മമ്മൂട്ടിക്ക് പിന്നാലെ അലംകൃത! പിറന്നാളുകാരിയുടെ മുഖം കാണുന്ന ചിത്രവുമായി പൃഥ്വിയും സുപ്രിയയും! കാണൂ
യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് പൃഥ്വിരാജ്. താരകുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടൊരു ദിനമാണിന്ന്. സുപ്രിയയുടെയും പൃഥ്വിയുടെയും ജീവിതത്തിലേക്ക് അലംകൃതയെന്ന അല്ലിയെത്തിയിട്ട് നാല് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. അത്തരത്തില്‍ ഭാവിതലമുറയില്‍ നായികയായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരപുത്രികളിലൊരാള്‍ അലംകൃതയാണെന്നാണ് വിലയിരുത്തല്‍. നിവിന്‍ പോളിയുടെയും ആസിഫ് അലിയുടെയും മക്കളുടെ കൂടെ നായികയായി അല്ലി അഭിനയിക്കുന്നതിനെക്കുറിച്ചുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൃഥ്വിരാജും സുപ്രിയയും മകളുടെ മുഖം കാണുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
പൃഥ്വിരാജാണ് ഫേസ്ബുക്കിലൂടെ മകളുടെ പിറന്നാളിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയതും ആശംസ നേര്‍ന്ന് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലാണ് സുപ്രിയ ഫോട്ടോ ഷെയര്‍ ചെയ്തത്. അലംകൃതയുടെ ഫോട്ടോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേര്‍ താരപുത്രിക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.

അലംകൃതയ്ക്ക് നാല് വയസ്സ്
താരങ്ങളെക്കുറിച്ച് മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. മല്ലിക സുകുമാരന്റെ കൊച്ചുമകള്‍ സോഷ്യല്‍ മീഡിയയുടെ പൊന്നോമന താരപുത്രിയാണ്. ക്ഷണനേരം കൊണ്ടാണ് താരപുത്രിയുടെ ചിത്രങ്ങളും വിശേഷങ്ങളും തരംഗമായി മാറാറുള്ളത്. അപൂര്‍വ്വമായി മാത്രമേ അല്ലിയുടെ മുഖം കാണുന്ന തരത്തിലുള്ള ചിത്രം താരദമ്പതികള്‍ പുറത്തുവിടാറുള്ളൂ. പൊതുചടങ്ങുകള്‍ക്കും മറ്റും പങ്കെടുക്കാനെത്തുമ്പോള്‍ മകളെ കാണാറില്ലെന്നുള്ളതാണ് മറ്റൊരു കാര്യം. അലംകൃതയെന്ന അല്ലിക്ക് ഇപ്പോള്‍ നാല് വയസ്സ് തികഞ്ഞിരിക്കുകയാണ്.

പൃഥ്വിരാജിന്റെ ആശംസ
മകളുടെ ജീവിതത്തിലെ ഓരോ വളര്‍ച്ചയും അടുത്ത് നിന്ന് കാണുന്നയാളാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം ഇക്കാര്യം പങ്കുവെക്കാറുമുണ്ട്. ആദ്യമായി സ്‌കൂളില്‍ പോയതിനെക്കുറിച്ചൊക്കെ അദ്ദേഹം കുറിച്ചിരുന്നു. എന്റെ സണ്‍ഷൈനിന് ഇന്ന് നാല് വയസ്സ്, മമ്മയ്ക്കും ദാദയ്ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല, ആശംസകളും സ്‌നേഹവും അറിയിച്ചവര്‍ക്ക് നന്ദിയെന്നാണ് പൃത്വി കുറിച്ചിട്ടുള്ളത്. ചിരിച്ച് നില്‍ക്കുന്ന അലംകൃതയുടെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

