സുപ്രിയയ്ക്കും മോഹന്‍ലാലിനുമൊപ്പം നിറകണ്ണുകളുമായി പൃഥ്വി! അന്ന് ശരിക്കും കരഞ്ഞിരുന്നോ? മറുപടി ഇങ്ങനെ
മോഹന്‍ലാലിന്റെ കടുത്ത ഫാനാണ് താനെന്ന് പറഞ്ഞ പൃഥ്വിരാജ് ഫവയ പ്രൗഢിയിലേക്ക് അദ്ദേഹത്തെ തിരികെക്കൊണ്ടുവന്നിരിക്കുകയാണ് ഇപ്പോള്‍. 2000 ന് മുന്‍പ് തന്നെ താനദ്ദേഹത്തിന്റെ ഫാനായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ദോഹയില്‍ സ്വകാര്യ എഫ് എം സ്റ്റേഷന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. പത്മരാജന്‍ സിനിമകളിലെ ലാലേട്ടനേയും അദ്ദേഹത്തിന്‍രെ ഡയലോഗുമൊക്കെയാണ് തന്നെ സ്വാധീനിച്ചത്. നരസിഹം ഷാജി കൈലാസിന്റെ അള്‍ട്ടിമേറ്റ് മിടുക്കാണ്. തിയേറ്ററുകളില്‍ പോയി കൈയ്യടിക്കാനും ആര്‍പ്പിവിളിക്കാനുമൊക്കെ തനിക്കേറെ ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു.
സിനിമയെക്കുറിച്ചുള്ള കൃത്യമായ ധാരണ തനിക്കുണ്ടായിരുന്നു. 6 മണിക്കൂറെടുത്താണ് താന്‍ സിനിമയെക്കുറിച്ച് മോഹന്‍ലാലിന് വിവരിച്ച് നല്‍കിയത്. തന്റെ ടീമിലെ ആളുകള്‍ക്ക് വേണ്ടിയും സിനിമയെക്കുറിച്ച് വിശദീകരിച്ചിരുന്നു. തീരുമാനമെടുക്കുമ്പോഴാണ് ശരിക്കും വ്യത്യാസം തോന്നിയത്. പൃഥ്വിയെ വെച്ചൊരു സിനിമ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അതിനായി അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാലത് നടക്കാതെ പോവുകയായിരുന്നു. ബ്രേക്കില്ലാതെ ചിത്രീകരണം നടക്കുമ്പോഴും എല്ലാ കാര്യങ്ങളേയും കൂളായി മാനേജ് ചെയ്തിരുന്നു പൃഥ്വിയെന്ന് ആന്റണി പെരുമ്പാവൂരും സാക്ഷ്യപ്പെടുത്തുകയായിരുന്നു.

എറണാകുളത്തെ കവിത തിയേറ്ററില്‍ വെച്ചായിരുന്നു മോഹന്‍ലാലും പൃഥ്വിയും കുടുംബസമേതം സിനിമ കണ്ടത്. സിനിമ കഴിഞ്ഞ് ഇറങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. നിറഞ്ഞ കണ്ണുകളുമായി മോഹന്‍ലാലിനും സുപ്രിയയ്ക്കുമൊപ്പം നില്‍ക്കുന്ന പൃഥ്വിരാജിന്റെ ചിത്രം പ്രചരിച്ചിരുന്നു. അന്ന് ശരിക്കും പൃഥ്വി കരഞ്ഞിരുന്നോയെന്നായിരുന്നു ആരാധകരും ചോദിച്ചത്. അതിന് മുന്‍പുള്ള 2 ദിവസവും താനുറങ്ങിയിരുന്നില്ലെന്നായിരുന്നു പൃഥ്വി നല്‍കിയ മറുപടി.


Click it and Unblock the Notifications











