For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അലംകൃതയ്ക്കും അത് കിട്ടട്ടെ! അമ്മയ്ക്കായി പൃഥ്വിരാജിന്‍റെ പിറന്നാളാശംസ ഇങ്ങനെ! കണ്ണുനിറഞ്ഞ് മല്ലിക!

  |

  മല്ലിക സുകുമാരന്റെ പിറന്നാളാണ് തിങ്കളാഴ്ച. സിനിമയും ബിസിനസുമൊക്കെയായി ആകെ തിരക്കിലാണെങ്കിലും വിശേഷങ്ങള്‍ പങ്കുവെച്ച് അവരെത്താറുണ്ട്. അമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് മക്കളും മരുമക്കളുമൊക്കെ എത്തിയിരുന്നു. പുതിയ സിനിമയുമായി ബന്ധപ്പെട്ട് പാലക്കാട് അട്ടപ്പാടിയിലാണ് പൃഥ്വിരാജ്. പാലായ്ക്കടുത്തുള്ള സ്ഥലത്താണ് ഇന്ദ്രജിത്തെന്നും മല്ലിക സുകുമാരന്‍ പറയുന്നു. ട്വന്റി ഫോറിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മല്ലിക വിശേഷങ്ങള്‍ പങ്കുവെച്ചത്. ഒരുദിവസത്തേക്ക് ഓടിവരുമെന്ന് പറഞ്ഞ് പൃഥ്വിരാജ് ഇപ്പോ വിളിച്ചിരുന്നു.

  അമ്മയുടെ പിറന്നാളാണെന്ന് അറിയാതെയാണ് തങ്ങള്‍ ഷോയിലേക്ക് ക്ഷണിച്ചത്. വന്നപ്പോഴാണ് അതേക്കുറിച്ച് അറിഞ്ഞത്. വന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു പൃഥ്വി വിളിച്ചതെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. അമ്മയുടെ ജന്‍മദിനം എങ്ങനെയാണ് ആഘോഷിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പൃഥ്വിരാജ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, വന്ന് വന്ന് പിറന്നാളോ ഓണമോ വിഷുവോ ഒന്നുമല്ല, എല്ലാവരും ഒരുമിച്ചുള്ളപ്പോഴാണ് ആഘോഷം.

  ഇപ്പോള്‍ അട്ടപ്പാടിയിലാണ്, രാജുവിനെ അമ്മയ്ക്ക് അധികം കിട്ടാറില്ലെന്ന് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞിരുന്നു. സന്തുഷ്ടമായ കുടുംബമാണ് നിങ്ങളുടേത്. അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള മൂല്യങ്ങള്‍, അച്ഛന്റേയും അമ്മയുടേയും ജീവിതത്തില്‍ നിന്ന് താന്‍ പഠിച്ച വലിയ പാഠം അതാണ്. ഇന്ന് താനും ചേട്ടനും എന്താണോ, അത് സ്വയം ആയിത്തീര്‍ന്നതല്ല, അച്ഛനേയും അമ്മയേയും കണ്ടുപഠിച്ചുണ്ടായ വ്യക്തിത്വമാണ്. ആ പാഠങ്ങളാണ് എന്റെ മകളോടും ചേട്ടന്റെ മക്കളോടും പറഞ്ഞുകൊടുക്കുന്നത്.

  താനിന്ന് വരെ കണ്ട സ്ത്രീകളില്‍ ഏറ്റവും ശക്തയായ വനിതയാണ് അമ്മ. ഇക്കാര്യത്തെക്കുറിച്ച് താനെപ്പോഴും പറയാറുണ്ട്. അമ്മയുടെ അത്ര മനശക്തി തനിക്കില്ല. ഇത്രയും മനശക്തിയുള്ള വ്യക്തിയെ അമ്മ എന്ന നിലയില്‍ അല്ലാതെയും തനിക്ക് ആരാധനയാണ്. അമ്മയുടെ ഈ ശക്തി അലംകൃതയ്ക്ക് കിട്ടട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥനയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

  ബിഗില്‍ വൈഡ് റിലീസ്: പൃഥ്വിരാജിനും ലിസ്റ്റിന്‍ സ്റ്റീഫനും എട്ടിന്റെ പണി! വരുംചിത്രങ്ങള്‍ക്ക് വിലക്ക്

  മല്ലിക സുകുമാരന്‍ എന്ന വ്യക്തിത്വം അമ്മ സ്വന്തമായുണ്ടാക്കിയെടുത്താണ്. വീണുപോകാവുന്ന സാഹചര്യങ്ങളുണ്ടായിട്ടും തളരാതെ മുന്നേറുകയായിരുന്നു. അച്ഛനുമായുള്ള ജീവിതത്തിലായാലും അതിന് മുന്‍പുള്ള ജീവിത്തിലായാലും കണ്ട് പഠിക്കേണ്ട ചില കാര്യങ്ങളുണ്ട്. നെവര്‍ ഗിവപ് എന്നാണ്. നന്മുടേതായ ഒരുപാട് ബുദ്ധുമുട്ടുകളുണ്ടായിരുന്നു. ഒരുപാട് വെല്ലുവിളികളുണ്ടായിരുന്നു. രണ്ടു കുഞ്ഞുമക്കളേയും ചേര്‍ത്തുപിടിച്ചാണ് അമ്മ പോരാടിയത്.

  ഡാന്‍സ് ചെയ്താല്‍ ഇങ്ങോട്ട് വരേണ്ടെന്ന് സംയുക്ത! മിയയ്ക്ക് പേരിട്ടത് താനാണെന്നും ബിജു മേനോന്‍!

  രഞ്ജിത് നിര്‍മ്മിച്ച് സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും സിനിമയുടെ ലൊക്കേഷനിലാണ് പൃഥ്വിരാജ് ഇപ്പോള്‍. അമ്മയ്ക്ക് ആശംസ നേര്‍ന്നായിരുന്നു മകന്‍ സംസാരം അവസാനിച്ചത്. തന്നെക്കുറിച്ച് മകന്‍ സംസാരിക്കുന്നത് നിറകണ്ണുകളോടെ കേട്ടിരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍. നേരത്തെയും ഇന്ദ്രജിത്തും പൃഥ്വിരാജും അമ്മയെക്കുറിച്ച് വാചാലരായി എത്തിയിരുന്നു.

  ജോലിയുമായി ബന്ധപ്പെട്ട് തിരക്കിലാണ് രണ്ടാളും. അവര് കൊച്ചിയിലേക്ക് വരുന്ന ദിവസം ഞാനും വരും, അങ്ങനെയാണ് ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്. ഇന്നിപ്പോ മക്കളും മരുമക്കളുമൊക്കെയുണ്ട്. എല്ലാവരും നോക്കിയിരിക്കുകയാണ്. അതിനിടയിലാണ് ഒരു അതിഥി നമുക്കൊപ്പം ചേരുന്നുവെന്ന് പറഞ്ഞപ്പോള്‍ അത് പൃഥ്വിരാജായിരിക്കുമെന്ന് മല്ലിക കരുതിയിരുന്നില്ല. അയ്യോ, മോനേ എന്ന് വിളിച്ചായിരുന്നു മല്ലിക പ്രതികരിച്ചത്. സന്തോഷത്തോടെയായിരുന്നു പൃഥ്വിരാജും പ്രതികരിച്ചത്. മകന്റെ വാക്കുകളും ആശംസയും കേട്ടപ്പോള്‍ മല്ലിക സുകുമാരന്റെ കണ്ണ് നിറഞ്ഞിരുന്നു.

  English summary
  Prithviraj's special wishes to Mallika Sukumaran.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X