എല്ലാം അയാൾക്ക് വേണ്ടി... രാജ്യം വിടുന്നുവെന്ന് പൃഥ്വിരാജ്, ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു
പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആട് ജീവിതം. ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം. മെലിഞ്ഞ് താടിയും മുടിയും നീട്ടി വളർത്തി ഗംഭീര ലുക്കിലാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. നജീബായുള്ള താരത്തിന്റെ മേക്കോവർ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിത ചിത്രത്തിന് വേണ്ടിയുള്ള അവസാന തയ്യാറെടുപ്പിലാണ് താരം.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. നജീബാകാന്‍ തന്നെ പൂര്‍ണമായും സമര്‍പ്പിക്കുകയാണ്. ചിത്രത്തിനായുള്ള മേക്കോവറിന്റെ അവസാന ഘട്ടത്തിലാണെന്നും ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിന്ന് മാറി നിൽക്കുകയാണെന്നും പൃഥ്വി പങ്കുവെച്ച കുറിപ്പിൽ പറയുന്നു. തനിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നും തന്റെ മെയ്‌ക്കോവറിന്റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ മാത്രം കാണേണ്ടതാണെന്ന് കരുതുന്നതുകൊണ്ടാണ് മാറി നിൽക്കുന്നതെന്നും താരം വ്യക്തമാക്കുന്നുണ്ട്.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ കുറച്ച് മാസങ്ങൾ കഠിനമായിരുന്നു. ആടുജീവിതം ചിത്രത്തിനായി പുറപ്പെടുമ്പോൾ മനസ്സിൽ ഒരു ലക്ഷ്യംമാത്രമായിരുന്നു. പറ്റുന്നിടത്തോളം ശരീരഭാരം കുറയ്ക്കുക.ഒരുപക്ഷെ എനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ഇപ്പോള്‍ അതിനെ മറികടന്നിരിക്കാം.അടുത്ത രണ്ടാഴ്ച ഞാന്‍ എന്നെത്തന്നെ സ്വയം ഉന്തിവിടുകയാണ്.

ഇന്ന് ഒന്ന് രണ്ട് കാര്യങ്ങൾ കൊണ്ട് രാജ്യം വിടുകയാണ്.ഒന്ന്, ഷെഡ്യൂള്‍ ആരംഭിക്കുന്നതിനുമുമ്പ് ഞാന്‍ എനിക്ക് വേണ്ടി തന്നെ കുറച്ച് സമയം മാറ്റിവയ്‌ക്കേണ്ടതുണ്ട്.രണ്ട്, എന്റെ പരിവര്‍ത്തനത്തിന്റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്ന് ഞാൻ വിചാരിക്കുന്നുണ്ടെന്നും പൃഥ്വി കുറിച്ചു. അതുപോലെ ഞാന്‍ ബ്ലെസി ചേട്ടന് വാഗ്ദാനം ചെയ്തതുപോലെ, അതിലും പ്രധാനമായി, ഞാന്‍ സ്വയം വാഗ്ദാനം ചെയ്തതുപോലെ, ഞാന്‍ എന്നെ പൂര്‍ണമായും നല്‍കുന്നു.

അടുത്ത 15 ദിവസങ്ങളിലും തുടർന്നുള്ള ഷൂട്ടിങ് ദിനങ്ങളിൽ ഞാൻ എന്റെ പരിധി കണ്ടെത്തും.ശാരീരികമായും, മാനസികമായും, വൈകാരികമായും. ഓരോ ദിവസവും, ഓരോ നിമിഷവും, നജീബിന്റെ ജീവിതത്തിന്റെ വീക്ഷണകോണില്‍ കൂടി നോക്കുമ്പോള്‍ എന്റെ എല്ലാ ശ്രമങ്ങളും ചെറുതും അനുചിതവുമാണെന്ന സത്യം ഉള്‍ക്കൊണ്ട് ഞാന്‍ എന്നെത്തന്നെ പ്രചോദിപ്പിക്കും.

മരുഭൂമി നജീബിന് നേരെ തൊടുത്തുവിട്ട എല്ലാ വെല്ലുവിളികളും, അവന്റെ സ്ഥായിയായ വിശ്വാസത്തിനും, അവന്റെ ആഗ്രഹത്തിനും, പ്രപഞ്ചത്തിലുള്ള അവന്റെ വിശ്വാസത്തിനും മുന്നില്‍ തകര്‍ന്ന് തരിപ്പണമായി....ആടുജീവിതം! ജീവിതവും സിനിമയും കഥാപാത്രവും നിങ്ങളും പരസ്പരം അലിഞ്ഞു ചേരുമ്പോള്‍...പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.


Click it and Unblock the Notifications