പ്രണയവിവാഹമായിരുന്നു, ഫേസ്ബുക്കിലൂടെയാണ് ഡാലിനെ പരിചയപ്പെട്ടത്, ഹണിമൂണ്‍ ആഘോഷിക്കാനായില്ലെന്നും രസ്ന
ഊഴമെന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് രസ്ന പവിത്രന്. പൃഥ്വിരാജിന്റേയും ദുല്‍ഖര്‍ സല്‍മാന്റേയും സഹോദരിയെ അവതരിപ്പിച്ചായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. വിവാഹത്തോടെ അഭിനയരംഗത്തുനിന്നും ഇടവേളയെടുത്ത തരം തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഡാലിന് സുകുമാരനെയായിരുന്നു രസ്ന വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
പ്രണയത്തെക്കുറിച്ചും വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഫേസ്ബുക്കിലെ ഫോട്ടോയ്ക്ക് കീഴില്‍ കമന്റിട്ടായിരുന്നു ഡാലിന് രസ്നയുമായി പരിചയത്തിലായത്.

പ്രണയിച്ച് വിവാഹിതരായി
പ്രണയവിവാഹമായിരുന്നു രസ്നയുടേത്. ഫേസ്ബുക്ക് ഫ്രണ്ടായിരുന്നു ഡാലിന്. ആ പരിചയമാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിയത്. അത്ര ആക്ടീവായിരുന്നില്ല ഫേസ്ബുക്കില്‍. അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള തീരുമാനത്തിലായിരുന്നു. അതിനിടയിലായിരുന്നു ഡാലിന്റെ കമന്റ് ശ്രദ്ധിച്ചത്. എന്റെ ഫോട്ടോയ്ക്ക് കീഴിലായി കമന്റുമായെത്തുകയായിരുന്നു ഡാലിന്.

ചാറ്റിലൂടെ
ഡാലിന്റെ കമന്റിന് രസ്ന മറുപടി നല്‍കിയിരുന്നു. അങ്ങനെയാണ് ചാറ്റ് ചെയ്ത് തുടങ്ങിയത്. പിന്നീട് ഫോൺ നമ്പർ കൈമാറുകയായിരുന്നു. ഇതിന് ശേഷം വിളിച്ച് സംസാരിക്കാന്‍ തുടങ്ങി. രാവിലെ ആറ് മണിക്കൊക്കെ ഞങ്ങളുടെ ഫോൺ വിളി തുടങ്ങുമായിരുന്നു. സംസാരം ചിലപ്പോൾ രണ്ട് രണ്ടര മണിക്കൂറൊക്കെ നീളും. അങ്ങനെയിരിക്കെയാണ് ചേച്ചി ഇത് ശ്രദ്ധിച്ചത്. അതോടെ ചേച്ചിക്ക് ഡാലിനെ പരിചയപ്പെടുത്തുകയായിരുന്നു.

പോസിറ്റീവ്
എല്ലാത്തിനേയും പോസിറ്റീവായി സമീപിക്കുന്ന സ്വഭാവമാണ് ഡാലിന്റേത്. ആദ്യം മുതലേ തന്നെ രസ്നയെ ആകര്‍ഷിച്ചതും ഇക്കാര്യമായിരുന്നു. സംസാരിച്ചപ്പോഴും പോസിറ്റീവ് ഫീലിങ്ങായിരുന്നുയ അധികം ബഹളമോ ഒച്ചപ്പാടോയൊന്നുമില്ലാത്ത മിതഭാഷിയായ ഒരാള്‍. സുരേഷ് ഗോപിയെ എനിക്കൊരുപാട് ഇഷ്ടമാണ്. ഡാലിനും അദ്ദദേഹത്തിന്റെ ഫാനാണ്. ഇടയ്ക്ക് അദ്ദേഹത്തിന്റെ ഡയലോഗുകള്‍ അനുകരിച്ച് ഡാലിന് എന്നെ ചിരിപ്പിക്കാറുണ്ടായിരുന്നുവെന്നും രസ്ന പറയുന്നു.

ആദ്യമായി കണ്ടത്
ആ സമയത്ത് ഡാലിന് ഹൈദരാബാദില്‍ ജോലി ചെയ്ത് വരികയായിരുന്നു. കൊച്ചിയിലേക്ക് ഞാന്‍ വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ പ്രത്യേകിച്ചൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ അവിടെ എത്തിയപ്പോള്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നു ഡാലിന്. അന്നാണ് ആദ്യമായി നേരില്‍ കണ്ടത്. അല്പം മസില് പിടിത്തമുണ്ടായിരുന്നു ഡാലിന്. പഞ്ചാര വര്ത്താനങ്ങളൊന്നുമില്ലാത്ത പ്രണയമായിരുന്നു ഞങ്ങളുടേത്.
Recommended Video

വിവാഹ ശേഷം
ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിലാണ് ഡാലിന് ഇപ്പോള്‍ ജോലി ചെയ്യുന്നത്. വിവാഹ ശേഷം ഞാനും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു. ആലുവക്കാരനായ ഡാലിനും കണ്ണൂരുകാരിയായ ഞാനും ഇപ്പോള്‍ ബാംഗ്ലൂരിലെ ദേവനഹള്ളിയിലാണ് താമസിക്കുന്നത്.ഡാലിന് ലീവ് കിട്ടുന്ന സമയത്ത് നാട്ടിലേക്ക് വരാറുണ്ട്. കൊവിഡ് കാലമായതിനാല്‍ ഹണിമൂണ്‍ പോലും ശരിക്കും ആഘോഷിക്കാനായിട്ടില്ല. വിവാഹ ശേഷവും അഭിനയിക്കുന്നതിന് വീട്ടിലെല്ലാവര്‍ക്കും സമ്മതമാണെന്നും രസ്ന പറയുന്നു,


Click it and Unblock the Notifications











