പുതിയ ട്രെന്‍ഡുമായി പൃഥ്വിരാജ്! പൃഥ്വിയ്ക്ക് ഗ്ലാമര്‍ കൂടി വരികയാണെന്ന് ആരാധകര്‍,പുതിയ ചിത്രം വൈറല്‍

ലൂസിഫറിലൂടെ സംവിധായകന്റെ റോളില്‍ തിളങ്ങി നില്‍ക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. പിന്നാലെ നായകനാവാന്‍ ഏറ്റെടുത്തിരിക്കുന്ന സിനിമകളെല്ലാം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. ബ്രദേഴ്‌സ് ഡേ എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രം ആരംഭിച്ചിരിക്കുകയാണ്. പൃഥ്വിരാജ് നിര്‍മ്മിക്കുന്ന സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും ഇതിവൃത്തമെന്താണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ വഴി പൃഥ്വിരാജ് പുറത്ത് വിട്ട ചിത്രമാണ് ചര്‍ച്ചയാവുന്നത്. കാലം മാറുന്നതിന് അനുസരിച്ച് പൃഥ്വിരാജിന് സൗന്ദര്യം കൂടി വരുന്നുണ്ടെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.

പൃഥ്വിയുടെ പുതിയ ചിത്രം

പൃഥ്വിയുടെ പുതിയ ചിത്രം

പൃഥ്വിരാജ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ഇക്കാര്യം പറഞ്ഞ് കൊണ്ട് സിനിമയിലെ പൃഥ്വിയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരുന്നു. നിറയെ പൂക്കളുള്ള കറുത്ത ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് കാറിനരികില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു താരം പുറത്ത് വിട്ടത്. ചിത്രം കണ്ടതോടെ പൃഥ്വിരാജിന് ഓരോ സിനിമകള്‍ കഴിയുംതോറും ഗ്ലാമറ് കൂടി വരികയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് ഇതേ കമന്റുമായി എത്തിയിരിക്കുന്നത്. മാത്രമല്ല പൂക്കളുള്ള ഷര്‍ട്ട് അടുത്ത ട്രെന്‍ഡ് ആക്കാനുള്ള വരവാണെന്നും ആരാധകര്‍ പറയുന്നു.

 ഡ്രൈവിംഗ് ലൈസന്‍സ്

ഡ്രൈവിംഗ് ലൈസന്‍സ്

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ഡ്രൈവിംഗ് ലൈസന്‍സ്. ഹണീ ബി 2 വിന് ശേഷം ജീന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയും സിനിമയ്ക്കുണ്ട്. ബിഗ് ബജറ്റില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ചിത്രം പൃഥ്വിരാജാണ് നിര്‍മ്മിക്കുന്നത്. പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേര്‍ന്ന് ആരംഭിച്ച പുതിയ നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജീക് ഫ്രെയിംസും ചേര്‍ന്നാണ് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മ്മിക്കുന്നത്. സച്ചിയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത്.

 ഇതിവൃത്തം എന്താവും?

ഇതിവൃത്തം എന്താവും?

ഡ്രൈവിംഗ് ലൈസന്‍സ് എന്ന് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതിനാല്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട കാര്യമാണ് സിനിമയ്ക്ക് ഇതിവൃത്തമാവുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അതേ സമയം ആഡംബര ആഡംബര കാറുകളോട് കമ്പമുള്ള ഒരു സൂപ്പര്‍ താരത്തിന്റെ റോളിലാണ് പൃഥ്വി അഭിനയിക്കുന്നതെന്നാണ് സൂചന. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂട് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിട്ടാണ് സുരാജ് അഭിനയിക്കുന്നതെന്നാണ് സൂചന. മിയ, ദീപ്തി സതി എന്നിവരാണ് നായികമാര്‍. ഒരു കംപ്ലീറ്റ് എന്റര്‍ടെയിനര്‍ ചിത്രമാണെന്ന് സൂചിപ്പിച്ച് കൊണ്ടെത്തുന്ന ചിത്രത്തിന് സുശിന്‍ ശ്യാം സംഗീതം പകരുന്നത്.

മറ്റ് സിനിമകള്‍

മറ്റ് സിനിമകള്‍

പൃഥ്വിരാജ് നായകനായിട്ടെത്തിയ നയന്‍ എന്ന ചിത്രമാണ് ഈ വര്‍ഷം ആദ്യമെത്തിയത്. പിന്നാലെ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറും റിലീസ് ചെയ്തു. ലൂസിഫറിന്റെ തിരക്ക് കഴിഞ്ഞതിന് ശേഷം കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തിലെത്തുന്ന ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിച്ചത്. ബ്രദേഴ്‌സ് ഡേ ഷൂട്ട് അവസാനിച്ചതിന് ശേഷമാണ് ഡ്രൈവിംഗ് ലൈസന്‍സ് ആരംഭിച്ചിരിക്കുന്നത്. ബ്ലെസിയുടെ സംവിധാനത്തിലെത്തുന്ന ആട് ജീവിതം, ശങ്കര്‍ രാമകൃഷ്ണനാണ് സംവിധാനം ചെയ്യുന്ന അയ്യപ്പന്‍ എന്നീ സിനിമകളാണ് പൃഥ്വിയുടേതായി ഇനി വരാനിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X