അല്ലിക്ക് പാര്‍ട്ടി വേണം നച്ചൂയെന്ന് പൃഥ്വി! എന്‍റെ അല്ലിയെ കാണാന്‍ ഉടനെത്തുമെന്ന് നസ്രിയയും!

ബാലതാരമായി അരങ്ങേറി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായി മാറിയതാണ് നസ്രിയ നസീം. അവതാരകയായി തുടക്കം കുറിച്ച താരത്തിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. പാട്ടിലും അഭിനയത്തിലും ഒരുപോലെ കഴിവ് തെളിയിച്ചാണ് നസ്രിയ മുന്നേറിയത്. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഫഹദ് ഫാസിലും നസ്രിയയും പ്രണയത്തിലായത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്താനായി തീരുമാനിക്കുകയായിരുന്നു ഇരുവരും. വിവാഹത്തോടെയുള്ള ഇടവേള അവസാനിപ്പിച്ച് കൂടെയിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. കൂടെയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു നസ്രിയയും പൃഥ്വിരാജും അടുത്ത സുഹൃത്തുക്കളായി മാറിയത്.

പൃഥ്വിക്ക് മാത്രമല്ല സുപ്രിയയ്ക്കും അല്ലിക്കുമൊക്കെ ഏറെയിഷ്ടമാണ് നസ്രിയയെ. സുപ്രിയയ്‌ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചായിരുന്നു അടുത്തിടെ നസ്രിയ എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. കഴിഞ്ഞ ദിവസമായിരുന്നു നസ്രിയ പിറന്നാളാഘോഷിച്ചത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നെത്തിയത്. അതിനിടയിലാണ് തന്റെ കുഞ്ഞനിയത്തിക്ക് ആശംസ അറിയിച്ച് പൃഥ്വിരാജ് എത്തിയത്. ഹാപ്പി ബര്‍ത്ത് ഡേ ബേബി സിസ്്, കം സൂണ്‍ നസ്രി, അല്ലിക്ക് പാര്‍ട്ടി വേണമെന്നുമായിരുന്നു പൃഥ്വിരാജ് കുറിച്ചത്. കൂടെയെന്ന ചിത്രത്തിലെ മനോഹരമായ ചിത്രവും പൃഥ്വിരാജ് പങ്കുവെച്ചിരുന്നു.

Prithviraj

സഹോദരന് നന്ദിയെന്നറിയിച്ചായിരുന്നു നസ്രിയ എത്തിയത്. നസ്രി ഉടനെ തന്നെ തിരിച്ചെത്തുനെന്നും പാര്‍ട്ടി ഉടനുണ്ടാവുമെന്നും നസ്രിയ പറഞ്ഞിരുന്നു. അല്ലിയെ പെട്ടെന്ന് തന്നെ കാണുമെന്നും താരം കുറിച്ചിട്ടുണ്ട്. പൃഥ്വിരാജും സുപ്രിയയും അല്ലിക്കായി തല്ലുകൂടുമ്പോള്‍ ഇടയിലേക്ക് കയറി നസ്രിയയും എത്താറുണ്ട്. ഇവരുടെ തമാശകളും രസകരമായ നിമിഷങ്ങളുമൊക്കെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. നസ്രിയയെപ്പോലൊരു അനിയത്തി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് താനാഗ്രഹിച്ചിരുന്നതായി മുന്‍പ് പൃഥ്വിരാജ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X