»   » അല്‍ ഫെമിനിച്ചി പാറുവിനോടാണോ കളി! മമ്മൂക്കയെ ഇറക്കി കളിച്ചാലും ട്രോളന്മാര്‍ വെറുതേ വിടില്ല!

അല്‍ ഫെമിനിച്ചി പാറുവിനോടാണോ കളി! മമ്മൂക്കയെ ഇറക്കി കളിച്ചാലും ട്രോളന്മാര്‍ വെറുതേ വിടില്ല!

Written By:
Subscribe to Filmibeat Malayalam

പൃഥ്വിരാജ് പാര്‍വ്വതി കൂട്ടുകെട്ടിലെത്തുന്ന സിനിമയാണ് മൈസ്റ്റോറി. നവാഗതയായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും ഇന്നലെ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. പാര്‍വ്വതി മമ്മൂട്ടിയുടെ കസബയെ കുറിച്ച് നടത്തി പരാമര്‍ശം വിവാദമായതോടെ പാര്‍വ്വതിയുടെ സിനിമയില്‍ നിന്നും പുറത്ത് വരുന്ന പാട്ടുകള്‍ക്ക് ഡിസ്‌ലൈക്ക് പൂരമായിരുന്നു.

ലാലേട്ടന്റെ കഷ്ടപാടൊക്കെ വെറുതേയായി പോയോ? പുതിയ ലുക്കിന് അറഞ്ചം പുറഞ്ചം ട്രോള്‍!


എന്നാല്‍ ഇന്നലെ സാക്ഷല്‍ മമ്മൂട്ടി തന്നെയായിരുന്നു ട്രെയിലര്‍ പുറത്ത് വിട്ടത്. ഇതോടെ ഡിസ്‌ലൈക്ക് ചെയ്യാന്‍ കാത്തിരുന്നവര്‍ക്കെല്ലാം പണി പാലും വെളത്തില്‍ കിട്ടിയെന്ന അവസ്ഥയായി പോയി. ഇതോടെ പാര്‍വ്വതിയെ കണ്ടം വഴി ഓടിച്ചവരെ മമ്മൂക്ക കണ്ടം വഴി ഓടിച്ചെന്ന തരത്തില്‍ ട്രോളും വ്യാപകമായി കൊണ്ടിരിക്കുകയാണ്.


മൈസ്റ്റോറി ട്രെയിലര്‍

പൃഥ്വിരാജിന്റെയും പാര്‍വ്വതിയുടെയും മൈസ്റ്റോറിയിലെ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടിയായിരുന്നു ഇന്നലെ വൈകുന്നേരം ഫേസ്ബുക്കിലൂടെ ട്രെയിലര്‍ പുറത്ത് വിട്ടത്. ഇതോടെ സോഷ്യല്‍ മീഡിയ നിറയെ ട്രോളാണ്..


സത്യമല്ലേ,..

പാര്‍വ്വതിയോടുള്ള ദേഷ്യത്തിന് കയറി ഡിസ്‌ലൈക്ക് അടിച്ചെങ്കിലും മൈസ്‌റ്റോറിയിലെ ഈ പാട്ട് ഇഷ്ടപ്പെട്ടവരാണ് നമ്മളില്‍ പലരും.


രാജുവേട്ടന്‍ തകര്‍ത്തു

തുടക്കമേ മമ്മൂക്കാന്റെ കിടിലന്‍ സര്‍പ്രൈസ് ആയിരുന്നെങ്കിലും പിന്നീട് അങ്ങോട്ട് രാജുവേട്ടനായിരുന്നു തകര്‍ത്തത്.


ആര് കൊടുക്കും

മമ്മൂക്കയുടെ സിനിമയെ കുറിച്ച് മോശമായി പറഞ്ഞിട്ടും അത് വിവാദമാവുകയും ചെയ്തിട്ടും. അവരുടെ ട്രെയിലര്‍ ഇറക്കി ഇതുപോലെ ആര് ഇത്രയും സപ്പോര്‍ട്ട് കൊടുക്കും.


കരിയര്‍ ബെസ്റ്റ്

മൈസ്‌റ്റോറിയിലെ ഈ പാട്ട് കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു. പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ മറ്റൊരു ബെസ്റ്റ് സിനിമ തന്നെയാകും ഇതെന്ന്.


ഇക്ക ഫാന്‍സ്

മമ്മൂക്കയ്ക്ക് വേണ്ടി ഡിസ്‌ലൈക്ക് ചെയ്യാന്‍ ഓടി നടന്ന ഫാന്‍സ് മമ്മൂക്ക തന്നെ പാര്‍വ്വതിയ്ക്ക് വേണ്ടി ട്രെയിലര്‍ പുറത്ത് വിട്ടത് കണ്ട് കിളി പോയ ഫാന്‍സുകാര്‍.


ഡിസ്‌ലൈക്ക് ഉണ്ടാവും

ആരെ കൊണ്ട് വേണേല്‍ റിലീസ് ചെയ്യിപ്പിച്ചോളു. അതിപ്പോ സാക്ഷാല്‍ മമ്മൂട്ടി തന്നെയാണെങ്കിലും എന്റെ വക ഡിസ്‌ലൈക്ക് ഉണ്ടെന്ന് പറഞ്ഞ് നടക്കുന്ന ടീസം വേറെയുണ്ട്.


