നു ആ പ്രണയം. ജൂണ്‍ മലയാളിയായിരുന്നില്ല .അക്കാര്യം സുപ്രിയയോട് വിവാഹത്തിന് മുന്നേ പറഞ്ഞതാണെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

  English summary
  Mammootty, Mohanlal and Prithviraj's interesting revelations about their betterhalf, Interview went viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X