പൃഥ്വിരാജിന്റെ കുടുംബ ജീവിതം ഇത്രയും ഭയാനകമായിരുന്നോ? പ്രണയദിനത്തില്‍ സത്യം വെളിപ്പെടുത്തി താരം!
വീണ്ടുമൊരു വാലന്റ്റൈന്‍സ് ഡേ ആഘോഷിക്കുകയാണ് എല്ലാവരും. കമിതാക്കളും ഭാര്യ ഭര്‍ത്താക്കാന്മാരുമെല്ലാം പ്രണയദിനത്തില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടും ഓര്‍മ്മകള്‍ തുറന്ന് പറഞ്ഞും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. അക്കൂട്ടത്തില്‍ നടന്‍ പൃഥ്വിരാജുമുണ്ട്. തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള സ്വപ്‌നങ്ങളും എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ സംഭവിച്ചതും ട്രോള്‍ രൂപത്തിലാണ് താരം അവതരിപ്പിച്ചരിക്കുന്നത്.

ഭാര്യ സുപ്രിയയ്‌ക്കൊപ്പം നില്‍ക്കുന്ന രണ്ട് ചിത്രങ്ങളായിരുന്നു വാലന്റ്റൈന്‍സ് ഡേ പ്രമാണിച്ച് പൃഥ്വിരാജ് പുറത്ത് വിട്ടത്. ഒന്നില്‍ സ്‌നേഹനിധിയായി നില്‍ക്കുന്ന സുപ്രിയയും മറ്റൊന്നില്‍ ക്രൂരതയോടെയുള്ള സുപ്രിയയുമായിരുന്നു. ഭാര്യ പറയുന്നത് ഭര്‍ത്താവ് കേള്‍ക്കാതിരുന്നാല്‍ ഇതാണ് അവസ്ഥയെന്ന് താരം സൂചിപ്പിച്ചിട്ടുണ്ട്. ഒരു സൈഡില്‍ പ്രണയവും മറുഭാഗത്ത് കലിപ്പും അടങ്ങിയതാണ് തന്റെ ജീവിതമെന്ന് തമാശ രൂപേണ അവതരിപ്പിച്ചിരിക്കുകയാണ് താരം.
വാലന്റ്റൈന്‍സ് ഡേ സ്‌പെഷ്യല്‍ എന്ന് പറഞ്ഞാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതിനൊപ്പം താന്‍ സ്വയം ട്രോളിയതാണെന്ന് ഹാഷ് ടാഗും താരം ഇട്ടിട്ടുണ്ട്. ഇതിന് മുന്‍പ് ഈ ആഴ്ചത്തെ വനിതയുടെ കവര്‍ ചിത്രമായി എത്തിയത് പൃഥ്വിയും സുപ്രിയയുമായിരുന്നു. പൃഥ്വിയ്‌ക്കൊപ്പം പൊക്കം അഡ്ജസ്റ്റ് ചെയ്ത നിന്നതിന് സുപ്രിയെ ട്രോളി ഒരു ആരാധകന്‍ കമന്റിട്ടിരുന്നു. ഇതിന് സുപ്രിയ തന്നെ ചുട്ട മറുപടിയും കൊടുത്തിരുന്നു.


Click it and Unblock the Notifications