സുപ്രിയയുടെ കുറിപ്പ്
ഡാഡ മാത്രമല്ല മമ്മയും അല്ലിക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുപ്രിയ ആശംസ നേര്‍ന്നത്. നാല് വര്‍ഷങ്ങള്‍, നിന്റെ സാന്നിധ്യം കൊണ്ട് മമ്മയുടെയും ഡാഡയുടെയും ജീവിതം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു അല്ലിയെന്നാണ് താരപത്‌നി കുറിച്ചിട്ടുള്ളത്. നിരവധി പേരാണ് ഇവരുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുള്ളത്. ഡാഡയുടെ മകള്‍ എന്ന് പറഞ്ഞ് നേരത്തെ പൃഥ്വി പോസ്റ്റിട്ടപ്പോള്‍ അത് സമ്മതിക്കില്ലെന്ന് പറഞ്ഞ് സുപ്രിയ രംഗത്തെത്തിയിരുന്നു. നസ്രിയ എത്തിയാണ് ഇവരുടെ വഴക്ക് അവസാനിപ്പിച്ചത്.

മകളെക്കുറിച്ച് വാചാലരാവുന്ന താരദമ്പതികള്‍
മകളെക്കുറിച്ച് വാചാലരാവുന്ന താരദമ്പതികളാണ് ഇരുവരും. പുതിയ വിശേഷങ്ങളും കൃത്യമായി പങ്കുവെക്കാറുണ്ട്. ഭാവിയില്‍ അവള്‍ ആരായിരിക്കരുത് എന്ന് മാത്രമേ താന്‍ തീരുമാനിച്ചിട്ടുള്ളൂവെന്നും ആരാവണമെന്നത് അവളുടെ തീരുമാനമാണെന്നും പൃഥ്വി പറഞ്ഞിരുന്നു. സ്‌കൂളില്‍ ചട്ടമ്പിയായിരിക്കും അവളെന്നും താരം പറഞ്ഞിരുന്നു. അമ്മ വീട്ടില്‍ വരുമ്പോള്‍ തങ്ങളെക്കുറിച്ചുള്ള പരാതികളെല്ലാം പറഞ്ഞുകൊടുക്കാറുണ്ടെന്നും അമ്മ തങ്ങളെ വഴക്ക് പറയുന്നത് കേള്‍ക്കാനായി കാത്തിരിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു.

അപൂര്‍വ്വമായി പുറത്തുവിടുന്ന ചിത്രങ്ങള്‍
മകളുടെ ചിത്രങ്ങള്‍ കൃത്യമായി പങ്കുവെക്കാറുണ്ടെങ്കിലും മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ കുറവാണ്. മകളുടെ പ്രൈവസിയുടെ കാര്യത്തില്‍ ഇരുവരും അതീവ ശ്രദ്ധയാണ് നല്‍കുന്നത്. പിറന്നാള്‍ ദിനത്തില്‍ മാത്രമാണ് മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങളെത്തുന്നത്. അത്തരത്തില്‍ ഇത്തവണത്തെ പിറന്നാള്‍ ചിത്രവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിക്കഴിഞ്ഞു. അടുത്തിടെ മകളുടെ ഐസ്‌ക്രീം പ്രേമത്തെക്കുറിച്ച് സുപ്രിയ വാചാലയായിരുന്നു.

ആരാധകരുടെ സന്തോഷം
അലംകൃതയുടെ പുതിയ ഫോട്ടോ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മുഖം വ്യക്തമാവുന്ന ഫോട്ടോയാണല്ലോ ഉഇത്തവണത്തേതെന്ന് പലരും പറഞ്ഞിരുന്നു. നിരവധി പേരാണ് താരപുത്രിയുടെ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുള്ളത്. പാര്‍വതിയുള്‍പ്പടെയുള്ള താരങ്ങള്‍ താരപുത്രിക്ക് ാസംസ നേര്‍ന്നിട്ടുണ്ട്. മമ്മൂട്ടിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം അതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലെ താരമായി അല്ലി മാറിയത്.
പൃഥ്വിരാജിന്റെ പോസ്റ്റ് കാണാം
അല്ലിക്ക് ആശംസ നേര്‍ന്ന് ഡാഡയുടെ പോസ്റ്റ്.
സുപ്രിയയുടെ പോസ്റ്റ്
അല്ലിയെക്കുറിച്ച് മമ്മ, പോസ്റ്റ് കാണാം.


Click it and Unblock the Notifications











