പത്ത് വര്‍ഷം മുന്‍പ് പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തു കാണിക്കുന്ന പൃഥി! ആണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം

By Prashant V R

സിനിമയിലെ വിവിധ മേഖലകളിലായി തന്റെ കഴിവ് തെളിയിച്ചിട്ടുളള താരമാണ് പൃഥ്വിരാജ് സുകുമാരന്‍. നടന്‍,നിര്‍മ്മാതാവ്,സംവിധായകന്‍ എന്നീ നിലകളിലാണ് പൃഥ്വി മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു പൂര്‍ത്തിയായിരുന്നത്. ലൂസിഫര്‍ പുറത്തിറങ്ങുന്നതിനു മുന്‍പായി ആദ്യമായി നിര്‍മ്മിച്ച നയനെന്ന ചിത്രം പൃഥ്വിയുടെതായി റിലീസ് ചെയ്തിരുന്നു.

സിനിമ മികച്ച പ്രതികരണം നേടികൊണ്ടാണ് തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ഒരു പരീക്ഷണ ചിത്രമായി എത്തിയ നയന്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. അതേസമയം തന്നെ പൃഥ്വി പത്ത് വര്‍ഷം മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലായി മാറിയിരുന്നു. മനോരമ ന്യൂസിലെ നേരെ ചൊവ്വേ പരിപാടിയില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

നയന്‍ എന്ന ചിത്രം

നയന്‍ എന്ന ചിത്രം

കരിയറില്‍ ആദ്യമായി സ്വതന്ത്ര നിര്‍മ്മാതാവായി പൃഥ്വിരാജ് മാറിയ ചിത്രമായിരുന്നു നയന്‍. നടന്റെ പ്രൊഡക്ഷന്‍ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. സോണി പിക്‌ചേഴ്‌സുമായി കൈകോര്‍ത്ത് താരം തന്റെ പുതിയ ചിത്രം നിര്‍മ്മിച്ചു. 100 ഡേയ്‌സ് ഓഫ് ലവിനു ശേഷം കമലിന്റെ മകന്‍ ജെനൂസ് മൂഹമ്മദ് സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലറായ നയന്‍ തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടികൊണ്ടാണ് മുന്നേറുന്നത്. ആദ്യ നിര്‍മ്മാണ സംരഭം തന്നെ വിജയമായതിന്റെ സന്തോഷം കഴിഞ്ഞ ദിവസം പൃഥ്വി പങ്കുവെച്ചിരുന്നു.

തിയ്യേറ്ററുകളില്‍ മുന്നേറുന്നു

തിയ്യേറ്ററുകളില്‍ മുന്നേറുന്നു

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിനൊപ്പമെത്തിയ സിനിമ ആദ്യ ദിനം തൊട്ട് മികച്ച പ്രതികരണം നേടിയാണ് മുന്നേറികൊണ്ടിരിക്കുന്നത്. പരീക്ഷണ ചിത്രമായ നയന്‍ പ്രേക്ഷകകര്‍ക്ക് വ്യത്യസ്തമാര്‍ന്നൊരു ദൃശ്യാനുഭവം തന്നെയായിരുന്നു തിയ്യേറ്ററുകളില്‍ നല്‍കിയിരുന്നത്. വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ പൃഥ്വിയുടെ പ്രകടനത്തിനും മികച്ച പ്രേക്ഷകാഭിപ്രായങ്ങള്‍ ലഭിച്ചു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ചിത്രം കുതിക്കുന്നത്.

പിന്നാലെ ലൂസിഫര്‍

പിന്നാലെ ലൂസിഫര്‍

ആദ്യ നിര്‍മ്മാണസംരഭത്തിനു പിന്നാലെയാണ് പൃഥ്വിയുടെ സംവിധാന സംരഭമായ ലൂസിഫറും എത്തുന്നത്. ഏറെ നാളത്തെ ആഗ്രഹമാണ് ഇതിലൂടെ താരം പൂര്‍ത്തികരിച്ചിരുന്നത്. മുന്‍പ് പങ്കെടുത്ത അധിക അഭിമുഖങ്ങളിലും സംവിധാന മോഹത്തെക്കുറിച്ച് പൃഥ്വി സംസാരിക്കാറുണ്ടായിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയുളള ലൂസിഫര്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിട്ടാണ് പൃഥ്വിരാജ് ഒരുക്കുന്നത്.

മാര്‍ച്ചില്‍ റിലീസ്

മാര്‍ച്ചില്‍ റിലീസ്

മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്നു. വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍,മഞ്ജു വാര്യര്‍ തുടങ്ങിയവരും പ്രാധാന്യമുളള വേഷങ്ങളില്‍ എത്തുന്നുണ്ട്.മാര്‍ച്ച് 27നാണ് പൃഥ്വിയുടെ ആദ്യ സംവിധാന സംരഭമായ ലൂസിഫര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

പൃഥ്വി മുന്‍പ്‌ പറഞ്ഞത്

പൃഥ്വി മുന്‍പ്‌ പറഞ്ഞത്

അഭിനയത്തിനു പുറമെ നിര്‍മ്മാതാവായും സംവിധായകനായും തിളങ്ങിനില്‍ക്കുന്ന പൃഥ്വി തന്റെ ആഗ്രഹങ്ങളെല്ലാം തന്നെ മുന്‍പേ എല്ലാവരോടുമായി പങ്കുവെച്ചിരുന്നു. ഇതില്‍ നേരെ ചൊവ്വേ പരിപാടിയില്‍ പങ്കെടുത്ത് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായികൊണ്ടിരിക്കുന്നത്.

