പൃഥ്വിരാജിനൊപ്പമുള്ള കുരുന്നുമാലാഖ ആരാണ്? ബ്രദേഴ്‌സ് ഡേ ലൊക്കേഷനിലെ ചിത്രം കണ്ട ആരാധകരുടെ ചോദ്യം!
ലൂസിഫറിന് ശേഷം പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന സിനിമയായ ബ്രദേഴ്‌സ് ഡേയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. കലാഭവന്‍ ഷാജോണ്‍ ഈ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറുകയാണ്. ലൂസിഫര്‍ ഗംഭീര വിജയമായി മാറിയതിന് പിന്നാലെയായാണ് രണ്ടാം ഭാഗമായ എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. നിലവിലെ തിരക്കുകളെല്ലാം കഴിഞ്ഞതിന് ശേഷം മാത്രമേ ഈ ചിത്രത്തിലേക്ക് കടക്കൂയെന്ന അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബ്രദേഴ്‌സ് ഡേ ലൊക്കേഷനിലെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. പൃഥ്വിക്കൊപ്പമുള്ള പെണ്‍കുട്ടി ആരാണെന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്.
ചിത്രത്തിലെ ബാലതാരമാണോ താരത്തിനൊപ്പമുള്ളതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. താരത്തിന്റെ ഫാന്‍സ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമൊക്കെയായി ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. പൃഥ്വിരാജിന്റെ മകളായ അലംകൃതയുടെ ചിത്രത്തിനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു ഈ ചിത്രം പുറത്തുവന്നത്. അല്ലി വെക്കേഷന്‍ ആഘോഷിക്കാന്‍ പോവുകയാണെന്ന് വ്യക്തമാക്കി സുപ്രിയ എത്തിയിരുന്നു. മകളെക്കുറിച്ച് വാചാലരായി എത്താറുണ്ടെങ്കിലും മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഇരുവരും പോസ്റ്റ് ചെയ്യാറില്ല. പിറന്നാള്‍ ദിനത്തിലായിരുന്നു മകളുടെ ചിത്രം ആദ്യമായി പൃഥ്വിരാജ് പങ്കുവെച്ചത്.

അഭിനേതാവായി മുന്നേറുന്നതിനിടയിലായിരുന്നു പൃഥ്വി സംവിധാനത്തിലേക്ക് തിരിഞ്ഞത്. നാളുകളായി മനസ്സിലുണ്ടായിരുന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ താരപുത്രന് ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച വിജയമാണ് ലൂസിഫര്‍ സ്വന്തമാക്കിയത്. 200 കോടി ക്ലബില്‍ ഇടം പിടിച്ച ലൂസിഫര്‍ തമിഴിലും തിളങ്ങിയിരുന്നു. രണ്ടാം ഭാഗമെന്ന ചോദ്യം ബാക്കി വെച്ചായിരുന്നു ചിത്രം അവസാനിച്ചത്. അടുത്തിടെയായിരുന്നു പൃഥ്വിരാജ് തന്നെ അതേക്കുറിച്ച് പ്രഖ്യാപിച്ചത്. എമ്പുരാന്റെ വരവിനായി ഇനിയുമേറെ കാത്തിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications