For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൂസിഫറിന് രണ്ടാം ഭാഗം? കാണാന്‍ ഇനിയുമുണ്ടെന്ന് പൃഥ്വിരാജ്! വീണ്ടും സര്‍പ്രൈസ് നല്‍കി പൃഥ്വിയുടെ മാസ്

  |

  റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും ലൂസിഫറിനെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ നിറയെ. അടുത്ത കാലത്തൊന്നും ലഭിക്കാത്ത അത്രയും ജനപ്രീതിയാണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ബോക്‌സോഫീസില്‍ പുതിയൊരു വിപ്ലവം സൃഷ്ടിച്ചെന്ന് വേണം പറയാന്‍. 2019 ല്‍ ഏറ്റവുമധികം സാമ്പത്തിക നേട്ടം സ്വന്തമാക്കിയ സിനിമയായി ലൂസിഫര്‍ മാറിയിരിക്കുകയാണ്.

  പൃഥ്വിരാജോ മോഹന്‍ലാലോ തുടങ്ങി സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിടുന്ന കുറിപ്പുകള്‍ക്കെല്ലാിം വലിയ പ്രധാന്യമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ആരാധകരെ ആശയക്കുഴപ്പത്തിലാക്കി കൊണ്ട് പൃഥ്വിയുടെ പോസ്റ്റ് വന്നിരിക്കുകയാണ്. താരം എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാവുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

  പൃഥ്വിയുടെ പോസ്റ്റ്...

  പൃഥ്വിയുടെ പോസ്റ്റ്...

  ബുധനാഴ്ച രാവിലെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പൃഥ്വിരാജ് ഒരു ചിത്രം പങ്കുവെച്ചത്. കണ്ണിന് കാണാന്‍ കഴിയുന്നതിനെക്കാള്‍ കൂടുതല്‍ ഉണ്ട് എന്ന ക്യാപ്ഷനോടെയായിരുന്നു താരം ചിത്രം പങ്കുവെച്ചത്. ഇതോടെയാണ് ആരാധകരും ആശയക്കുഴപ്പത്തിലായത്. നേരത്തെ പല സര്‍പ്രൈസുകള്‍ പൃഥ്വിരാജ് പുറത്ത് വിട്ടിട്ടുണ്ടെങ്കിലും ലൂസിഫറിനെ സംബന്ധിച്ചുള്ള എന്തോ ഒരു കാര്യമാണ് ഈ പറഞ്ഞതിലുള്ളതെന്നാണ് ആരാധകര്‍ ഊഹിക്കുന്നത്. പൃഥ്വിയുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ പലവിധ സംശയങ്ങളും പലതരം വാര്‍ത്തകളായി രൂപപ്പെട്ട് തുടങ്ങിയിരിക്കുകയാണ്.

   ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു!

  ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു!

  ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു എന്നതാണ് ചിലര്‍ കണ്ടെത്തിയിരിക്കുന്നത്. അതേ സമയം പൃഥ്വിയുടെ സംവിധാനത്തില്‍ വേറെ ഏതെങ്കിലും സിനിമ വരാനുണ്ടോ എന്ന സംശയത്തിനും മുന്‍തൂക്കം ലഭിച്ചിരിക്കുകയാണ്. ലൂസിഫറിനെ കടത്തിവെട്ടുന്നൊരു സിനിമ പൃഥ്വി സംവിധാനം ചെയ്യുമെന്നാണ് ചിലര്‍ പറയുന്നത്. ലൂസിഫറില്‍ പരാമര്‍ശിക്കുന്ന ഇല്ലുമിനാറ്റി അംഗമായ അബ്രഹാം ഖുറേഷിയെ കുറിച്ചൊരു ചിത്രമാണോ അണിയറിയിലുള്ളതെന്നും ആരാധകര്‍ ചോദിക്കുന്നു. ഇങ്ങനെ അര്‍ത്ഥം വെച്ച് സംസാരിക്കാതെ നേരെ ചെവ്വേ പറഞ്ഞ് കൂടേയെന്നും തുടങ്ങി പൃഥ്വിയുടെ പോസ്റ്റിന് താഴെ കമന്റുകളുടെ ബഹളമാണ്.