അഭിഷേക് ബച്ചന്‍ തന്നോട് പറഞ്ഞത്‌

അഭിഷേക് ബച്ചന്‍ തന്നോട് പറഞ്ഞത്‌

"അടുത്തിടെയ്ക്ക് എന്റെ സുഹ്യത്ത് അഭിഷേക് ബച്ചന്‍ എന്നോട് പറഞ്ഞു. നിന്റെ കരിയറിലെ എറ്റവും വലിയ ഗുണമെന്ന് പറയുന്നത് നീ ഒരു മുപ്പത് വയസാകുമ്പോള്‍ എണ്‍പതോ തൊണ്ണൂറോ സിനിമകളുടെ എക്‌സ്പീരിയന്‍സ് ഉളള ഒരു ആക്ടറായിരിക്കുമെന്ന്. മുപ്പത് വയസാകുമ്പോഴാണ് പല അഭിനേതാക്കളും തങ്ങളുടെ അഭിനയ ജീവിതം തുടങ്ങുന്നത്. ഈ വലിയൊരു എക്‌സിപീരിയന്‍സിന്റെ പിന്തുണയില്‍ നിന്റെ ലൈഫ് റീസ്റ്റാര്‍ട്ട് ചെയ്യാം. അത് നല്ല ഒരു ചിന്തയാണ്. പത്ത് വര്‍ഷം കഴിഞ്ഞ് ഈ നൂറ് ചിത്രങ്ങളുടെ എക്‌സിപീരിയന്‍സ് വെച്ച് ഒരു അഴിച്ച് പണി നടത്താം.പൃഥ്വി പറയുന്നു.

അങ്ങനെ റീസ്റ്റാര്‍ട്ട് ചെയ്യുകയാണെങ്കില്‍

അങ്ങനെ റീസ്റ്റാര്‍ട്ട് ചെയ്യുകയാണെങ്കില്‍

അങ്ങനെ റീസ്റ്റാര്‍ട്ട് ചെയ്യുകയാണെങ്കില്‍ എനിക്ക് ഒരു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയാല്‍ കൊളളാമെന്നുണ്ട്. എന്റെ പ്രൊഡക്ഷന്‍ ഹാസിന്റെ സിനിമകളില്‍ ഞാന്‍ മാത്രമല്ല അഭിനയിക്കുക. എനിക്ക് വലിയൊരു ലാഭമൊന്നും കിട്ടിയില്ലെങ്കിലും മുടക്കുമുതല്‍ തിരിച്ചു കിട്ടിയാല്‍ ചിന്തിപ്പിക്കുന്ന തരത്തിലുളള സിനിമകള്‍ എന്റെ പേരില്‍ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്. സിനിമയുടെ എല്ലാം മേഖലകളിലേക്കും പോകും.

എന്റെ അഭിനിവേശം സിനിമയോടാണ്

എന്റെ അഭിനിവേശം സിനിമയോടാണ്

സംവിധാനമാണ് സിനിമയുടെ ഒരു ഹൈ പോയിന്റ്. അതിലേക്ക് എത്തിച്ചേരുക എന്നത് എന്റെ വലിയ സ്വപ്‌നമാണ്. അഭിനയത്തോടല്ല എന്റെ അഭിനിവേശം സിനിമയോടാണ്. ഇങ്ങനെയായിരുന്നു പത്ത് വര്‍ഷം മുന്‍പ് നടന്ന നേരെ ചൊവ്വേ പരിപാടിയില്‍ പൃഥ്വി വ്യക്തമാക്കിയത്. ഇക്കാര്യങ്ങളാണ് വിവിധ മേഖലകളിലായി തിളങ്ങിനില്‍ക്കുന്ന സമയത്തായി പൃഥ്വിരാജിന്റെതായി വൈറലായി കൊണ്ടിരിക്കുന്നത്. ആണ്‍ക്കുട്ടികളായാല്‍ ഇങ്ങനെ വേണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ അധിക പേരും കമന്റുകള്‍ ഇട്ടിരിക്കുന്നത്.

വീഡിയോ കടപ്പാട്: മനോരമ ന്യൂസ്

പുതിയ സിനിമകള്‍

പുതിയ സിനിമകള്‍

അതേസമയം നയന്‍,ലൂസിഫര്‍ എന്നീ സിനിമകള്‍ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാകുകയാണ് പൃഥ്വി. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നടന്റെ കരിയറില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നൊരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്. ആടുജീവിതത്തിനു പുറമെ കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയും പൃഥ്വിയുടെ പുതിയ സിനികളിലൊന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X