5 മാസം മുന്‍പുള്ള പൃഥ്വിരാജിന്റെ പ്രവചനം ഫലിച്ചു! അന്ന് സിനിമ റിലീസിനെ കുറിച്ച് താരം പറഞ്ഞത് വൈറൽ

തനിക്കൊരു സംവിധായകനാവാനാണ് ഇഷ്ടമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൃഥ്വിരാജ് പറഞ്ഞിരുന്നു. അന്ന് പറഞ്ഞത് പോലെ അദ്ദേഹം മികച്ചൊരു സംവിധായകനായി. സംവിധാനം ചെയ്ത ആദ്യ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറുകയും ചെയ്തു. മലയാള സിനിമയില്‍ മാറ്റങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്ന അപൂര്‍വ്വം ആളുകളില്‍ ഒരാള്‍ കൂടിയാണ് പൃഥ്വിരാജ്.

ഇപ്പോള്‍ കൊവിഡ് 19 കാരണം തിയറ്ററുകളെല്ലാം അടച്ചതോടെ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമകള്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് സിനിമാക്കാര്‍. ഒരു വിഭാഗം ഇതിന് തയ്യാറെടുക്കുമ്പോള്‍ വ്യാപകമായ എതിര്‍പ്പുമായി മറ്റൊരു കൂട്ടരും രംഗത്തുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നേരത്തെ പൃഥ്വിരാജ് പ്രവചിച്ചിരുന്നു എന്നതാണ് രസകരം.

പൃഥ്വിരാജ് പറഞ്ഞിരുന്നത്

അഞ്ച് മാസം മുന്‍പ് മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജ് മലയാള സിനിമയുടെ ഡിജിറ്റല്‍ റിലീസിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാവുകയാണ്. മനോരമ ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തിലായിരുന്നു മലയാള സിനിമയുടെ ഭാവി എന്തായിരിക്കും എന്ന ചോദ്യത്തിന് പൃഥ്വിരാജ് ഉത്തരം പറഞ്ഞത്. ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ വൈകാതെ സിനിമകള്‍ എത്തും എന്ന് തന്നെയായിരുന്നു അന്ന് താരം പറഞ്ഞത്. പൃഥ്വി പറഞ്ഞത് അധികം കാലതാമസമില്ലാതെ തന്നെ സംഭവിച്ചിരിക്കുകയാണ്.

പൃഥ്വിരാജ് പറഞ്ഞിരുന്നത്

'നമുക്ക് എല്ലാവര്‍ക്കും കിട്ടുന്ന സൂചനകള്‍ പോലെ തീര്‍ച്ചയായും സിനിമകള്‍ വളര്‍ന്ന് കൊണ്ടേയിരിക്കും. പക്ഷേ ഈ വളര്‍ച്ച നമ്മള്‍ പ്രതീക്ഷിക്കുന്ന ദിശയിലേക്ക് ആയിരിക്കില്ല. മാര്‍ക്കറ്റ് വലുതാകും. എനിക്ക് തോന്നുന്നത് പോകെ പോകെ ഡിജിറ്റല്‍ സ്‌പേസ് വലിയ സാധ്യതയായി മാറും. അങ്ങനെ വരുമ്പോള്‍ അതൊരു ഇന്‍ഡിപെന്‍ഡന്റ് മാര്‍ക്കറ്റായി രൂപം കൊള്ളും. അതിലേക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്ന സിനിമകള്‍ ഉണ്ടാവും.

പൃഥ്വിരാജ് പറഞ്ഞിരുന്നത്

ഭാവിയില്‍ ഒരു ശതമാനം സിനിമകള്‍ തിയറ്റര്‍ റിലീസുകളില്ലാതെ ഡിജിറ്റല്‍ പ്രീമിയര്‍ എന്നും പിന്നീട് സാറ്റലൈറ്റ് ടെലികാസ്റ്റ് എന്നുളളതിലേക്കും മാത്രം മാറും. അങ്ങനെയൊരു കാലഘട്ടം വരുമ്പോള്‍ അതിനെ താഴ്ത്തിക്കെട്ടി കാണേണ്ട കാര്യമില്ലെന്ന് നാം ഇന്നേ തിരിച്ചറിയണം. ഒരു സിനിമയുടെ ലക്ഷ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്.

 പൃഥ്വിരാജ് പറഞ്ഞിരുന്നത്

തിയറ്ററില്‍ വലിയ സ്‌ക്രീനില്‍ കാണേണ്ട സിനിമയാണെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ലാര്‍ജ് സ്‌കെയില്‍ സിനിമകള്‍ക്കായിരിക്കും തിയറ്ററിക്കല്‍ റണ്ണിന്റെ പ്രസക്തി ഉണ്ടാവുക. മാര്‍ട്ടിന്‍ സ്‌കോര്‍സെസി എന്ന പ്രമുഖ സംവിധായകന്‍ പണ്ട് അദ്ദേഹത്തിന്റെ ഒരു ഇന്റര്‍വ്യൂവില്‍ സിനിമകള്‍ തിയറ്ററിലാണ് കാണേണ്ടതെന്നും തിയറ്റര്‍ റിലീസ് വേണമെന്നും വളരെ ശക്തമായി വാദിച്ചിട്ടുണ്ട്.

പൃഥ്വിരാജ് പറഞ്ഞിരുന്നത്

പക്ഷേ അദ്ദേഹത്തിന്റെ ഡ്രീം പ്രോജക്ടായ ഐറിഷ്മാന്‍ അദ്ദേഹം ചെയ്തത് ഒരു ഒടിടി പ്ലാറ്റ്‌ഫോമിലാണ്. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടിയാണത് ചെയ്തത്. ഇതിനെ നമുക്ക് ഫൈറ്റ് ചെയ്യാന്‍ പറ്റില്ല. ഇതൊരു യാഥാര്‍ഥ്യമാണ്. നാളെ ഒരു സിനിമ തിയറ്ററില്‍ റിലീസ് ചെയ്യുന്നില്ല. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലാണ് കാണിക്കുന്നതെന്ന് പറഞ്ഞാല്‍ അതൊരു അണ്ടര്‍ അച്ചീവ്‌മെന്റായി കാണേണ്ട കാര്യമില്ല എന്നുള്ളതിലേക്ക് നാളെ മലയാള സിനിമയും എത്തിപ്പെടും. എന്നുമായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് പൃഥ്വിരാജ് പറഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X