പൃഥ്വിരാജിന്റെ പുതിയ ലുക്കും മാസ് എന്‍ട്രിയും! സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചിത്രം കണ്ട് നോക്കൂ..
നടന്‍ പൃഥ്വിരാജിപ്പോള്‍ സംവിധായകനായതിന്റെ ടെന്‍ഷനുകളിലാണ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ചിത്രീകരണം ആരംഭിച്ചിരുന്നു. കേരളത്തിലെ പെരുമഴയും വെള്ളപ്പൊക്കവും സിനിമ ഷൂട്ടിംഗുകളെ സാരമായി ബാധിക്കുകയാണ്. എന്നിരുന്നാലും ചിത്രീകരണം പൂര്‍ത്തിയാക്കി എത്തുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

അതിനിടെ സോഷ്യല്‍ മീഡിയ വഴി പൃഥ്വിരാജിന്റെ ഒരു ചിത്രം വൈറലായി മാറിയിരിക്കുകയാണ്. കേരള തനിമയില്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് ഒരു ദേവിയിലൂടെ നടക്കുന്ന ചിത്രമായിരുന്നു അത്. താടി വടിച്ച് മീശ മാത്രം വെച്ചിട്ടാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുന്നത്. ചില റിപ്പോര്‍ട്ടുകളിൽ പറയുന്നത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്യുന്ന ചടങ്ങില്‍ നിന്നുള്ള ചിത്രമാണിതെന്നാണ്. പൃഥ്വിയുടെ ചിത്രത്തിന് പിന്നിലായി കെപിഎസ്സി ലളിത ഇന്ദ്രന്‍സ്, മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് എന്നിവരുമുണ്ട്.
നിലവില്‍ ലൂസിഫറിന്റെ ചിത്രീകരണ തിരക്കുകളിലാണ് പൃഥ്വിയുള്ളത്. അതിന് ശേഷമായിരിക്കും മറ്റ് സിനിമകളില്‍ അഭിനയിക്കുന്നത്. ജൂലൈ യില്‍ റിലീസിനെത്തിയ മൈ സ്റ്റോറി, കൂടെ എന്നീ സിനിമകള്‍ ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജ്, റഹ്മാന്‍ എന്നിവര്‍ കേന്ദകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രണം ആണ് ഉടന്‍ റിലീസിനെത്തുന്ന സിനിമ.


Click it and Unblock the Notifications