സുപ്രിയയുടെ കൈപിടിച്ച് പൃഥ്വിരാജ് ഗുരുവായൂരില്‍! മനോഹരമായ ഓര്‍മ്മ പങ്കുവെച്ച് താരപത്‌നി!
പൃഥ്വിരാജിനെ മാത്രമല്ല ഭാര്യ സുപ്രിയയേയും ആരാധകര്‍ക്ക് ഏറെയിഷ്ടമാണ്. പൃഥ്വിരാജ് പ്രഡക്ഷന്‍സിന്റെ കാര്യങ്ങളുമായി പിന്നണിയില്‍ സുപ്രിയയും സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ സുപ്രിയ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചും മകളായ അലംകൃതയെക്കുറിച്ചുമൊക്കെ വാചാലയായി സുപ്രിയ എത്താറുണ്ട്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി അടുത്തിടെയായിരുന്നു പൃഥ്വിരാജ് വീട്ടിലേക്ക് തിരിച്ചെത്തിയത്.
ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി ജോര്‍ദാനിലേക്ക് പോയ സംഘം അവിടെ കുരുങ്ങുകയായിരുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി കൊച്ചിയില്‍ തിരിച്ചെത്തിയ താരം ക്വാറന്റൈനില്‍ കഴിഞ്ഞതിന് ശേഷമായാണ് സുപ്രിയയ്ക്കും അലംകൃതയ്ക്കും അരികിലേക്ക് എത്തിയത്. പൃഥ്വിരാജിനൊപ്പം ഗുരുവായൂരില്‍ പോയപ്പോഴുള്ള ചിത്രം പങ്കുവെച്ച് കഴിഞ്ഞ ദിവസം സുപ്രിയ മേനോന്‍ എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ചിത്രം നിമിഷനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. 9 വര്‍ഷം മുന്‍പുള്ള ഫോട്ടോയാണ് ഇതെന്നും സുപ്രിയ വ്യക്തമാക്കിയിട്ടുണ്ട്.

ഗുരുവായൂരില്‍ പോയപ്പോള്‍
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൃഥ്വിരാജിന്റെ കൈ പിടിച്ച് ഗുരുവായൂരിലേക്ക് പോയ ഫോട്ടോയുമായാണ് സുപ്രിയ മേനോന്‍ എത്തിയത്. പൃഥ്വിരാജിന്റെ കൈപിടിച്ചുള്ള സുപ്രിയയുടെ ഫോട്ടോ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. അമ്പലത്തിന്റെ നടയില്‍ നിന്നെടുത്ത ഫോട്ടോയാണ്. പൃഥ്വിരാജ് മുണ്ടും വേഷ്ടിയുമണിഞ്ഞപ്പോള്‍ ചുരിദാറിലായിരുന്നു സുപ്രിയ.

സൂപ്പര്‍ ഫോട്ടോ
അച്ഛന്‍ കൊച്ചിനേയും കൈയ്യില്‍ പിടിച്ച് വരണ പോലെയുണ്ട്, സൂപ്പര്‍ ഫോട്ടോ, ഇതായിരുന്നു ഒരാളുടെ കമന്റ്. ഞങ്ങളും ഇത് പോലെ തന്നെയാണെന്നും ഭര്‍ത്താവിന് നല്ല ഉയരമുണ്ടെന്നുമായിരുന്നു മറ്റൊരു ആരാധിക പറഞ്ഞത്. 9 വര്‍ഷം മുന്‍പ് നിങ്ങള്‍ തമ്മില്‍ ഇത്രയും ഹൈറ്റ് വ്യത്യാസം ഉണ്ടായിരുന്നോയെന്നായിരുന്നു മറ്റൊരാളുടെ സംശയം. എങ്ങനെയാണ് ഇത് അഡ്ജസ്റ്റ് ചെയ്യുന്നതെന്നുള്ള ചോദ്യങ്ങളും ഫോട്ടോയ്ക്ക് കീഴിലുണ്ട്.

സോഷ്യല്‍ മീഡിയയില്‍
സോഷ്യല്‍ മീഡിയയിലൂടെയാണ് സുപ്രിയയും പൃഥ്വിരാജും പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. മകളെക്കുറിച്ച് വാചാലരായും ഇവരെത്താറുണ്ട്. മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാത്തതിനെക്കുറിച്ച് ആരാധകര്‍ പറയാറുമുണ്ട്. സിനിമയില്‍ അഭിനയിക്കാതെ തന്നെ താരമായി മാറിയ താരപുത്രികളിലൊരാളാണ് അലംകൃത. ഡാഡ വീട്ടിലേക്ക് തിരിച്ചുവന്ന സന്തോഷത്തിലാണ് അല്ലി ഇപ്പോള്‍. ലോക് ഡൗണ്‍ എന്ന് തീരുമെന്നും ഡാഡ എന്ന് തിരിച്ച് വരുമെന്നുമായിരുന്നു മുന്‍പ് മകളുടെ ചോദ്യമെന്ന് സുപ്രിയ പറഞ്ഞിരുന്നു.

സുപ്രിയയെക്കുറിച്ച്
എന്നെ എല്ലാ അവസ്ഥയിലും കണ്ടിട്ടുള്ളയാളാണ് സുപ്രിയ എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. അധികം സുഹൃത്തുക്കളില്ലാത്തയാളായ തന്റെ അടുത്ത സുഹൃത്തും സുപ്രിയയാണ്. സിനിമാജീവിതത്തിലും വ്യക്തി ജീവിതത്തിലും ശക്തമായ പിന്തുണയാണ് സുപ്രിയ പൃഥ്വിരാജിന് നല്‍കുന്നത്. അഭിനേതാവിന്റെ ലെവലില്‍ നിന്നും പൃഥ്വി നിര്‍ദേശം പറയുമ്പോള്‍ നിര്‍മ്മാതാവായാണ് താന്‍ ചിന്തിക്കാറുള്ളതെന്നും മുന്‍പൊരു അഭിമുഖത്തിനിടയില്‍ സുപ്രിയ പറഞ്ഞിരുന്നു.

പുതിയ ലുക്ക്
ആടുജീവിതത്തിനായി നീട്ടി വളര്‍ത്തിയ താടി കളഞ്ഞുള്ള പൃഥ്വിരാജിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ദിവസങ്ങള്‍ക്ക് ശേഷം താടി കളഞ്ഞുവെന്നും ആരാണ് ഇതിന്റെ പുറകിലെന്ന് അറിയാമല്ലോയെന്നുമായിരുന്നു താരം പറഞ്ഞത്. വീട്ടിലേക്ക് തിരിച്ചെത്തിയ താരം ജിമ്മിലെ വര്‍ക്കൗട്ടും തുടങ്ങിയിരുന്നു. പുതിയ മുഖത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ലുക്കിലാണല്ലോ പൃഥ്വിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.


Click it and Unblock the Notifications