കോമഡി, ത്രില്ലര്‍, ഡ്രാമ, ആക്ഷന്‍! പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ ഒരു ഫാമിലി എന്റര്‍ടെയിനറാണ്!
പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ യില്‍ നിന്നും പുതിയ പോസ്റ്ററുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തൊന്നും പൃഥ്വിരാജിന്റെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പാണ് ചിത്രത്തിലുള്ളത്. കോമഡിയും ആക്ഷനും മുന്‍നിര്‍ത്തി ഒരുക്കുന്ന ബ്രദേഴ്‌സ് ഡേ ഒരു മുഴുനീള ഫണ്‍ മൂവിയായിരിക്കുമെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. ഏറെ കാലത്തിന് ശേഷം പൃഥ്വിരാജ് ഇത്തരമൊരു സിനിമയുടെ ഭാഗമാവുന്നു എന്നത് ആരാധകരിലും ആവേശമായി.

എന്നാല്‍ ബ്രദേഴ്‌സ് ഡേ മുഴുനീള ഹാസ്യ ചിത്രമല്ലെന്ന് പറഞ്ഞിരിക്കുകയാണ് ഷാജോണ്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് കലാഭവന്‍ ഷാജോണ്‍ സിനിമയെ കുറിച്ചും അതിന്റെ കഥയെ കുറിച്ചുമുള്ള സൂചന നല്‍കിയത്. കോമഡി, ത്രില്ലര്‍, ഡ്രാമ, ആക്ഷന്‍ എല്ലാം ചേര്‍ന്നൊരു ഫാമിലി എന്റര്‍ടെയിനറാണ് ബ്രദേഴ്‌സ് ഡേ. തന്റെ മിമിക്രി പശ്ചാതലം വെച്ച് കോമഡി മാത്രം പ്രതീക്ഷിച്ച് സിനിമ കാണാന്‍ വരരുതെന്നും ഷാജോണ്‍ പറയുന്നു.
Recommended Video
കാറ്ററിംഗുകാരനായ റോണി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അവസാനഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണാണ്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിങ്ങനെ നാല് നായികമാരാണ് ചിത്രത്തിലുള്ളത്. തമിഴ് നടന്‍ പ്രസന്നയും അഭിനയിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത്തവണത്തെ ഓണത്തിന് മുന്നോടിയായി സെപ്റ്റംബറില്‍ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications