അല്ലിക്ക് താടി പിടിച്ച് വലിക്കാന്‍ ഇഷ്ടമാണല്ലോ? സുപ്രിയയുടെ കമന്‍റിന് മറുപടിയുമായിപൃഥ്വിരാജ്!
സോഷ്യല്‍ മീഡിയയില്‍ സജീവമായ പൃഥ്വിരാജ് പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം മിക്കപ്പോഴും വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മാത്രമല്ല മറ്റ് വിശേഷങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്. ആടുജീവിതത്തിനായി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരമിപ്പോള്‍. സിനിമയ്ക്കായി പരമാവധി മെലിയാനുളള ശ്രമത്തിലാണ് താനെന്ന് താരം പറഞ്ഞിരുന്നു. മൂന്ന് മാസത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമായാണ് ആടുജീവിതത്തിന്റെ ചിത്രീകരണം വീണ്ടും തുടങ്ങുന്നത്. ഇതാദ്യമായാണ് തങ്ങള്‍ക്ക് പൃഥ്വിയെ ഇത്രയും അധികം സമയം ഫ്രീയായി കിട്ടുന്നതെന്നും അല്ലിയും താനും അതാഘോഷമാക്കുമെന്നും സുപ്രിയ നേരത്തെ പറഞ്ഞിരുന്നു.
താടിക്കാരനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ചും സുപ്രിയ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പൃഥ്വിരാജ് പുതിയൊരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് കീഴില്‍ കമന്റുമായി സുപ്രിയയും എത്തിയിരുന്നു. ആ താടിയില്‍ ഞങ്ങളും കുടുങ്ങുമല്ലോയെന്നായിരുന്നു സുപ്രിയയുടെ കമന്റ്. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് പൃഥ്വിരാജ്. നിന്റെ മോള്‍ക്ക് താടിപിടിച്ച് വലിക്കാന്‍ ഇഷ്ടമാണല്ലോയെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഇവരുടെ സംഭാഷണത്തെ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.

നിങ്ങള്‍ വീട്ടില്‍ സംസാരിക്കാറില്ലേയെന്നായിരുന്നു ഒരാളുടെ ചോദ്യം. ഭര്‍ത്താവിന്‍രെ പോസ്റ്റിന് കീഴില്‍ ഭാര്യ കമന്റുമായെത്തുമ്പോള്‍ ഒരു രസമല്ലേയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. നിന്റെ മോള്‍ എന്നല്ല നമ്മുടെ മോള്‍ എന്നല്ലേ പറയേണ്ടതെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതിനിടയില്‍ രഞ്ജിത്ത് അമ്പാടിയുടെ ഭാര്യയും കമന്റുമായി എത്തിയിരുന്നു. ആടുജീവിതത്തിലെ നജീബിന് നല്‍കേണ്ട മേക്കപ്പിനെക്കുറിച്ചും മെറ്റീരിയലിനെക്കുറിച്ചും ആലോചിച്ച് ഇവിടൊരാള്‍ക്ക് ഉറക്കം പോയെന്നും എന്റെ ടെന്‍ഷന്‍ ഇതാണെങ്കില്‍ സുപ്രിയയുടെ ടെന്‍ഷന്‍ ഊഹിക്കാവുന്നതേയുള്ളൂവെന്നുമായിരുന്നു ലക്ഷ്മി രഞ്ജിത്തിന്റെ കമന്റ്.


Click it and Unblock the Notifications