മമ്മൂക്ക ദേഷ്യം വന്നാല്‍ ചീത്ത വിളിക്കും! അത് കഴിഞ്ഞാലോ? പൃഥ്വിരാജിന്‍റെ വെളിപ്പെടുത്തല്‍ വൈറല്‍!
മലയാളത്തിന്റെ അഭിമാനതാരങ്ങളിലൊരാളാണ് മമ്മൂട്ടി. അദ്ദേഹത്തെക്കുറിച്ച് വാചാലരായി ആരാധകര്‍ മാത്രമല്ല താരങ്ങളും സംവിധായകരുമൊക്കെ എത്താറുമുണ്ട്. പുറമേ ഗൗരവപ്രകൃതവും കാര്‍ക്കശ്യക്കാരനുമൊക്കെയായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. അടുത്തറിഞ്ഞവരിലൊരാള്‍ പോലും ഇക്കാര്യം സമ്മതിക്കാറില്ല. മമ്മൂട്ടിയെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. വിവിധ താരങ്ങളുടെ ആരാധകരെല്ലാം സംഗമിച്ച വേദിയില്‍ വെച്ചായിരുന്നു താരം മെഗാസ്റ്റാറിനെക്കുറിച്ച് വാചാലനായത്.
മമ്മൂട്ടിയോടുള്ള ഇഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞത് ആദ്യമെത്തിയത് ഒരു ആരാധികയായിരുന്നു. ഈ പട്ടണത്തില്‍ ഭൂതമെന്ന ചിത്രമാണ് ആദ്യം കണ്ടതെന്നും അന്ന് തുടങ്ങിയ ഇഷ്ടമാണ്. ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. ഓഡീഷനിലൂടെയാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. അന്ന് ലൊക്കേഷനിലേക്ക് മമ്മൂക്ക ആദ്യമായെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല. വിദ്യാര്‍ത്ഥികളെല്ലാമുണ്ടായിരുന്നു. കാണാനേ പറ്റിയിരുന്നില്ല. പിറ്റേ ദിവസമായിരുന്നു അദ്ദേഹത്തിന്‍രെ പിറന്നാള്‍. അദ്ദേഹമായിരുന്നു ആഘോഷത്തിലേക്ക് തങ്ങളെ വിളിച്ചതെന്നും ആരാധിക പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് പൃഥ്വിരാജ് തനിക്ക് മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

നിര്‍മ്മാണത്തില്‍ മാത്രം
ദി ഗ്രേറ്റ് ഫാദറില്‍ താന്‍ നിര്‍മ്മാണ പങ്കാളിയായിരുന്നുവെന്ന് മാത്രം. ആ ഒരൊറ്റ ബന്ധം മാത്രമാണ് തനിക്ക് ചിത്രവുമായുണ്ടായിരുന്നത്. ആ നിര്‍മ്മാണക്കമ്പനിക്ക് അതുകൊണ്ട് വലിയ ലാഭമുണ്ടായെന്നുള്ളത് മറ്റൊരു കാര്യമെന്നും പൃഥ്വിരാജ് പറയുന്നു. ഇക്കാര്യത്തില്‍ മമ്മൂക്കയോട് താനാണ് നന്ദി പറയേണ്ടത്. അച്ഛനൊരു സിനിമാനടനായതിനാല്‍ കുട്ടിക്കാലത്ത് തന്നെ മോഹന്‍ലാലിനേയും മമ്മൂട്ടിയേയുമൊക്കെ അറിയുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മമ്മൂട്ടിയുടെ വീട്ടില്‍
കുടുംബപരമായി ലാലേട്ടന്റെ വീടുമായാണ് കൂടുതല്‍ ബന്ധം. എന്നാല്‍ കുട്ടിക്കാലത്ത് താന്‍ കൂടുതലും സമയം ചെലവഴിച്ചത് മമ്മൂക്കയുടെ വീട്ടിലായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. അന്നേ മമ്മൂക്ക മലയാള സിനിമയിലെ ഏറ്റവും കൂടുതല്‍ ബ്രാന്‍ഡ് ന്യൂ ഇലക്ട്രോണിക്‌സ് സ്വന്തമാക്കിയ ആളായിരുന്നു. ഏറ്റവും നല്ല വാഹനങ്ങളുള്ള, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുള്ള , സ്റ്റൈലിഷായ താരം മമ്മൂക്കയാണ്. അതിന് ഇന്നും ഒരു മാറ്റവുമില്ല.

ഇന്ന് കിട്ടും
മറ്റന്നാള്‍ ഇറങ്ങാന്‍ പോവുന്ന ഫോണ്‍ മമ്മൂക്കയുടെ കൈയ്യില്‍ ഇന്ന് കിട്ടും. അതങ്ങനെയാണ്. മമ്മൂക്കയെക്കുറിച്ച് പറയുമ്പോള്‍, ഇത്രയും ജനുവിനായ മനുഷ്യന്‍ വളരെ കുറച്ചേയുണ്ടാവുള്ളൂ. ദേഷ്യം വന്നാല്‍ മമ്മൂക്ക ചീത്ത വിളിക്കും, എന്നാല്‍ അത് കഴിഞ്ഞ് സ്‌നേഹത്തോടെ ഭക്ഷണം വിളമ്പിത്തരും. നമുക്ക് ഭക്ഷണം വിളമ്പിത്തന്നതിന് ശേഷമേ അദ്ദേഹം കഴിക്കാനിരിക്കൂ. അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നാല്‍ ഭക്ഷണം വിളമ്പിത്തരുന്നത് അദ്ദേഹമാണ്. ഭയങ്കര ജനുവിനായ മനുഷ്യനാണ്.

