പാത്തുവിനെ കൈയ്യിലെടുത്ത് പൃഥ്വിരാജ്, ചേട്ടന്‍ ഭാഗ്യവാനാണ്, പ്രാര്‍ത്ഥനയെക്കുറിച്ച് പറഞ്ഞത്

മലയാളത്തിന്റെ സ്വന്തം താരപുത്രികളിലൊരാളാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. അഭിനയത്തിലല്ല പാട്ടിലൂടെയായിരുന്നു ഈ താരപുത്രി വരവറിയിച്ചത്. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ഗാനം പാടിയത് പ്രാര്‍ത്ഥനയെന്ന പാത്തുവായിരുന്നു. അച്ഛന് വേണ്ടിയായിരുന്നു പാത്തു പാടിയത്. ആ ഗാനം ഏരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷമായാണ് പാത്തുവിനെ തേടി നിരവധി അവസരങ്ങളെത്തിയത്. ബോളിവുഡില്‍ നിന്നുള്ള അവസരങ്ങളും താരപുത്രിയെ തേടിയെത്തിയിരുന്നു. പ്രാര്‍ത്ഥനയെ അഭിനന്ദിച്ച് നിരവധി പേരായിരുന്നു എത്തിയത്.

പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് പ്രാര്‍ത്ഥനയ്ക്ക് ആശംസയുമായെത്തിയത്. പൃഥ്വിരാജും സോഷ്യല്‍ മീഡിയയിലൂടെ ചേട്ടന്റെ മകളെക്കുറിച്ച് പറഞ്ഞെത്തിയിരുന്നു. കുഞ്ഞായിരുന്ന സമയത്തുള്ള പാത്തുവിന്റെ ചിത്രമായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്. ഹാപ്പി ബര്‍ത്ത് ഡേ പാത്തുവെന്ന് പറഞ്ഞായിരുന്നു പൃഥ്വി ആശംസ പോസറ്റ് ചെയ്തത്. പ്രാര്‍ത്ഥനയേയും ടാഗ് ചെയ്തിരുന്നു.

ആശംസ അറിയിച്ചെത്തിയ കൊച്ചച്ഛന് നന്ദി പറഞ്ഞായിരുന്നു പ്രാര്‍ത്ഥന എത്തിയത്. കൊച്ചച്ഛനെ ഒ്‌രുപാട് ഇഷ്ടമാണെന്നും വൈകാതെ തന്നെ കാണാനാവുമെന്നാണ് പ്രതീക്ഷയെന്നും പാത്തു കുറിച്ചിരുന്നു. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ഇവരുടെ സംഭാഷണത്തെ ഏറ്റെടുത്തിട്ടിട്ടുള്ളത്. ഇതിനകം തന്നെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Prithviraj

കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷമായി ഐസൊലേഷനില്‍ കഴിഞ്ഞ വരികയാണ് പൃഥ്വിരാജ്. റിസല്‍ട്ട് നെഗറ്റീവായെന്നും ഒരാഴ്ച കൂടി നീരീക്ഷണത്തില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കി പൃഥ്വിരാജ് എത്തിയത്. ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു.തിരക്കുകള്‍ക്കിടയിലും ഇടയ്ക്ക് ചേട്ടനും കുടുംബത്തിനും അരികിലേക്ക് എത്താറുണ്ട് പൃഥ്വിരാജ്. സുപ്രിയയും പൂര്‍ണമയും സഹോദരിമാരും അടുത്ത സുഹൃത്തുക്കളുമാണ്. ഇടയ്ക്ക് ഇവരെല്ലാം ഒത്തുചേരാറുണ്ട്. ചേട്ടന്‍ ചെറുപ്രായത്തില്‍ വിവാഹിതനായതിനാല്‍ പാത്തു വലുതാവുമ്പോഴും ചേട്ടന് അധികം പ്രായമാവില്ലെന്ന് പൃഥ്വി ചൂണ്ടിക്കാണിച്ചിരുന്നു. പാത്തു വന്ന് ഇന്ദ്രായെന്നൊക്കെ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ അസൂയ തോന്നാറുണ്ടെന്നും പൃഥ്വി മുന്‍പ് തുറന്നുപറഞ്ഞിരുന്നുകുടുംബ ജീവിത്തെക്കുറിച്ചുള്ള കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പൃഥ്വി ഇങ്ങനെ പറഞ്ഞത്. അടുത്തിടെയും അഭിമുഖത്തിന്റെ വീഡിയോ വൈറലായി മാറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X