ബിരുദധാരിയല്ല വെറും പ്ലസ് ടുക്കാരനാണ്! ടീച്ചറെ തിരുത്തി പൃഥ്വിരാജ്! വീഡിയോ വൈറലാവുന്നു!
യുവതലമുറയ്ക്ക് പ്രചോദനമേകുന്ന തരത്തിലാണ് പൃഥ്വിരാജ് സംസാരിക്കാറുള്ളത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം അദ്ദേഹം താരമായി മാറുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്‍രെ സംസാരമാണ്. സദസ്സിനെ പിടിച്ചിരുത്തുന്ന തരത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. പൃഥ്വിരാജിന്‍രെ പുതിയ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പുതിയ സിനിമയായ ഡ്രൈവിങ് ലൈസന്‍സിന്റെ ഷൂട്ടിങ്ങിനിടയിലാണ് അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്. സ്‌കൂളിലെ ആര്‍ട്‌സ് ഡേ നടക്കുന്ന അന്ന് സിനിമയുടെ ചിത്രീകരണവും നടക്കുന്നുണ്ടായിരുന്നു.
ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് പൃഥ്വിരാജായിരുന്നു. എഞ്ചിനീയറിംഗ് ബിരുദധാരി എന്ന വിശേഷണത്തോടെയായിരുന്നു പ്രിന്‍സിപ്പാള്‍ താരത്തെ പ്രസംഗിക്കാനായി ക്ഷണിച്ചത്. വേദിയിലെത്തിയ താരമാവട്ടെ ഇതില്‍ തിരുത്ത് വരുത്തുകയായിരുന്നു. നിങ്ങളുടെ ടീച്ചര്‍ പറഞ്ഞത് നുണയാണെന്നും താന്‍ വെറും പന്ത്രണ്ടാം ക്ലാസുകാരനാണെന്നുമായിരുന്നു താരം പറഞ്ഞത്.

എല്ലാവരും മിടുക്കന്‍മാരും മിടുക്കികളുമാണ്. ഇന്നല്ലെങ്കില്‍ നാളെ നിങ്ങളുടെ ഉള്ളിലെ കഴിവുകള്‍ നിങ്ങള്‍ തിരിച്ചറിയും. നിങ്ങളെ പഠിപ്പിക്കുന്ന പാഠങ്ങള്‍ക്കപ്പുറം നിങ്ങള്‍ക്ക് സ്വയം പഠിക്കാന്‍ മാത്രം സാധിക്കുന്ന ഒരുപിടി പാഠങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റുമുണ്ട്. അത് പഠിക്കാന്‍ മറക്കാതിരിക്കുക, ഇതായിരുന്നു അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. വീഡിയോ കാണാം.


Click it and Unblock the Notifications