ആരാധന ഇക്കാര്യത്തില്‍
മമ്മൂക്കയോട് തനിക്ക് ആരാധന തോന്നിയത് ഇക്കാര്യത്തിലാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഒരുപാട് യാത്ര ചെയ്തിട്ടുള്ളയാളാണ്, അദ്ദേഹം കാണാത്ത രാജ്യങ്ങള്‍ ഇനിയുണ്ടോ എന്ന് തപ്പേണ്ടിയിരിക്കുന്നു. ക്വാളിഫൈഡ് ലോയറാണ്. വണ്‍ ഓഫ് ദി വേള്‍ഡ്‌സ് ഫൈനസ്റ്റ് ആക്ടറാണ്. ഒരു സംവിധായകന്റെ സ്വപ്‌നമാണ് അത് പോലൊരു ആക്ടറെ കൈയ്യില്‍ കിട്ടുകയെന്നുള്ളത്. എന്നാലും ഇന്നും അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു മലയാളി ഗ്രാമീണനുണ്ട്. ിന്നും നഷ്ടപ്പെടുത്താതെ അദ്ദേഹം അത് നിലനിര്‍ത്തുന്നുണ്ട്. ഇത് തന്നെ അത്ഭുതപ്പെടുത്തിയ കാര്യമാണ്.

പാഷനും ഡെഡിക്കേഷനും
സിനിമയോടുള്ള അദ്ദേഹത്തിന്‍രെ പാഷനും ഡെഡിക്കേഷനും എന്നും തന്നെ ഞെട്ടിച്ചിട്ടുണ്ട്. ഒരു മുഴുനീള സിനിമയില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്. പോക്കിരിരാജയില്‍ രാജയുടെ സഹോദരനായ സൂര്യയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിയായിരുന്നു. ഈ സിനിമയ്ക്കിടയിലെ മറക്കാനാവാത്ത അനുഭവത്തെക്കുറിച്ചും പൃഥ്വിരാജ് വിവരിച്ചിരുന്നു.

ജിമ്മിലേക്ക് പോയത്
അന്ന് 6ന് എഴുന്നേറ്റ് 6.30 ഒക്കെ ആയപ്പോഴാണ് താന്‍ ജിമ്മിലേക്ക് പോയത്. ാ സമയത്ത് മമ്മൂക്ക അവിടെയുണ്ട്. മുക്കാല്‍ മണിക്കൂറോളമായി മമ്മൂക്ക അവിടെയുണ്ടായിരുന്നു. എന്തിനാണ് ഇത്ര നേരത്തെ വരുന്നതെന്നും റിലാക്‌സായിട്ടൊക്കെ വന്നാല്‍ പോരായിരുന്നോയെന്ന് അദ്ദേഹത്തിനോട് ചോദിച്ചിരുന്നു. നമ്മളീ ചെയ്യുന്ന സിനിമയില് നല്ല സുന്ദരന്‍മാരായിരിക്കുക, ഈ സിനിമയ്ക്ക് വേണ്ടി,സംവിധായകന് വേണ്ടി, നിര്‍മ്മാതാവിന് വേണ്ടി നമ്മളങ്ങനെയായിരിക്കുക. അത് നമ്മുടെ ഉത്തരവാദിത്തമാണ്. ശരിക്കും എന്റെ കണ്ണ് തുറപ്പിച്ച സംഭവങ്ങളിലൊന്നായിരുന്നു അത്.

ആദ്യ ചിത്രം പോലെ
ഇത്രയും വലിയ ലെഗസി ക്രിയേറ്റ് ചെയ്തിട്ടും ഒരു സിനിമ സ്വീകരിക്കുമ്പോള്‍ അത് അദ്ദേഹത്തിന്റെ ആദ്യ സിനിമയെന്ന ലെവലിലാണ് മമ്മൂക്ക ചെയ്യാറുള്ളത്. അത് ശരിക്കും ഇന്‍സ്പിരേഷനാണ്. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലകളിലുളളവര്‍ക്കും ഇത് വലിയ പ്രചോദനമാണ്. മമ്മൂക്കയെ വെച്ചൊരു സിനിമ ചെയ്യുകയെന്നുള്ളത് തന്‍രെ സ്വപ്‌നമാണ്.

മനസ്സിലൊരു പ്രൊജക്ടുണ്ട്
എല്ലാവരേയും പോലെ നിരന്തരമായി സിനിമ സംവിധാനം ചെയ്യാന്‍ കഴിയുന്നയാളല്ല താന്‍. താനൊരു അഭിനേതാവാണ്. വല്ലപ്പോഴും അതിന്റെ ഇടയില്‍ സിനിമ ചെയ്യാന്‍ എനിക്ക് സാധിക്കുമായിരിക്കും. മാത്രമല്ല മമ്മൂക്കയെ നായകനാക്കി സിനിമ ചെയ്യുമ്പോള്‍ ആ ബഹുമാനം താന്‍ കൊടുക്കണം. അത്രയും തറോയായി ഒരു സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയിരിക്കണം. മമ്മൂക്കയെ വെച്ചുള്ളൊരു സിനിമ മനസ്സിലുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ലൂസിഫറിന്റെ ലോഞ്ചിനിടയില്‍ മമ്മൂട്ടി പൃഥ്വിരാജിന് ഓപ്പണ്‍ ഡേറ്റ് കൊടുത്തിരുന്നു.


Click it and Unblock the Notifications