സുപ്രിയയും പൃഥ്വിയും ലൂസിഫര്‍ കണ്ടു! അലംകൃതയോ? മകളെ സിനിമ കാണിക്കാത്തതിനെക്കുറിച്ച് പൃഥ്വി പറഞ്ഞത്?

മാതാപിതാക്കളുടേയും സഹോദരന്റേയും പാത പിന്തുടര്‍ന്നാണ് പൃഥ്വിരാജ് സിനിമയിലേക്കെത്തിയത്. ഫാസിലായിരുന്നു അദ്ദേഹത്തിനായി സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെ ലഭിച്ചുവെങ്കിലും അധികം വൈകാതെ തന്നെ തന്നിലെ അഭിനേതാവിനെ രേഖപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നടനായി മുന്നേറുന്നതിനിടയിലായിരുന്നു ഭാവിയില്‍ താന്‍ ചെയ്യാന്‍ പോവുന്ന, ലക്ഷ്യമാക്കുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങുമെന്നും ലോകോത്തര നിലവാരത്തിലുള്ള നല്ല സിനിമകള്‍ സമ്മാനിക്കുമെന്നും മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി സിനിമയൊരുക്കുമെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. താരപുത്രന്റെ അതിമോഹമായാണ് പലരും ഇക്കാര്യത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അന്ന് പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി കാണിച്ചിരിക്കുകയാണ് അദ്ദേഹം.

പേരന്റിങ് സഹായത്തോടെ കുട്ടികള്‍ക്കും കാണാവുന്ന സിനിമയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സുപ്രിയയ്‌ക്കൊപ്പം ലൊക്കേഷനിലേക്ക് എത്തിയ അല്ലിയുടെ കുസൃതികളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അലംകൃ സിനിമ കണ്ടോയെന്ന് പൃഥ്വിരാജിനോട് ചോദിച്ചത്. അവള്‍ സിനിമ കണ്ടിട്ടില്ലെന്നും മൂന്ന് മണിക്കൂര്‍ സമയം തിയേറ്ററില്‍ അടങ്ങിയിരിക്കില്ലെന്നും മൂന്ന് വയസ്സായതേയുള്ളൂവെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

Alamkritha

പൃഥ്വിരാജിന്‍റെ മകളായ അലംകൃതയെന്ന അല്ലിയും ആരാധകരുടെ സ്വന്തം താരമാണ്. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണല്ലോ താരങ്ങളുടെ മക്കള്‍. മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സുപ്രിയയും എത്താറുണ്ട്. മുഖം വ്യക്തമാവാത്ത തരത്തിലുള്ള ചിത്രങ്ങളാണ് ഇരുവരും പോസ്റ്റ് ചെയ്യാറുള്ളത്. മകള്‍ക്കായി തല്ല് കൂടിയും ഇരുവരും ഇടയ്ക്ക് എത്തിയിരുന്നു. വിഷു സദ്യ കഴിക്കുന്ന അലംകൃതയുടെ ഫോട്ടോ പുറത്തുവന്നിരുന്നുവെങ്കിലും മുഖം വ്യക്തമായിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X