പൃഥ്വിരാജും സുപ്രിയയും പ്രണയത്തിലായതിന് കാരണം ഈ പുസ്തകം! മുന്‍പ് പറഞ്ഞ കാര്യം വീണ്ടും വൈറല്‍..

കുഞ്ചോക്കോ ബോബന് ശേഷം മലയാളി പെണ്‍കുട്ടികളുടെ യുവതാരമായിരുന്നു പൃഥ്വിരാജ്. പൃഥ്വിരാജിനെ പോലെയൊരാളെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് നടക്കുന്ന കുട്ടികളുമുണ്ടായിരുന്നു. എന്നാല്‍ ആരാധികമാരെയെല്ലാം നിരാശരാക്കി 2011 ല്‍ പൃഥ്വിരാജ് വിവാഹം കഴിക്കുകയായിരുന്നു.

മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോന്‍ ആയിരുന്നു പൃഥ്വിയുടെ ജീവിതപങ്കാളിയായി എത്തിയത്. മലയാള സിനിമയിലെ പവര്‍ കപ്പിളായി തിളങ്ങി നില്‍ക്കുന്ന പൃഥ്വിരാജും സുപ്രിയയും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. ഇവരുടെ പ്രണയത്തിന് കാരണമായത് ചില പുസ്തകങ്ങള്‍ കാരണമായിരുന്നു..

പൃഥ്വിരാജ്...

പൃഥ്വിരാജ്...

നടന്‍ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും ഇളയമകനായി ജനിച്ച പൃഥ്വിരാജ് 2002 ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലൂടെയായിരുന്നു നായകനായി സിനിമയിലേക്ക് എത്തിയത്. ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന പ്രമുഖ താരമാണ്. മലയാളത്തില്‍ നായകന്‍, നിര്‍മാതാവ്, ഗായകന്‍, സംവിധായകന്‍ എന്നിങ്ങനെ സിനിമയില്‍ തിളങ്ങുന്ന പൃഥ്വിയ്ക്ക് ഓള്‍ റൗണ്ടര്‍ ഓഫ് മോളിവുഡ് എന്ന പേര് കൂടി വീണിരിക്കുകയാണ്. ഭാര്യ സുപ്രിയ, മകള്‍ അലംകൃത എന്നിവര്‍ അടങ്ങുന്നതാണ് പൃഥ്വിയുടെ കുടുംബം.

 സുപ്രിയയെ പരിചയപ്പെട്ടത്...

സുപ്രിയയെ പരിചയപ്പെട്ടത്...

മലയാളത്തിലെ പവര്‍ കപ്പിളായി അറിയപ്പെടുന്ന പൃഥ്വിരാജും സുപ്രിയയും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും രസകരമായ വഴികളിലൂടെയായിരുന്നു. സുപ്രിയ മേനോനെ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലേക്ക് എത്തിയതിനെ കുറിച്ചും പൃഥ്വിരാജ് മുന്‍പ് തുറന്ന് പറഞ്ഞിരുന്നു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യം ഇന്ന് വായനാ ദിനത്തില്‍ വൈറലായിരിക്കുകയാണ്. അതിനുള്ള കാരണം വായനയോടും പുസ്തകങ്ങളോടുമുള്ള ഇരുവരുടെയും ഇഷ്ടമായിരുന്നു.

പൃഥ്വി പറയുന്നതിങ്ങനെ...

പൃഥ്വി പറയുന്നതിങ്ങനെ...

ബിബിസിയില്‍ റിപ്പോര്‍ട്ടായിരുന്ന സുപ്രിയ ഒരിക്കല്‍ തെന്നിന്ത്യന്‍ സിനിമയെ കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു എന്നെ ആദ്യം വിളിച്ചത്. ആ സമയത്ത് ഷാരൂഖ് ഖാന്റെ ഡോണ്‍ എന്ന ചിത്രം കണ്ട് കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അടുത്ത ദിവസം ഞാന്‍ വിളിച്ചപ്പോള്‍ സുപ്രിയയും അതേ സിനിമ കണ്ട് കൊണ്ടിരിക്കുകയാണ് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞു. ആ സിനിമയെ കുറിച്ച് ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത് ഒരേ കാര്യമായിരുന്നു. പിന്നീട് സംസാരിച്ച് തുടങ്ങിയപ്പോഴാണ് പുസ്തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരുപോലെയാണെന്ന്.

ഇഷ്ടമുള്ള പുസ്തകം

ഇഷ്ടമുള്ള പുസ്തകം

അയന്‍ റാന്‍ഡിന്റെ 'The Fountainhead' എന്ന പുസ്തകമായിരുന്നു രണ്ട് പേര്‍ക്കും ഇഷ്ടമുള്ള പുസ്തകം. പുസ്തകം, സിനിമ തുടങ്ങിയവയെ കുറിച്ചുള്ള ആശയം പങ്കുവെക്കല്‍ പ്രണയത്തിലേക്ക് എത്തിയതിന് പിന്നിലും ഒരു പുസ്തകമാണെന്ന് പൃഥ്വി പറയുന്നു. ആ സമയത്ത്് താന്‍ വായിച്ച് കൊണ്ടിരുന്ന 'ശാന്താറാം' എന്ന ഗ്രിഗറി റോബര്‍ട്ട്്‌സ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ബോംബെയുടെ വര്‍ണനയില്‍ മയങ്ങിയതോടെ ആ സ്ഥലങ്ങള്‍ കാണാന്‍ സുപ്രിയയോട് ആഗ്രഹം പ്രകടിപ്പിച്ചു. മുംബൈയില്‍ താമസിച്ചിരുന്ന സുപ്രിയ അവിടേക്ക് കൊണ്ട് പോകാമെന്ന് വാക്കും കൊടുത്തിരുന്നു. ഹാജി അലി, ലിയോപോള്‍ഡ് കഫെ, എന്നിവയെല്ലാം ഇരുവരും ഒരുമിച്ച് പോയി കണ്ടു. അതിനിടയില്‍ എപ്പോഴോ ആണ് പ്രണയത്തിന്റെ തുടക്കമെന്നുമാണ് പൃഥ്വി പറഞ്ഞിരുന്നത്.

 നിര്‍മാണ കമ്പനി...

നിര്‍മാണ കമ്പനി...

പൃഥ്വിരാജിന്റെ പങ്കാളിത്തോടെയുള്ള നിര്‍മാണ കമ്പനിയായ ആഗസറ്റ് സിനിമാസില്‍ നിന്നും പിന്മാറിയതിന് ശേഷം മറ്റൊരു നിര്‍മാണ കമ്പനി പൃഥ്വി ആരംഭിച്ചിരുന്നു. ഇന്ത്യയിലെ മുന്‍നിര നിര്‍മാണ കമ്പനികളിലൊന്നായ സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് പുതിയ കമ്പനി തുടങ്ങിയിരിക്കുന്നത്. ഒപ്പം പങ്കാളിയായി ഭാര്യ സുപ്രിയയുമുണ്ട്. ഒന്നര വര്‍ഷത്തോളം ഇരുവരും ഇതിന്റെ പിന്നാലെയായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ജീനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയന്‍ എന്ന ചിത്രമാണ് പുതിയ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലെത്തുന്ന ആദ്യ സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X