നീ പറഞ്ഞത് തെറ്റ്

ഒരാണിന് നഷ്ടപ്പെട്ടാല്‍ തിരിച്ച് കിട്ടാത്തതായി ഒന്നേയുള്ളു. അത് അവന്റെ മുടി ആണെന്നാണ് ട്രെയിലറില്‍ പറഞ്ഞത്. എന്നാല്‍ നീ പറഞ്ഞത് തെറ്റാണ്. അവന്റെ മുടി ആണത്.


ഈ ഫ്രെയിമുകളാണ്..

മൈസ്റ്റോറിയിലെ ഈ പാട്ട് എന്ത് കൊണ്ട് ഇഷ്ടമായി എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഈ ഫ്രെയിമുകളാണ്.
നിങ്ങള്‍ പറഞ്ഞ അഹങ്കാരി

തന്റെ സിനിമയെ കുറ്റം പറഞ്ഞു എന്ന ഒറ്റ കാരണം കൊണ്ട് ഫാന്‍സ് വേട്ടയാടുന്ന നടിയ്ക്കും സിനിമയ്ക്കും അതേ സിനിമയുടെ ട്രെയിലര്‍ തന്റെ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തു. നിങ്ങള്‍ പറഞ്ഞ ആ അഹങ്കാരി.


അറിഞ്ഞിരുന്നില്ല..

മൈ സ്റ്റോറിയുടെ ട്രെയിലര്‍ റിലീസിന് ശേഷം എല്ലാവരും ഹാപ്പിയായിരുന്നു. എന്നാല്‍ മമ്മൂക്കയുടെ സ്‌നേഹത്തിന് മുന്നില്‍ പാര്‍വ്വതി തലകുനിച്ചു.


സിനിമയുടെ വില അറിയാം..

ഒരു നടിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ ആ സിനിമയെ തകര്‍ത്ത് കളയാം എന്ന് കരുതിയോടാ.. സിനിമയുടെ വില അറിയാവുന്ന മമ്മൂക്കയെ കൊണ്ട് തന്നെ ട്രെയിലര്‍ ലോഞ്ച് ചെയ്യിപ്പിച്ചു.


മമ്മൂക്കയാണോ?

ഇന്ന് മൈ സ്‌റ്റോറിയുടെ ട്രെയിലര്‍ വരും. എന്നാല്‍ പ്രഥ്വിരാജ് അല്ല ലോഞ്ച് ചെയ്യുന്നത്. പക്ഷെ മമ്മൂക്ക ആയിരിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.


ഇതാണ് മറുപടി

തന്റെ സിനിമയെ ആളുകളുടെ മുന്നില്‍ വെച്ചും സോഷ്യല്‍ മീഡിയയിലൂടെയും അപമാനിച്ച പാര്‍വ്വതിയുടെ പടത്തിന്റെ ട്രെയിലര്‍ മമ്മൂട്ടിയുടെ പേജില്‍ കൂടി. ഇതിലും വലിയ മറുപടിയും ഇത്രയും നല്ല മനസും വേറെ ആര്‍ക്ക് കാണും.


അടുത്ത ഹിറ്റ്

റോമാന്‍സ്, ആക്ഷന്‍ കോംബോയിലേക്ക് മറ്റൊരു സൂപ്പര്‍ ഹിറ്റ് കൂടി വരുന്നുണ്ടെന്ന് ഏകദേശം ധാരണയായി.


ഞെട്ടിപോയി

മൈ സ്‌റ്റോറിയുടെ ട്രെയിലര്‍ ഇന്ന് വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഡിസ്‌ലൈക്ക് അടിക്കാന്‍ കാത്തിരുന്നതാണ്. എന്നാല്‍ മമ്മൂക്കയാണ് പുറത്ത് വിട്ടതെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി പോയി.


തകര്‍ത്തു

ഞാന്‍ ഒന്നും തെരഞ്ഞെടുക്കാറില്ല. ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടവനാണ്. മൈ സ്റ്റോറി ടീസര്‍ തകര്‍ത്തു. സിനിമ കാണാനായി പലരും 100 രൂപ മാറ്റി വെച്ചിരിക്കുകയാണ്.


തുടക്കം മാത്രമായിരുന്നു..

അന്ന് നമ്മള്‍ ഡിസ്‌ലൈക്ക് സെഞ്ച്വറി അടിച്ചത് വെറും ഒരു തുടക്കം മാത്രം. ട്രെയിലര്‍ ഇറങ്ങട്ടെ ഡബിള്‍ സെഞ്ച്വറി ആക്കുമെന്ന് കരുതിയിരുന്നതാണ്.. ഇക്ക ചതിച്ചു.


മൂഞ്ചി പോയി

ആരും ഡിസ്‌ലൈക്ക് അടിക്കരുതെന്നും ലൈക്ക് അടിച്ച് നമ്മൂടെ പവര്‍ കാണിച്ച് കൊടുക്കണമെന്നും പറയേണ്ടി വന്നു.. ശരിക്കും മൂഞ്ചിയ അവസ്ഥ.

ഇന്ദ്രന്‍സിന് അര്‍ഹിച്ച അംഗീകാരം! പാര്‍വ്വതി ഇച്ചിരി പാടുപെടും! ട്രോളന്മാര്‍ വെറുതേ വിടുമോ?


മമ്മൂട്ടിയാണ് മൈ സ്‌റ്റോറി ട്രെയിലര്‍ പുറത്തുവിട്ടത്, പൃഥ്വിക്കും പാര്‍വതിക്കും പിന്തുണയും അറിയിച്ചു

English summary
Prithviraj's My Story trailer released Mammootty, troll viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam