twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മധുരരാജയുടെ മൂന്നാം ഭാഗത്തിലെ സൂര്യ ഞാനായിരിക്കണേ! വൈശാഖിനോട് പൃഥ്വിരാജ്! കാണൂ!

    |

    നടനായ പൃഥ്വിരാജിനെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സംവിധായകനായ പൃഥ്വിരാജിനെയോ, അതിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ലൂസിഫറിലൂടെയാണ് അത് സംഭവിക്കുന്നത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ മാര്‍ച്ച് 28നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. മധുരരാജയുടെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെയായാണ് ലൂസിഫര്‍ ട്രെയിലറെത്തിയത്. മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ചിത്രങ്ങളുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. ഇത്തവണത്തെ വിഷു ബോക്‌സോഫീസ് ആര്‍ക്കായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്.

    മമ്മൂട്ടിയുടെ ഫോട്ടോ കാണുമ്പോള്‍ പൃഥ്വിയെ കിണറ്റിലിടാന്‍ തോന്നുന്നു! താരപുത്രന്‍റെ മറുപടി! കാണൂ!മമ്മൂട്ടിയുടെ ഫോട്ടോ കാണുമ്പോള്‍ പൃഥ്വിയെ കിണറ്റിലിടാന്‍ തോന്നുന്നു! താരപുത്രന്‍റെ മറുപടി! കാണൂ!

    നാളുകള്‍ക്ക് ശേഷം ബോക്‌സോഫീസ് പൂരപ്പറമ്പാവാന്‍ പോവുകയാണ്. വിഷു റിലീസിന് തുടക്കമിടുന്നത് ലൂസിഫറാണ്. മാര്‍ച്ച് 28ന് ലൂസിഫറും പിന്നാലെയായി മറ്റ് സിനിമകളുമെത്തുകയാണ്. ഏപ്രില്‍ 12നാണ് മധുരരാജ എത്തുന്നത്. പക്കാ എന്റര്‍ടൈനര്‍ ചിത്രവുമായാണ് വൈശാഖും സംഘവും ത്തെുന്നത്. 9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പോക്കിരിരാജയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നത്. ലൂസിഫറിന്റെ ട്രെയിലര്‍ പങ്കുവെച്ച് പൃഥ്വിയെ അഭിനന്ദിച്ചിരുന്നു വൈശാഖ്. ഇപ്പോഴിതാ അദ്ദേഹത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരപുത്രന്‍.

    അരവിന്ദ് സാമിക്കൊപ്പം ആടിപ്പാടിയ റോജ എവിടെയായിരുന്നു? വില്ലത്തിയായി മധുബാലയെത്തുന്നു! കാണൂ!അരവിന്ദ് സാമിക്കൊപ്പം ആടിപ്പാടിയ റോജ എവിടെയായിരുന്നു? വില്ലത്തിയായി മധുബാലയെത്തുന്നു! കാണൂ!

    വൈശാഖിന് നന്ദി

    വൈശാഖിന് നന്ദി

    ലൂസിഫറിന്റെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ പൃത്വിരാജിനെ അഭിനന്ദിച്ച് സിനിമാപ്രവര്‍ത്തകരുമെത്തിയിരുന്നു. അമേസിങ്ങ് ഷോട്ട് ബൈ രാജു , ഔട്ട്‌സ്റ്റാന്റിങ്ങ് ട്രെയിലര്‍, ഓള്‍ ദി ബെസ്റ്റ് ലൂസിഫറെന്ന് പറഞ്ഞായിരുന്നു വൈശാഖെത്തിയത്. നവാഗത സംവിധായകനായി തുടക്കം കുറിക്കുന്ന പൃഥ്വിരാജിന് ലഭിച്ച മികച്ച അംഗീകാരങ്ങളിലൊന്നുകൂടിയായിരുന്നു ഇത്. ഇപ്പോഴിതാ സംവിധായകന് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്‍രെ പോസ്റ്റിന് കീഴിലായാണ് പൃഥ്വി കമന്റ് പോസ്റ്റ് ചെയ്തത്.

    സൂര്യയേയും വിളിക്കണേ

    സൂര്യയേയും വിളിക്കണേ

    ടീസര്‍ ഷെയര്‍ ചെയ്തതിന് നന്ദി, മധുരരാജയ്ക്കും ടീമിനും വിജയാശംസ നേരുന്നു. മൂന്നാം ഭാഗത്തിനായി സൂര്യയേയും വിളിക്കണേയെന്നുള്ള കൈകൂപ്പിയുള്ള പൃഥ്വിയുടെ മറുപടി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പോക്കിരിരാജയില്‍ രാജയുടെ സഹോദരനായ സൂര്യയായി എത്തിയത് പൃഥ്വിരാജായിരുന്നു. സൂര്യയ്ക്കായി രാജ നടത്തുന്ന ശ്രമങ്ങളും ആ സ്‌നേഹുമൊക്കെ നമ്മള്‍ കണ്ടതാണ്. മൂന്നാം ഭാഗമൊരുക്കുമ്പോള്‍ തന്നെത്തന്നെ സൂര്യയാക്കണെയെന്നാണ് അദ്ദേഹത്തിന്റെ റിക്വസ്റ്റ്.

     മധുരരാജയില്‍ ഇല്ല

    മധുരരാജയില്‍ ഇല്ല

    മധുരരാജയുടെ പ്രഖ്യാപനവേള മുതല്‍ ആരാധകര്‍ ചോദിച്ചിരുന്നൊരു ചോദ്യമുണ്ടായിരുന്നു സൂര്യയായി പൃഥ്വി എത്തുമോയെന്ന്. മമ്മൂട്ടി-പൃഥ്വി സഹോദര കോംപിനേഷന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കിയ സിനിമയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുമ്പോള്‍ ഇത്തവണ പൃഥ്വി ഒപ്പമില്ല. തമിഴകത്തിന്റെ സ്വന്തം താരമായ ജയ് യാണ് ചിത്രത്തില്‍ സൂര്യയായി എത്തുന്നത്. പോക്കിരിരാജയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാനായി താല്‍പര്യമുണ്ടായിരുന്നുവെങ്കിലും തന്നെ ആരും വിളിച്ചിരുന്നില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

    രാജയുടെ രണ്ടാം വരവ്

    രാജയുടെ രണ്ടാം വരവ്

    8 വര്‍ഷത്തിന് ശേഷമാണ് പോക്കിരിരാജയുടെ രണ്ടാം ഭാഗവുമായി മമ്മൂട്ടിയും സംഘവും എത്തുന്നത്. സ്വര്‍ണ്ണാഭരണങ്ങളും സിങ്കം സ്‌റ്റൈല്‍ മീശയം ഷോളുമൊക്കെയായിരുന്നു രാജയുടെ ട്രേഡ് സീക്രട്ട്. പുലിമുരുകന് ശേഷം വൈശാഖ്- ഉദയ്കൃഷ്ണി-പീറ്റര്‍ ഹെയ്ന്‍ ടീം ഒരുമിക്കുകയാണ് മധുരരാജയിലൂടെ. ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളേയും തിരുത്തിയ ചിത്രമായിരുന്നു പുലിമുരുകന്‍. ഇത്തവണത്തെ വെക്കേഷനിലും അതാവര്‍ത്തിക്കുമോയെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

    കരിയറിലെ ബിഗ് ബജറ്റ് ചിത്രം

    കരിയറിലെ ബിഗ് ബജറ്റ് ചിത്രം

    മമ്മൂട്ടിയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് മധുരരാജ. നെല്‍സണ്‍ ഐപ്പാണ് കോടികള്‍ മുടക്കി ചിത്രം നിര്‍മ്മിക്കുന്നത്. അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാര്‍, , അന്ന തുടങ്ങി നാല് നായികമാരാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ജഗപതി ബാബുവാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ താരങ്ങളെല്ലാം മധുരരാജയിലുണ്ട്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കുലുമൊക്കെ സിനിമ റിലീസ് ചെയ്യുന്നുണ്ട്.

    ബോക്‌സോഫീസിലെ പോരാട്ടം

    ബോക്‌സോഫീസിലെ പോരാട്ടം

    മമ്മൂട്ടിയും മോഹന്‍ലാലും, മലയാളത്തിലെ താരരാജാക്കന്‍മാര്‍ ബോക്‌സോഫീസില്‍ ഒരുമിച്ചെത്തിയപ്പോഴൊക്കെ ആരാധകരും അതാഘോഷമാക്കി മാറ്റിയിരുന്നു. സിനിമയുടെ പള്‍സറിയുന്ന അഭിനേതാവായി മികവ് തെളിയിച്ച പൃഥ്വിരാജിന്റെ പിന്‍ബലത്തോടെയാണ് മോഹന്‍ലാല്‍ ലൂസിഫറുമായെത്തുന്നത്. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മാസ്സ് എന്റര്‍ടൈനറുമായാണ് മമ്മൂട്ടി എത്തുന്നത്. എല്ലാതരത്തിലുമുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാനാവുന്ന സിനിമയെന്ന അവകാശവാദത്തോടെയാണ് രാജ രണ്ടാം വരവിനൊരുങ്ങുന്നത്.

    English summary
    Prithviraj's request to Maduraraja director
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X