   ലൂസിഫര്‍ മിന്നിക്കുന്നു..

  ലൂസിഫര്‍ മിന്നിക്കുന്നു..

  പൃഥ്വിരാജ് സുകുമാരന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന വാര്‍ത്ത വന്നപ്പോള്‍ ആരാധകരും ആവേശത്തിലായിരുന്നു. ഒടുവില്‍ മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന സിനിമ ഒരുക്കിയ പൃഥ്വി മാര്‍ച്ച് 28 ന് ആ ചിത്രം തിയറ്ററുകളിലേക്ക് എത്തിച്ചിരിക്കുകയാണ്. നടന്‍ മുരളി ഗോപിയുടെ തിരക്കഥയിലൊരുക്കിയ ചിത്രം ബിഗ് ബജറ്റില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മ്മിച്ചത്. മുരളി ഗോപിയുടെ കിടിലന്‍ തിരക്കഥകളില്‍ ഒന്നായി ലൂസിഫര്‍ മാറിയിരിക്കുകയാണ്. പൃഥ്വിയുടെ സംവിധാനത്തിനും കൈയടി ലഭിക്കുന്നുണ്ട്.

   സാമ്പത്തിക ലാഭം കൊയ്യുന്നു

  സാമ്പത്തിക ലാഭം കൊയ്യുന്നു

  മികച്ച പ്രേക്ഷക പ്രശംസ സ്വന്തമാക്കിയത് മാത്രമല്ല ബോക്‌സോഫീസിലും തരംഗമായിരിക്കുകയാണ് ലൂസിഫര്‍. റിലീസിനെത്തി ആറ് ദിവസം കഴിയുമ്പോഴും സിനിമയ്ക്ക് ടിക്കറ്റ് ലഭിക്കുന്നില്ലെന്നാണ് പലരുടെയും പരാതി. അത്രയും തിരക്കാണ് സിനിമയ്ക്ക് അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. ആഗോളതലത്തില്‍ നൂറ് കോടിയ്ക്ക് അടുത്ത് സിനിമ കളക്ഷന്‍ വാരിക്കൂട്ടിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. കൃത്യമായ കളക്ഷന്‍ വിവരം നിര്‍മാതാക്കള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ അതുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

   ഇനിയും സിനിമ ഉണ്ടാവുമോ

  ഇനിയും സിനിമ ഉണ്ടാവുമോ

  ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് പൃഥ്വിരാജിനെ സംബന്ധിച്ചിടത്തോളം വലിയൊരു സ്വപ്‌നമായിരുന്നു. ലൂസിഫര്‍ സംവിധാനം ചെയ്ത് അത് നിറവേറ്റിയ താരം ഇനിയും സിനിമ സംവിധാനം ചെയ്യുമോ എന്നതാണ് ഇനി അറിയാനുള്ളത്. ലൂസിഫറിന്റെ ജയപരാജയങ്ങള്‍ പോലെയായിരിക്കും താന്‍ അടുത്ത സിനിമ സംവിധാനം ചെയ്യുന്നത്. ലൂസിഫര്‍ പ്രേക്ഷകര്‍ സ്വീകരിച്ചില്ലെങ്കില്‍ ഇനി സംവിധാനത്തില്‍ ഉണ്ടാവില്ലെന്ന് വരെ പൃഥ്വി പറഞ്ഞിരുന്നു. എന്തായാലും ലൂസിഫര്‍ വിജയിച്ചതോടെ ഒരു അഡാറ് സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാം എന്ന സൂചനയാണ് ലഭിക്കുന്നത്.

  English summary
  Prithviraj's surprise post in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X