സുപ്രിയയ്‌ക്കൊപ്പം പുത്തന്‍വണ്ടിയില്‍ പൃഥ്വിരാജിന്റെ കറക്കം! പിന്തുടര്‍ന്ന് ആരാധകരും! പിന്നെ നടന്നതോ

ലേറ്റസ്റ്റ് മോഡല്‍ വാഹനങ്ങളും മറ്റ് ഉപകരണങ്ങളും സ്വന്തമാക്കുകയെന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് താരങ്ങള്‍. ആഗ്രഹങ്ങള്‍ ഓരോന്നായി നേടിയാണ് ഓരോരുത്തരും മുന്നേറുന്നത്. കടുത്ത വാഹനപ്രേമിയാണ് താനെന്ന് പൃഥ്വിരാജ് നേരത്തെ തുറന്നുപറഞ്ഞിരുന്നു. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു അദ്ദേഹം ലംബോര്‍ഗിനി സ്വന്തമാക്കിയത്. ലംബോര്‍ഗിനിയിലെ വരവിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെയായിരുന്നു ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. ഇപ്പോഴിതാ റേഞ്ച് റോവറാണ് ഈ കുടുംബത്തിലെ താരം. പുതിയ അതിഥി എത്തിയ കാര്യത്തെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ചത് സുപ്രിയയായിരുന്നു. ക്ഷണനേരം കൊണ്ടാണ് താരപത്‌നിയുടെ പോസ്റ്റ് വൈറലായി മാറിയത്. വാഹനം സ്വന്തമാക്കുന്നതിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരത്താണ് ജനിച്ച് വളര്‍ന്നതെങ്കിലും കൊച്ചിയിലാണ് പൃഥ്വിരാജ് സെറ്റിലായത്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ തനി കൊച്ചിക്കാരനായി മാരിയിരിക്കുകയാണ് താരം. പുതിയ ഫ്‌ളാറ്റ് സ്വന്തമാക്കിയതിന്റെ വിശേഷമൊക്കെ നേരത്തെ പങ്കുവെച്ചിരുന്നു. പുത്തന്‍ വാഹനത്തിലുള്ള കറക്കത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്. കാക്കനാട് പരിസരത്ത് വെച്ചാണ് ആരാധകര്‍ താരത്തെ കണ്ടത്. ഇതിനിടയില്‍ പകര്‍ത്തിയ ചിത്രം ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സുപ്രിയയും അലംകൃതയ്ക്കുമൊപ്പമുള്ള കറക്കമായിരിക്കുമല്ലേയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.

Prithviraj

പുത്തന്‍ വാഹനം സ്വന്തമാക്കാനായി എത്തിയപ്പോള്‍ അല്ലിയെ കണ്ടില്ലല്ലോ എന്ന് ആരാധകര്‍ ചോദിച്ചിരുന്നു. അല്ലിയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. മകളെക്കുറിച്ച് വാചാലരാവാറുണ്ടെങ്കിലും അപൂര്‍വ്വമായി മാത്രമാണ് മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. ഇതേക്കുറിച്ച് നിരവധി തവണ ആരാധകര്‍ ചോദിച്ചിരുന്നു. പിറന്നാള്‍ ദിനത്തിലായിരുന്നു പൃഥ്വി മകളുടെ ഫോട്ടോയുമായി എത്തിയത്. ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ സെറ്റില്‍ അല്ലിയുമുണ്ടായിരുന്നു. ഡാഡയെ കളിക്കാന്‍ വിളിക്കുന്ന മകളെക്കുറിച്ച് വാചാലയായി സുപ്രിയ എത്തിയിരുന്നു.

ചിത്രത്തിന് കടപ്പാട്: പൃഥ്വിരാജ് ഫാന്‍സ് ഗ്രൂപ്പ്‌

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X