പൃഥ്വിരാജ് അവധിയെടുത്തത് വെറുതെയല്ല! സോഷ്യല്‍ മീഡിയയില്‍ തരംഗമായി ലേറ്റസ്റ്റ് ചിത്രം! കാണൂ!
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളായ പൃഥ്വിരാജിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് ഈ താരം ഓരോ തവണയും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ അവസാന ഷെഡ്യൂളിനായുള്ള മേക്കോവറിനായി സിനിമയില്‍ നിന്നും 3 മാസത്തെ ഇടവവേളയെടുത്തിരിക്കുകയാണ് താരം ഇപ്പോള്‍. സിനിമയുടെ അവസാനഭാഗമാണ് ഇനി ചിത്രീകരിക്കാനുള്ളത്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമേ മറ്റ് സിനിമകളിലേക്ക് കടക്കൂയെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് പൃഥ്വിയെ മൂന്ന് മാസം വീട്ടില്‍ കിട്ടുന്നതെന്ന സന്തോഷം പങ്കുവെച്ച് സുപ്രിയയും എത്തിയിരുന്നു.
മുന്‍പ് ചക്രത്തിനായി താടി വളര്‍ത്തിയിരുന്നുവെങ്കിലും ഇത്രത്തോളമുണ്ടായിരുന്നില്ലെന്ന് പൃഥ്വിരാജ് അടുത്തിടെ പറഞ്ഞിരുന്നു. താടിയും മുടിയും വളര്‍ത്തി മെലിഞ്ഞ രൂപത്തിലുള്ള താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പുതിയ സിനമയായ അയ്യപ്പനും കോശിയും പ്രിവ്യൂ കാണാനെത്തിയതായിരുന്നു താരം. ഇന്‍സ്റ്റഗ്രാമിലൂടെ പൃഥ്വിരാജും ചിത്രം പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. ലുക്ക് പൊളിയാണെന്നും എങ്ങനെയാണ് അദ്ദേഹത്തിന് ഇങ്ങനെയാവാന്‍ സാധിക്കുന്നതെന്നുമായിരുന്നു ആരാധകര്‍ ചോദിച്ചത്.

ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ഏപ്രിലിലാണ് തുടങ്ങുന്നത്. ഇപ്പോള്‍ ഇങ്ങനെ മെലിഞ്ഞെങ്കില്‍ സിനിമ തുടങ്ങുമ്പോഴേക്കും എന്തായിരിക്കും രൂപമെന്നാണ് ആരാധകരുടെ ചോദ്യം. പരമാവധി മെലിയാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനുള്ള ശ്രമത്തിലാണ് താനെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. മെലിയാനുള്ള ശ്രമങ്ങളിലായതിനാല്‍ വീട്ടിലിപ്പോള്‍ ചെലവ് വളരെ കുറവാണെന്നും താരം പറഞ്ഞിരുന്നു. പൃഥ്വിക്ക് ഐക്യദാര്‍ഢ്യവുമായി സുപ്രിയയും ഡയറ്റിംഗിലാണ്. ഫാന്‍സ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമൊക്കെയായി പുതിയ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ചിത്രത്തിന് കടപ്പാട് പൃഥ്വിരാജ്: ഇന്‍സ്റ്റഗ്രാം


Click it and Unblock the Notifications