രാജ്യം വിട്ട പൃഥ്വിരാജിനെ എയര്‍പോര്‍ട്ടില്‍ കണ്ടെത്തി! രസകരമായ ചിത്രങ്ങളും വീഡിയോസും തരംഗമാവുന്നു
പൃഥ്വിരാജ് സുകുമാരന്‍ ഓരോ ദിവസം കഴിയുതോറും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ ചിത്രമായ ആട് ജീവിതത്തിന് വേണ്ടി മൂന്ന് മാസത്തോളം തയ്യാറെടുപ്പുകള്‍ നടത്തിയാണ് ശരീരഭാരം കുറച്ചത്. തടി നീട്ടി വളര്‍ത്തിയും മെലിഞ്ഞ് ഉണങ്ങിയുമുള്ള താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകരും അത്ഭുതപ്പെട്ടിരുന്നു.
ഇപ്പോഴിതാ വീണ്ടും ഷൂട്ടിങിന് വേണ്ടി വിദേശത്തേക്ക് പോയിരിക്കുകയാണ് താരം. ആട് ജീവിതത്തിന് വേണ്ടി രാജ്യം വിടുന്ന കാര്യം പൃഥ്വിരാജ് തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. പിന്നാലെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഫോട്ടോസും വീഡിയോയും പുറത്ത് വന്നിരിക്കുകയാണ്. എന്നാല്‍ ഇത് എവിടെയാണെന്ന് മാത്രം അറിയില്ല. പൃഥ്വിരാജ് ഫാന്‍സിന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രങ്ങള്‍ വൈറലാവുകയാണ്.

കഠിനമായ മേക്കോവറിന്റെ അവസാന ഘട്ടത്തിനായി ഞാന്‍ രാജ്യത്ത് മാറി നില്‍ക്കുകയാണെന്നായിരുന്നു അന്ന് താരം പറഞ്ഞത്. ഇതിന്റെ അവസാനഘട്ടം സ്‌ക്രീനില്‍ എത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്നും അതിന് വേണ്ടി കുറച്ച് കാത്തിരിക്കണമെന്നും പൃഥ്വി ആരാധകരോടായി പറഞ്ഞിരുന്നു. മരുഭൂമിയില്‍ ചുറ്റപ്പെട്ട സ്ഥലത്ത് ആടുകളും ഒട്ടകങ്ങളും അടങ്ങിയ ഫാം ഹൗസില്‍ നിന്നുമായിരിക്കും അടുത്ത ഷൂട്ടിങ് എന്നാണ് അറിയുന്നത്.
മാര്‍ച്ച് 16 മുതല്‍ മേയ് 16 വരെ ജോര്‍ദ്ദാനില്‍ ആണ് ഷൂട്ടിങ് നടക്കുക. ശേഷം ഒരു മാസം അജീരിയയിലും ഉണ്ടാവും. ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആട് ജീവിതത്തില്‍ അഭിനയിക്കാന്‍ വേണ്ടി 20 കിലോയോളമാണ് പൃഥ്വിരാജ് ശരീരഭാരം കുറച്ചത്. പൃഥ്വിയുടെ മേക്കോവറിനെ എല്ലാവരും അഭിനന്ദിക്കുമ്പോഴും സോഷ്യല്‍ മീഡിയ നിറയെ ട്രോളുകളാണ്. എന്തായാലും നജീബ് എന്ന കഥാപാത്രമായി വരുന്ന താരത്തെ കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications